വേയ് ടു ഫിലിംസിന്റെ ബാനറില്‍ കെ.ഷെമീര്‍ സംവിധാനം ചെയ്യുന്ന ‘ഒരു ജാതി മനുഷ്യന്‍’ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു. ജയിംസ് ഏലിയാ, ശിവജി ഗുരുവായൂര്‍, ബൈജു എഴുപുന്ന, നിയാസ് ബക്കര്‍, വിനോദ് കെടാമംഗലം, ലിഷോയ്, അരിസ്റ്റോ സുരേഷ്, എന്നീ പ്രമുഖ താരങ്ങളാണ് ചിത്രത്തില്‍ പുതുമുഖങ്ങളോടൊപ്പം പ്രധാന വേഷങ്ങള്‍ അവതരിപ്പിക്കുന്നത്. ചിത്രം ഡിസംബര്‍ രണ്ടിന് റിലീസ് ചെയ്യും. റഫീക് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രേഖരന്‍, സുഹൈല്‍ സുല്‍ത്താന്‍ എന്നിവരാണ് ഗാനരചന. ഗാനങ്ങള്‍ ഒരുക്കിയിരിക്കുന്നത് യൂനസിയോ ആണ്. എങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്റെ വരികള്‍ക്ക് നടന്‍ സിദ്ധിഖ് ഒരു ഗാനത്തിനു ശബ്ദം നല്‍കിയിരിക്കുന്നു. സിദ്ധിഖിനെ കൂടാതെ ജാസി ഗിഫ്റ്റ്, അന്‍വര്‍ സാദത്ത്, മറ്റു പുതുമുഖ ഗായകരും ഗാനങ്ങള്‍ ആലപിക്കുന്നു.