ലോകത്തിലെ ഏറ്റവും പ്രശസ്തമായ ബുക്കുകളില്‍ ഒന്നായ ‘ഏകാന്തതയുടെ നൂറുവര്‍ഷങ്ങള്‍’ സീരീസാകുന്നു. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസിന്റെ മാസ്റ്റര്‍പീസായി കണക്കാക്കുന്ന പുസ്തകം നെറ്റ്ഫ്ളിക്സാണ് പ്രേക്ഷകരിലേക്ക് എത്തിക്കുന്നത്. സീരീസിന്റെ ടീസര്‍ പുറത്തുവന്നു. ലോറ മോറയും അലക്സ് ഗാര്‍സിയ ലോപ്പസും ചേര്‍ന്നാണ് സീരീസ് സംവിധാനം ചെയ്തിരിക്കുന്നത്. പ്രധാന അഭിനേതാക്കളായ ക്ലോഡിയോ കാറ്റാനോയെ കേണല്‍ ഔറേലിയാനോ ബ്യൂണ്ടിയയായും മാര്‍ക്കോ ഗോണ്‍സാലസിനെ ജോസ് ആര്‍ക്കാഡിയോ ബ്യൂണ്ടിയയായും സൂസാന മൊറേല്‍സിനെ ഉര്‍സുല ഇഗ്വാറനായുമാണ് അവതരിപ്പിക്കുന്നത്. 2019ലാണ് നെറ്റ്ഫ്ളിക്സ് പുസ്തകത്തിന്റെ അവകാശം സ്വന്തമാക്കുന്നത്. പൂര്‍ണ്ണമായും സ്പാനിഷ് ഭാഷയില്‍ ചിത്രീകരിച്ചതും ഗാര്‍സിയ മാര്‍ക്വേസിന്റെ കുടുംബത്തിന്റെ പിന്തുണയോടെ കൊളംബിയയില്‍ ചിത്രീകരിച്ച. ഈ വര്‍ഷം അവസാനത്തോടെ സീരീസ് പുറത്തെത്തി. 20 നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഏറ്റവും പ്രശസ്തനായ എഴുത്തുകാരില്‍ ഒരാളായിരുന്നു ഗബ്രിയേല്‍ ഗാര്‍സിയ മാര്‍കേസ്. 1967ല്‍ പ്രസിദ്ധീകരിച്ച ഏകാന്തതയുടെ നൂറ് വര്‍ഷങ്ങള്‍ അഞ്ച് കോടിയില്‍ അധികം കോപ്പികളാണ് വിറ്റത്. 40 ഭാഷകളിലേക്ക് തര്‍ജമ ചെയ്യുകയും ചെയ്തു. 1982ല്‍ ഗാര്‍സിയ മാര്‍ക്വേസിന് സാഹിത്യത്തിനുള്ള നോബല്‍ സമ്മാനം ലഭിക്കുകയും ചെയ്തു.