എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം അർഷോയുടെ ജാമ്യം റദ്ദാക്കി എറണാകുളം സിജെഎം കോടതി. ഹൈക്കോടതിയുടെ ജാമ്യ വ്യവസ്ഥ ലംഘിച്ചു എന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിന്‍റെ പശ്ചാത്തലത്തിൽ ഇന്നലെയാണ് ജാമ്യം റദ്ദാക്കിയത്.
എല്ലാ ശനിയാഴ്ചകളിലും ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഓഫീസിലെത്തി ഒപ്പിടണമെന്നായിരുന്നു ജാമ്യ വ്യവസ്ഥ. എന്നാൽ ഡെങ്കി പനി പിടിപെട്ട് കിടപ്പിലായതിനാലാണ് ഒപ്പിടാൻ എത്താതിരുന്നത് എന്ന് ആർഷോ പറയുന്നു. ഹൈക്കോടതിയിൽ നിന്ന് അനുകൂല നടപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായും ആർഷോ പ്രതികരിച്ചു