ഇവി മൊബിലിറ്റി ടെക് കമ്പനിയായ യുലു രണ്ട് പുതിയ ഇലക്ട്രിക് ബൈക്കുകള്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മിറാക്കിള്‍ ജിആര്‍, ഡെക്സ് ജിആര്‍ എന്നിവയാണ് കമ്പനി അവതരിപ്പിച്ചത്. ഇവി സെഗ്മെന്റിലെ ബജാജിന്റെ അനുബന്ധ സ്ഥാപനമായ ചേതക് ടെക്നോളജീസ് ലിമിറ്റഡാണ് ഇവ രണ്ടും വികസിപ്പിച്ചെടുത്തിരിക്കുന്നത്. പുതിയ മിറാക്കിള്‍ ജിആര്‍, ഡിഎക്സ് ഇലക്ട്രിക് ബൈക്കുകള്‍ പ്ലാറ്റ്ഫോം പങ്കിടുന്നു. മുന്‍വശത്തെ ടെലിസ്കോപിക് ഫോര്‍ക്കുകളും പിന്നില്‍ ഇരട്ട ഷോക്ക് അബ്സോര്‍ബറുകളുമായാണ് പുതിയ യുലു ഇ-ബൈക്ക് വരുന്നത്. പുതിയ ബൈക്കുകള്‍ക്ക് രണ്ടു ഭാഗത്തും ഡ്രം ബ്രേക്കുകള്‍ ലഭിക്കും. പുതിയ യുലു ഇ-ബൈക്കുകളുടെ പരമാവധി വേഗത മണിക്കൂറില്‍ 25 കി.മീ ആണ്. മോട്ടോറൈസ് ചെയ്യാത്ത ഈ ബൈക്ക് ഓടിക്കാന്‍ ഡ്രൈവിംഗ് ലൈസന്‍സോ ഹെല്‍മെറ്റോ ആവശ്യമില്ല എന്നതാണ് ശ്രദ്ധേയം.