‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്. മോദി ചെയ്യുമെന്ന് പറഞ്ഞ ഒന്നും ചെയ്തില്ല, ഏത് ഗ്യാരണ്ടി വിശ്വാസത്തിലെടുക്കണമെന്ന് ജനങ്ങള്‍ക്ക് തീരുമാനിക്കണമെന്നും കെജ്രിവാള് പറഞ്ഞു.15 ലക്ഷം രൂപ അക്കൗണ്ടില്‍ നല്‍കുമെന്ന് പറഞ്ഞത് നടന്നില്ല. അടുത്ത വർഷം മോദി വിരമിക്കും എന്നും ആവർത്തിച്ച് കെജ്രിവാൾ. മോദി റിട്ടയർ ചെയ്താൽ ആര് ഗ്യാരണ്ടി നടപ്പാക്കുമെന്നും അദ്ദേഹം ചോദിച്ചു.വിലക്കയറ്റം പിടിച്ചുനിര്‍ത്തും, എല്ലാവര്ക്കും വൈദ്യുതിയെത്തിക്കും, മികച്ച ചികിത്സ ഉറപ്പാക്കുo,ചൈന കടന്നു കയറിയ ഭൂമി തിരിച്ചുപിടിക്കും, സൈന്യത്തിന് പൂർണ സ്വാതന്ത്ര്യം നല്‍കും, കർഷകർക്ക് താങ്ങ് വിലയ്ക്ക് നിയമസാധുത നൽകും , ഒരുവർഷത്തിനകം 2 കോടി ജോലി അവസരങ്ങൾ എന്നിവയൊക്കെയാണ് കെജ്രിവാൾ പ്രഖ്യാപിച്ച ഗ്യാരണ്ടികൾ.
‘മോദിയുടെ ഗ്യാരണ്ടി’ക്ക് പകരം ഗ്യാരണ്ടിയുമായി അരവിന്ദ് കെജ്രിവാള്
