മലപ്പുറത്ത് പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിച്ചില്ലെങ്കില്‍ സമരമെന്ന സൂചനയുമായി പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍. അധിക ബാച്ചുകള്‍ അനുവദിക്കുക എന്നതാണ്ആവശ്യം. വിജയശതമാനത്തിന് അനുസരിച്ച് ഉപരിപഠനത്തിന് സാധ്യതയില്ല . യുഡിഎഫ് ഭരിച്ചിരുന്നപ്പോള്‍ ബാച്ചുകള്‍ അനുവദിച്ചിരുന്നു, ഇപ്പോള്‍ സര്‍ക്കാര്‍ ഇടപെട്ട് പരിഹാരം കാണണം. ബാച്ചുകള്‍ അനുവദിക്കുക എന്നത് മുൻനിര്‍ത്തിക്കൊണ്ട് തന്നെ എംഎസ്എഫും യൂത്ത് ലീഗും സമരരംഗത്തുണ്ട്. സര്‍ക്കാര്‍ അത് കണ്ടറിഞ്ഞ് ബാച്ച് അനുവദിച്ചുകൊണ്ട് ഈ പ്രതിസന്ധിയില്‍ നിന്ന് കുട്ടികളെ രക്ഷപ്പെടുത്തണം എന്നും പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan