അഞ്ചു ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി നോര്‍ക്ക റൂട്ട്‌സും എസ്‍ബിഐയും സംയുക്തമായി സംഘടിപ്പിക്കുന്ന ലോണ്‍ മേളയില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെയും പങ്കെടുക്കാം. ഈമാസം 21 വരെ കണ്ണൂര്‍ കോഴിക്കോട്, മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായാണ് ലോണ്‍ മേള നടക്കുന്നത്. സ്‌പോട്ട് രജിസ്‌ട്രേഷനായി മേള നടക്കുന്ന എസ്.ബി.ഐ ബ്രാഞ്ചുകളില്‍ നേരിട്ടെത്തിയാല്‍ മതിയാകും. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്ബ്‌സൈറ്റായ www.norkaroots.org/ndprem ലിങ്ക് വഴിയോ ഗൂഗിള്‍ ഫോം വഴിയോ അപേക്ഷ നല്‍കാം.
രണ്ടു വര്‍ഷത്തില്‍ കൂടുതല്‍ വിദേശത്തു ജോലി ചെയ്തശേഷം സ്ഥിരമായി നാട്ടിലേക്ക് മടങ്ങിവന്ന പ്രവാസികള്‍ക്ക് മേളയില്‍ പങ്കെടുക്കാം. പ്രവാസി സംരംഭങ്ങള്‍ക്ക് ഒരു ലക്ഷം രൂപ മുതല്‍ പരമാവധി 30 ലക്ഷം രൂപ വരെയുളള വായ്‍പകളാണ് എന്‍.ഡി.പി.ആര്‍.ഇ.എം പദ്ധതി പ്രകാരം അനുവദിക്കുക.