പി ശശി വീണ്ടും പി വി അൻവറിന് വക്കീൽ നോട്ടീസ് അയച്ചു. ശശി അൻവറിന് അയക്കുന്ന നാലാമത്തെ വക്കീൽ നോട്ടീസാണിത്. വി ഡി സതീശനെതിരായ അഴിമതി ആരോപണം ഉന്നയിക്കാൻ ആവശ്യപ്പെട്ടത് ശശിയാണെന്ന പരാമർശത്തിലാണ് നടപടി. പി വി അൻവറിന്‍റെ ആരോപണം അടിസ്ഥാനരഹിതമെന്നും പിൻവലിക്കണമെന്നും പി ശശിയുടെ വക്കീൽ നോട്ടീസിൽ പറയുന്നു. പി ശശിയുടെ പരാതിയില്‍ മൂന്ന് കേസുകൾ നിലവിൽ അൻവറിനെതിരെ കണ്ണൂരിലെ കോടതികളിലുണ്ട്. ഇടതുമുന്നണിയിൽ നിന്നും ഇറങ്ങിയ ശേഷം മുഖ്യമന്ത്രിക്കും പൊളിറ്റിക്കൽ സെക്രട്ടറി പി ശശിക്കും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പിവി അൻവര്‍ ഉന്നയിച്ചിരുന്നത്. അതെല്ലാം സിപിഎം നേതാക്കൾ തന്നെ പറഞ്ഞിട്ടാണെന്നാണ് അൻവര്‍ ഇന്നലെ പറഞ്ഞത്.