വാട്‌സ്ആപ്പിലൂടെ ലഭിക്കുന്ന വീഡിയോക്ക് ക്വാളിറ്റി കുറയുന്നതായി തോന്നിയിട്ടുണ്ടോ..? ഫോണില്‍ പകര്‍ത്തിയതടക്കമുള്ള എച്ച്.ഡി വീഡിയോകള്‍ ആര്‍ക്കെങ്കിലും അയക്കുമ്പോള്‍, അത് 480പിക്‌സല്‍ അല്ലെങ്കില്‍ എസ്.ഡി ക്വാളിറ്റിയിലേക്ക് വാട്‌സ്ആപ്പ് കംപ്രസ് ചെയ്യും. എന്നാല്‍, ഇനി വാട്‌സ്ആപ്പില്‍ വീഡിയോകള്‍ ക്വാളിറ്റി കുറയാതെ തന്നെ സെന്റ് ചെയ്യാന്‍ കഴിയും. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് വാട്‌സ്ആപ്പ്, ചിത്രങ്ങള്‍ എച്ച്.ഡി ഫോര്‍മാറ്റില്‍ അയക്കാനുള്ള ഫീച്ചര്‍ അവതരിപ്പിച്ചത്. ഇപ്പോഴിതാ വീഡിയോകളും അത്തരത്തില്‍ അയക്കാനുളള സവിശേഷതയും മെറ്റയുടെ സന്ദേശമയക്കല്‍ ആപ്പിലേക്ക് എത്താന്‍ പോവുകയാണ്. 720പിക്‌സല്‍ എന്ന ക്വാളിറ്റിയിലാകും വീഡിയോകള്‍ അയക്കാന്‍ സാധിക്കുക. വീഡിയോ തെരഞ്ഞെടുത്തതിന് ശേഷം മുകളിലായി കാണുന്ന എച്ച്.ഡി ബട്ടണ്‍ സെലക്ട് ചെയ്താല്‍ ക്വാളിറ്റി ചോരാതെ വീഡിയോ ആവശ്യക്കാര്‍ക്ക് അയക്കാം. ചിത്രങ്ങളും ഇതേ രീതിയിലാണ് അയക്കാന്‍ സാധിക്കുക. എച്ച്.ഡിയില്‍ അയക്കുന്ന വീഡിയോക്ക് എച്ച്.ഡി ബാഡ്ജും വാട്‌സ്ആപ്പ് നല്‍കും. ഈ ഫീച്ചര്‍ ലഭിക്കാനായി വാട്‌സ്ആപ്പ് ഉടന്‍ അപ്‌ഡേറ്റ് ചെയ്താല്‍ മതിയാകും.