ഗ്രാമത്തില്‍ ജനിച്ചു വളര്‍ന്ന ഒരാള്‍ ജോലി സംബന്ധമായി നഗരത്തിലേയ്ക്ക് ജീവിതം മാറ്റി നടുന്നു. എന്നാല്‍ കാലമേറെ കഴിഞ്ഞിട്ടും നാഗരികതയുടെ ജീവിതശൈലി പിന്തുടാന്‍ ആകുന്നില്ല. ഇത്തരത്തില്‍ പൊരുത്തപ്പെടാന്‍ കഴിയാത്ത അനുഭവങ്ങളെക്കുറിച്ച് നര്‍മത്തില്‍ ചാലിച്ച് നമ്മോട് പറയുകയാണ് ജറാഡ് മൗറല്ലിയോസ്. ഈ കഥകളില്‍ സത്യമുണ്ട്, കണ്ണീരുണ്ട്, സ്‌നേഹമുണ്ട്, സന്തോഷമുണ്ട്. ‘ഒരു ശരാശരി ക്രിസ്ത്യാനി പയ്യന്റെ വേവലാതികള്‍’. സൈന്ധവ ബുക്‌സ്. വില 210 രൂപ.