ദക്ഷിണ കൊറിയക്കു ചുറ്റും റാകിപ്പറന്ന് ഉത്തര കൊറിയന്‍ യുദ്ധവിമാനങ്ങള്‍. 180 യുദ്ധവിമാനങ്ങളാണ് ദക്ഷിണ കൊറിയയുടെ വ്യോമോതിര്‍ത്തിയിലൂടെ പറന്നത്. സമുദ്രാതിര്‍ത്തിയില്‍ 80 തവണ മിസൈലുകള്‍ ഉള്‍പെടെയുള്ള ആയുധങ്ങള്‍ പ്രയോഗിച്ചു. 240 യുദ്ധവിമാനങ്ങളെ സജ്ജമാക്കി നിര്‍ത്തിയിട്ടുണ്ടെന്നും ദക്ഷിണ കൊറിയ.
അബുദാബിയില്‍ നടക്കുന്ന സ്പേസ് ഡിബേറ്റില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വെര്‍ച്വലായി പങ്കെടുക്കും. നരേന്ദ്ര മോദിയും ഇസ്രയേല്‍ പ്രസിഡന്റ് ഐസക് ഹെര്‍സോഗും അഭിസംബോധന ചെയ്യും. ബഹിരാകാശ മേഖലയിലെ വിദഗ്ധരും ഉന്നത ഉദ്യോഗസ്ഥരും പങ്കെടുക്കും.
പാക്കിസ്ഥാന്‍ മുന്‍ പ്രസിഡന്റ് ഇമ്രാന്‍ ഖാന്റെ കാലില്‍നിന്നു വെടിയുണ്ട നീക്കം ചെയ്തു. വെടിയുണ്ടയേറ്റ് കാലിലെ എല്ലിനു പൊട്ടലുണ്ട്. പരിക്ക് ഗുരുതരമല്ലെന്നു ഡോക്ടര്‍മാര്‍ അറിയിച്ചു.
ഇറാനിലെ ബന്ദര്‍ അബ്ബാസ് നഗരത്തിലെ ഹോര്‍മോസ്ഗാന്‍ സര്‍വ്വകലാശാലയില്‍ ആണ്‍ കുട്ടികളെയും പെണ്‍കുട്ടികളെയും വേര്‍തിരിക്കാന്‍ നിര്‍മിച്ച മതില്‍ വിദ്യാര്‍ത്ഥികള്‍ ചവിട്ടി പൊളിച്ചു. സ്വാതന്ത്ര്യം എന്നു മുദ്രാവാക്യം മുഴക്കിക്കൊണ്ടാണ് വിദ്യാര്‍ത്ഥികള്‍ മതില്‍ പൊളിച്ചത്.