ഇന്ത്യൻ സേന നടത്തിയ ഓപ്പറേഷൻ സിന്ദൂർ എന്ന മിന്നൽ ആക്രമണത്തിൽ 26 പേർ മരിച്ചെന്നും 46 പേർക്ക് പരുക്കേറ്റുവെന്നും പാക്കിസ്ഥാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. എന്നാൽ 90 പേരെങ്കിലും മരിച്ചെന്നും അതിൽ പലരും കൊടും ഭീകരർ ആയതിനാൽ വിവരം പാക്കിസ്ഥാൻ മറച്ചുവയ്ക്കുകയാണെന്നും റിപോർട്ടുകൾ ഉണ്ട്. .വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രിയും സായുധ സേനയിലെ മുതിർന്ന വനിതാ ഓഫീസിസർമാരും ഇന്ന് നടത്തിയ വാർത്താ സമ്മേളനം ഈ നുണയെ അടപടലം പൊളിച്ചുകളയുന്ന ഒന്നായിരുന്നു. ജെയ്‌ഷെ മുഹമ്മദ്, ലഷ്കർ ഇ തോയിബ, ഹിസ്ബുൾ മുജാഹിദീൻ സംഘടനകളുടെ പരിശീലന കേന്ദ്രങ്ങളുടെ ദൃശ്യങ്ങളും കൃത്യവും സൂക്ഷ്മവുമായ ആയുധങ്ങൾ ഉപയോഗിച്ച് ഇന്ത്യൻ സേന അവ തകർത്ത ശേഷമുള്ള ദൃശ്യങ്ങളും വാർത്താ സമ്മേളനത്തിലൂടെ അവർ ലോകത്തിനു മുന്നിൽ തെളിവായി സമർപ്പിച്ചു. ഒരു സൈനിക കേന്ദ്രത്തെ പോലും തകര്‍ത്തിട്ടില്ലെന്നും തകര്‍ത്തത് പാകിസ്ഥാനിലെ ഭീകരാക്രമണ കേന്ദ്രങ്ങളാണെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രി വ്യക്തമാക്കി.