ഓര്‍മ്മ പകര്‍ത്തിയെടുക്കുന്ന ചില ചിത്രങ്ങളുണ്ട്. ജീവനുള്ളിടത്തോളം കാലം; മങ്ങാതെ, മായാതെ അത് മനസില്‍ പറ്റിപ്പിടിച്ച് കിടക്കും തനിച്ചിരിക്കാന്‍ വിധിക്കപ്പെട്ട ചില നേരങ്ങളില്‍, ഇഷ്ടപ്പെട്ട പാട്ടിന്റെ ഈണത്തില്‍, അതല്ലെങ്കില്‍ സ്പര്‍ശിച്ചു കടന്നുപോകുന്ന ഒരു വാക്കിലൊക്കെ അത് ഉണര്‍ന്നെണീക്കും. ഓര്‍മ്മച്ചിത്രങ്ങളില്‍പ്പെട്ട ചില വ്യക്തികള്‍ മണ്‍മറഞ്ഞവരായിരിക്കാം. വേറെ ചിലര്‍ നമ്മുടെ ജീവിതത്തില്‍ നിന്നും വഴിമാറി യാത്ര ചെയ്തവരായിരിക്കാം. എന്നിട്ടും അവര്‍ കാലത്തിന്റെയോ ദേശത്തിന്റെയോ സ്പന്ദനങ്ങളുള്‍ക്കൊണ്ടുകൊണ്ട് ഭൂതകാലത്തിലേക്ക് മാടിവിളിക്കുന്നു. അസ്വസ്ഥതകളിലേക്ക് നമ്മെ തള്ളിവിടുന്നു. ‘ഒരു വൃത്തത്തിലേയ്ക്ക് ചുരുങ്ങിയ പകല്‍’. ഡോ. ആശ കെ. സൈകതം ബുക്‌സ്. വില 142 രൂപ.