ഭക്ഷ്യ വിഷബാധയെ തുടർന്ന് ആരോഗ്യ വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിലൂടെ പിഴയായി ലഭിച്ചത് 36,42500 രൂപ. പരിശോധനയിൽ കുററക്കാരെന്ന് കണ്ടെത്തിയ 317 സ്ഥാപനങ്ങൾ പൂട്ടിച്ചതായും ,834 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകിയതായും ആരോഗ്യ വകുപ്പ് വ്യക്തമാക്കി. ഷവർമ്മയിൽ നിന്നും ഭക്ഷ്യ വിഷ ബാധ കൂടുതലായി റിപ്പോർട്ട് ചെയ്ത സമയത്ത് തന്നെ ഷവർമ നിർമ്മാണത്തിൽ ഏകീകൃത മാനദണ്ഡം കൊണ്ടു വരുമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞിരുന്നു.
പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് ഉത്പാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ച് ആരോഗ്യ വകുപ്പ് ഉത്തരവിറക്കിയിരുന്നു. എഫ്.എസ്.എസ്.എ. ആക്ട് പ്രകാരം അടിയന്തിരമായാണ് ഈ ഉത്തരവ് പുറത്തിറക്കിയത്. ശരിയായ സമയത്ത് തന്നെ ഉപയോഗിച്ചില്ലെങ്കിൽ പച്ച മുട്ട ഉപയോഗിച്ചുള്ള മയോണൈസ് ഏറെ അപകടകരമാകുമെന്നും, ഇതിനെ തുടർന്നാണ് പച്ചമുട്ട കൊണ്ടുള്ള മയോണൈസ് നിരോധിച്ചതെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു
ഓപ്പറേഷൻ ഷവർമ്മ- പിഴയായി കിട്ടിയത് 36 ലക്ഷം രൂപ.
