ഡെബിറ്റ് കാര്‍ഡ് ഇല്ലാത്തവര്‍ക്കും യുപിഐ ഇടപാടുകള്‍ സുഗമമായി നടത്താന്‍ സൗകര്യം ഒരുക്കി യുപിഐ സേവന ദാതാവായ ഫോണ്‍ പേ. രജിസ്ട്രേഷന് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ നല്‍കുന്നതിന് പകരം ആധാര്‍ വിവരങ്ങള്‍ ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് യുപിഐ ഇടപാട് നടത്താനുള്ള സൗകര്യമാണ് ഫോണ്‍ പേ ഒരുക്കിയിരിക്കുന്നത്. ആധാര്‍ കാര്‍ഡിലെ അവസാന ആറക്ക നമ്പര്‍ ഉപയോഗിച്ചാണ് യുപിഐ പിന്‍ ലഭിക്കുന്നതിനുള്ള രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടത്. യുഐഡിഎഐയിലും അക്കൗണ്ടുള്ള ബാങ്കില്‍ നിന്നുമുള്ള ഒടിപി ഉപയോഗിച്ചാണ് രജിസ്ട്രേഷന്‍ നടപടികള്‍. ഇത് പൂര്‍ത്തിയായാല്‍ സാമ്പത്തിക ഇടപാടുകള്‍ നടത്താന്‍ സാധിക്കും.