കണ്ടാലൊരു കൊട്ടാരം, കേറി നോക്കിയാലോ ശുചിമുറി. അവിശ്വസനീയമെന്നു തോന്നും. ഇങ്ങനെയൊരു കൊട്ടാര ശുചിമുറി തായ്ലന്‍ഡിലാണ്. സ്വര്‍ണനിറത്തിലുള്ള ശുചിമുറി സമുച്ചയത്തിലേക്കു പ്രവേശിച്ചാല്‍ അദ്ഭുതപ്പെടുത്തുന്ന ശുചിത്വം. ശുചിമുറിയെന്ന നിലയില്‍ ഉപയോഗിക്കുന്നതിനു പകരം കിടന്നുറങ്ങാനാണ് തോന്നുകയെന്നു പറഞ്ഞ് കൊണ്ടാണ് ക്രിഷാംഗി എന്ന സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഇന്‍സ്റ്റാഗ്രാമിലൂടെ ഈ ശുചിമുറിയുടെ വീഡിയോ പങ്കുവച്ചത്.
അത്യാഡംബര സൗകര്യങ്ങളാണു ശുചിമുറികളിലുള്ളത്. വീഡിയോയില്‍ മനോഹരമായ വാഷ് റൂമിന്റെ ദൃശ്യങ്ങളാണുള്ളത്. വടക്കന്‍ തായ്ലന്‍ഡിലെ ‘വൈറ്റ് ടെംപിള്‍ ഓഫ് ഷിയാങ് റായി’ (White Temple of Shiang Rai) എന്നറിയപ്പെടുന്ന വാട്ട് റോങ് ഖൂനിലാണ് (Wat Rong Khun) ഈ ശുചിമുറി. ഈ ശുചിമുറിയുടെ ഉടമ ചാലേര്‍ംചായ് എന്നയാളാണ്. കൊട്ടാരതുല്യമായ ഈ ശുചിമുറിയുടെ വീഡിയോ ലക്ഷക്കണക്കിന് ആളുകളാണ് കണ്ടത്.
കൊട്ടാരമല്ല, ശുചിമുറി
