ഖത്തര്‍ ലോകകപ്പില്‍ ഇനി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍. പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ കഴിഞ്ഞതോടെ ഇന്നും നാളേയും മത്സരങ്ങളില്ല. വെള്ളിയാഴ്ചയും ശനിയാഴ്ചയും ക്വാര്‍ട്ടര്‍ ഫൈനല്‍. ഡിസംബര്‍ 14, 15 – ബുധന്‍, വ്യാഴം ദിവസങ്ങളിലായി സെമി ഫൈനല്‍. മൂന്നാം സ്ഥാനത്തിനുള്ള മത്സരം ഡിസംബര്‍ 17 -ശനിയാഴ്ചയാണ്. ഡിസംബര്‍ 18- ഞായറാഴ്ചയാണ് ഫൈനല്‍.
ഖത്തര്‍ ലോകകപ്പിലെ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങളുടെ ചിത്രം വ്യക്തമായി. ഡിസംബര്‍ 9, വെള്ളിയാഴ്ച രാത്രി 8.30 ന് നടക്കുന്ന ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീല്‍ ക്രൊയേഷ്യയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന രണ്ടാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ അര്‍ജന്റീന നെതര്‍ലണ്ട്‌സുമായി ഏറ്റുട്ടും. ഡിസംബര്‍ 10, ശനിയാഴ്ച 8.30 ന് നടക്കുന്ന മൂന്നാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പോര്‍ച്ചുഗല്‍ മൊറോക്കോയുമായും ഇന്ത്യന്‍ സമയം വെളുപ്പിന് 12.30 ന് നടക്കുന്ന നാലാമത്തെ ക്വാര്‍ട്ടര്‍ ഫൈനലില്‍ ഫ്രാന്‍സ് ഇംഗ്ലണ്ടുമായും ഏറ്റുമുട്ടും.