മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍ഡുകളിലൊന്നായ വണ്‍പ്ലസ് ഇന്ത്യന്‍ വിപണിയില്‍ പുതിയ സ്മാര്‍ട്ട്ഫോണ്‍ അവതരിപ്പിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ‘വണ്‍പ്ലസ് 13 മിനി’ എന്ന് പേരിട്ടിരിക്കുന്ന ഈ ഫോണ്‍ 6000 എംഎഎച്ച് ബാറ്ററി ഉള്‍പ്പെടെ ഹൈഎന്‍ഡ് സ്പെസിഫിക്കേഷനുകളോടെ വരുമെന്നാണ് പ്രതീക്ഷ. ചെറുതും എന്നാല്‍ ശക്തവുമായ ഒരു സ്മാര്‍ട്ട്ഫോണ്‍ സ്വന്തമാക്കാന്‍ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് പുതിയ ഫോണ്‍. ഫോണ്‍ 6.3 ഇഞ്ച് ചെറിയ ഡിസ്പ്ലേയുമായി വരാനാണ് സാധ്യത. ഒതുക്കമുള്ളതും സ്റ്റൈലിഷും കൈകാര്യം ചെയ്യാന്‍ എളുപ്പമുള്ളതുമായ ഫോണ്‍ ഇഷ്ടപ്പെടുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടായിരിക്കും ഫോണ്‍ വിപണിയില്‍ എത്തുക. 2025 ന്റെ രണ്ടാം പകുതിയില്‍ ഫോണ്‍ വിപണിയില്‍ അവതരിപ്പിച്ചേക്കും. ഡിസ്പ്ലേയുടെ കാര്യത്തില്‍, വണ്‍പ്ലസ് 13 മിനിയില്‍ 1.5കെ റെസല്യൂഷനോടുകൂടിയ ബെസല്‍ലെസ് എല്‍ടിപിഒ ഒലെഡ് പാനല്‍ ഉണ്ടാകുമെന്നാണ് കരുതുന്നത്. സ്നാപ്ഡ്രാഗണ്‍ 8 എലൈറ്റ് ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. തടസ്സമില്ലാത്ത ഗെയിമിങ്, മള്‍ട്ടിടാസ്‌കിങ്, അതിവേഗ പ്രകടനം എന്നിവ ഉറപ്പാക്കുന്ന തരത്തിലാണ് ഫോണ്‍.