ഗവിയിലെ വനപാലകന്‍ മോഹനന്റെ തിരോധാനം, പത്രപ്രവര്‍ത്തകന്‍ രാജാസാമിയുടെ ആത്മഹത്യ, തിരുവല്ലയിലെ ഡല്‍ഹി നിവാസി എന്‍ജിനീയര്‍ വിനോദിന്റെ കൊലപാതകം. അലി പുഞ്ചിരിച്ചു. അവന്‍ ചോദ്യമുതിര്‍ത്തു: ”ഈ മൂന്നു കേസുകളും കൂടി അന്വേഷിക്കാനാകുമോ?” അഞ്ചു ഡിറ്റക്ടീവ് നോവലുകള്‍ വായിക്കുന്നതിന്റെ ഉദ്വേഗസഞ്ചയവും രസാനുഭൂതിതരംഗങ്ങളും സമ്മാനിക്കുന്ന, അനിതരസാധാരണമായ ശില്പദീക്ഷയോടെയും ദര്‍ശന ദീപ്തിയോടെയും എഴുതിയ, കുറ്റാന്വേഷണ ഫിക്ഷന്‍. ‘വണ്‍ ബൈ വണ്‍’. അന്‍വര്‍ അബ്ദുള്ള. ഡിസി ബുക്‌സ്. വില 389 രൂപ.