വഴിയൊട്ടു പിരിയുമ്പൊഴും ഇഴചിന്തിയിട്ടില്ലാത്തൊരു കാണാനൂലുപറ്റി നാമിടയ്ക്കെങ്കിലും തിരികെ നടക്കാറുണ്ട്. അവിടെ ഓര്‍മ്മയെന്ന കൂടൊരുക്കി ഒരുകാലം ഇപ്പൊഴും കാത്തിരിപ്പുണ്ടത്രെ. മുഴുവനറ്റുപോംവിധം തായ്വേരിളകിയിട്ടില്ലാത്ത ആ മണ്ണുറപ്പിലൂടെ ഇനിയുമൊന്ന് നടക്കണം, തുടങ്ങിയതവിടെ നിന്നാണ്. ”പലതായി പല കാലമേറിയോരാ- ഓര്‍മ്മകളാണേ നുറുങ്ങോളമുണ്ടേ, പറയാതിരിക്കാന്‍ തോന്നുന്നുമില്ല, മാഞ്ഞും മറഞ്ഞും പോകുന്നുമില്ല.” ‘ഓര്‍മ്മമരത്തണലില്‍’. ദീപ്തി ഷജില്‍. ഗ്രീന്‍ ബുക്‌സ്. വില 150 രൂപ.