revi

തമിഴ്നാട് ഗവർണറെ ഉടൻ നീക്കണമെന്ന് തമിഴ്നാട്ടിൽ നിന്നുള്ള പ്രതിപക്ഷ എംപിമാർ. ഗവർണർ ആർ എൻ രവിയെ ഉടൻ തിരിച്ചുവിളിക്കണമെന്നാണ് എം പിമാരുടെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് രാഷ്ട്രപതി ദ്രൗപതി മുർമുവിന് കത്തയക്കുകയായിരുന്നു. ജനാധിപത്യപരമായി തെരഞ്ഞെടുത്ത സർക്കാരിന്റെ പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്നു എന്നാണ് എം പി മാർ ഒപ്പുവച്ച കത്തിൽ പറയുന്നത്.

സർക്കാർ പാസാക്കുന്ന ബില്ലുകൾ ഒപ്പിടാതെ വച്ചു താമസിപ്പിക്കുന്നുവെന്നും ഭരണഘടനാ പദവി നിർവഹിക്കാൻ യോഗ്യനല്ല എന്ന് ഗവർണർ തെളിയിച്ചുവെന്നും ഇവർ കത്തിൽ ആരോപിക്കുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *