പതിനെട്ടാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തില്‍ ഇംഗ്ലിഷ് ഈസ്റ്റിന്‍ഡ്യാ കമ്പനിക്ക് ഏറെ വെല്ലുവിളിയുയര്‍ത്തിയ വീരപാണ്ഡ്യ കട്ടബൊമ്മന്റെയും ഊമദുരയുടെയും വെള്ളയത്തേവന്റെയും മരുതു സഹോദരന്മാരുടെയും ജീവിതം പറയുന്ന നോവലാണ് പാഞ്ചാലം കുറിച്ചി. ദക്ഷിണേന്ത്യയില്‍ ബ്രിട്ടണെതിരേ നടന്ന ആദ്യത്തെ ജനകീയ സായുധസമരത്തിന്റെ കഥ. നൂറ്റാണ്ടുകള്‍ നീണ്ട അടിമത്തത്തിലേക്ക് തമിഴകവും ഒഴുകിയെത്തിയ കഥ. പാഞ്ചാലം കുറിച്ചി ഒരോര്‍മ്മപ്പെടുത്തലാണ്. കഴിഞ്ഞുപോയതും വരാനിരിക്കുന്നതുമായ അധിനിവേശങ്ങളുടെ ഓര്‍മ്മപ്പെടുത്തല്‍. ‘പാഞ്ചാലം കുറിച്ചി’. ബാബുരാജ് കളമ്പൂര്. ഡിസി ബുക്സ്. വില 189 രൂപ.