നിരവധി സ്ത്രീകൾ തൊഴിലെടുക്കുന്ന സിനിമ നിർമ്മാണ യൂണിറ്റുകളിൽ പലതിലും ലും ഐസിസി (ആഭ്യന്തര പരാതി പരിഹാരസമിതി) ഇല്ലെന്ന് സംസ്ഥാന വനിതാ കമ്മീഷൻ പി.സതീദേവി. കൂടാതെ പല സിനിമ ലൊക്കേഷനിലും പുരുഷന്മാരെയാണ് ഐ സി സി യുടെ തലപ്പത്ത് വച്ചിരിക്കുന്നത്. സിനിമ ലൊക്കേഷനിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയതാണ് ഇത്. സിനിമാ നിർമ്മാണത്തിന് അനുമതി ലഭിക്കണമെങ്കിൽ പോലും ശരിയായ രീതിയിൽ ഐസിസി രൂപീകരിച്ച് പ്രവർത്തിക്കണം . പലയിടങ്ങളിലും ഐ സി സി പേരിന് മാത്രമാണ് പ്രവർത്തിക്കുന്നതെന്ന് സംസ്ഥാന വനിതാകമ്മീഷൻ അധ്യക്ഷ പി സതീദേവി പറഞ്ഞു. സാംസ്കാരിക പ്രബുദ്ധരെന്ന് അഭിമാനിക്കുന്ന കേരളത്തിൽ പോലും നിലവിലുള്ള സ്ത്രീസുരക്ഷാ നിയമം ഉറപ്പാക്കുന്ന സാഹചര്യമില്ലെന്നത് ഗൗരവമുള്ള കാര്യമാണെന്നും വനിതാ കമ്മീഷൻ ചൂണ്ടിക്കാട്ടി.
![](https://dailynewslive.in/wp-content/uploads/2024/03/WhatsApp-Image-2024-03-20-at-12.41.59-96x96.jpeg)
Shaji Padmanabhan
Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named... More by Shaji Padmanabhan