ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കളായ ഒബെന്‍ ഇലക്ട്രിക് അതിന്റെ ജനപ്രിയ റോര്‍ സീരീസില്‍ പുതിയ ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ റോര്‍ ഇസെഡ് പുറത്തിറക്കി. ദൈനംദിന യാത്രകള്‍ എളുപ്പവും സൗകര്യപ്രദവുമാക്കുന്നതിനാണ് ഈ ബൈക്ക് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് കമ്പനി പറയുന്നു. റോര്‍ ഈസിയുടെ പ്രാരംഭ എക്‌സ്-ഷോറൂം വില 89,999 രൂപയാണ്. അതിന്റെ റേഞ്ച് 175 കിലോമീറ്ററാണെന്നും ഈ ഇവി വെറും 45 മിനിറ്റിനുള്ളില്‍ 80 ശതംമാനം വരെ ചാര്‍ജ് ചെയ്യുമെന്നും കമ്പനി അവകാശപ്പെടുന്നു. മൂന്ന് ബാറ്ററി വേരിയന്റുകളില്‍ റോര്‍ ഇസെഡ് ലഭ്യമാണ്. ഈ ബൈക്ക് ഫുള്‍ ചാര്‍ജ്ജില്‍ 175 കി.മീ സഞ്ചരിക്കുന്നു. കൂടാതെ, ഇതില്‍ ഫാസ്റ്റ് ചാര്‍ജിംഗ് സജ്ജീകരിച്ചിരിക്കുന്നു. ഇത് വെറും 45 മിനിറ്റിനുള്ളില്‍ 80 ശതമാനം വരെ ചാര്‍ജ് ചെയ്യാന്‍ സഹായിക്കുന്നു. ഇക്കോ, സിറ്റി, ഹാവോക്ക് എന്നീ മൂന്ന് വ്യത്യസ്ത ഡ്രൈവ് മോഡുകളില്‍ ഈ ഇവി തിരഞ്ഞെടുക്കാം. ആപ്പ് വഴി അണ്‍ലോക്ക് ചെയ്യല്‍, ജിയോ-ഫെന്‍സിംഗ്, തെഫ്റ്റ് പ്രൊട്ടക്ഷന്‍, ഡയഗ്‌നോസ്റ്റിക് അലേര്‍ട്ട് സിസ്റ്റം തുടങ്ങിയ സവിശേഷതകള്‍ ഈ ബൈക്കില്‍ ലഭ്യമാണ്. ഇലക്ട്രോ ആംബര്‍, സര്‍ജ് സിയാന്‍, ലുമിന ഗ്രീന്‍, ഫോട്ടോണ്‍ വൈറ്റ് എന്നിങ്ങന നാല് ആകര്‍ഷകമായ വര്‍ണ്ണ ഓപ്ഷനുകളില്‍ ലഭ്യമാകും.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *