സ്തീവാദകഥകളുടെ പൊതുധാരയില്‍ നിന്ന് മാറി സഞ്ചരിക്കുന്ന കഥകളാണ് ഗ്രേസിയുടേത്. ജീവിതാവസ്ഥകളെ ഉള്‍ക്കണ്ണുകൊണ്ട് നോക്കിക്കണ്ട് നേരിന്റെ ഭാഷയില്‍ ആവിഷ്‌കരിക്കാനാണ് ഈ കഥാകാരിക്ക് താത്പര്യം. അതുകൊണ്ടുതന്നെ തികച്ചും വ്യക്തിനിഷ്ഠമായ ജീവിതക്കാഴ്ചകളാണ് ഈ കഥകളിലെമ്പാടും നിറഞ്ഞുനില്‍ക്കുന്നത്. നര്‍മ്മത്തിന്റെ സ്പര്‍ശം ഗ്രേസിയുടെ കഥകള്‍ക്ക് സവിശേഷമായ ഒരു ആത്മചൈതന്യം പകരുന്നുണ്ട്. കൈയടക്കവും ലാളിത്യവുമാണ് ഈ കഥകളുടെ മുഖമുദ്ര. ഒരു നിധിയുടെ കഥ, ഹാ! ജീവിതമേ!, കളിയൊച്ച, അപ്പന്റെ സുവിശേഷം, ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്, വെട്ടിക്കല്‍ ഔസേപ്പ് മകള്‍ തെരേസ, അമ്മക്കുറിപ്പുകള്‍, എള്ളെണ്ണയുടെ മണം തുടങ്ങി 15 ചെറുകഥകള്‍. ‘പാതിരാനടത്തം’. ഡിസി ബുക്‌സ്. വില 135 രൂപ.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan