pada 1024x538 1

നിവിന്‍ പോളി നായകനാകുന്ന പുതിയ സിനിമ ‘പടവെട്ടി’ന്റെ തകര്‍പ്പന്‍ ടീസര്‍ പുറത്തിറങ്ങി. ലിജു കൃഷ്ണ തിരക്കഥയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തീയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തും. നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. വിക്രം മെഹ്ര, സിദ്ധാര്‍ത്ഥ് ആനന്ദ് കുമാര്‍, സണ്ണി വെയ്ന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

ഇതിഹാസ സാഹിത്യകാരന്‍ കല്‍ക്കിയുടെ പ്രസിദ്ധമായ ചരിത്ര നോവലിനെ ആധാരമാക്കി മണിരത്‌നം സംവിധാനം ചെയ്യുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ പൊന്നിയിന്‍ സെല്‍വനിലെ വലിയ പഴുവേട്ടരയരിനെയും ചിന്ന പഴുവേട്ടവരയരിനെയും പരിചയപ്പെടുത്തി പുതിയ കാരക്ടര്‍ പോസ്റ്റര്‍ പുറത്ത്. ശരത്കുമാറും പാര്‍തഥിപനുമാണ് ഈ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. വിക്രം, ഐശ്വര്യ റായ്, തൃഷ, ജയംരവി, കാര്‍ത്തി, റഹ്മാന്‍, പ്രഭു, ശരത് കുമാര്‍, ജയറാം, ഐശ്വര്യ ലക്ഷ്മി, പ്രകാശ് രാജ്, ലാല്‍, വിക്രം പ്രഭു, ബാബു ആന്റണി അശ്വിന്‍ കാകുമാനു, റിയാസ് ഖാന്‍, ശോഭിത ദുലിപാല, ജയചിത്ര എന്നിവരാണ് മറ്റ് താരങ്ങള്‍. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളില്‍ എത്തുന്ന ചിത്രം സെപ്തംബര്‍ 30ന് റിലീസ് ചെയ്യും. ശ്രീ ഗോകുലം മൂവീസാണ് കേരളത്തില്‍ വിതരണം.

സംസ്ഥാനത്ത് ഇന്ന് മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപയുടെ വര്‍ദ്ധനവാണ് ഇന്ന് ഉണ്ടായത്. മൂന്ന് ദിവസംകൊണ്ട് 680 രൂപയാണ് കുറഞ്ഞിരുന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 37,320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഇന്ന് 25 രൂപ ഉയര്‍ന്നു. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 4665 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു, 25 രൂപയാണ് ഉയര്‍ന്നത്. ഇന്നലെ 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ നിലവിലെ വിപണി വില 3855 രൂപയാണ്.

ലോകത്തെ വമ്പന്‍സാമ്പത്തിക ശക്തികളുടെ പട്ടികയില്‍ ഇന്ത്യ അഞ്ചാം സ്ഥാനം ഉറപ്പിച്ചു. അമേരിക്ക, ചൈന, ജപ്പാന്‍, ജര്‍മനി എന്നീ രാജ്യങ്ങള്‍ മാത്രമാണ് ഇന്ത്യക്കു മുന്നിലുള്ളത്. ബ്രിട്ടനെ പിന്നിലാക്കിയാണ് ഇന്ത്യയുടെ കുതിപ്പ്. പട്ടികയില്‍ ആറാം സ്ഥാനത്താണ് ബ്രിട്ടന്‍. ഡോളര്‍ ആധാരമാക്കിയാണ് റാങ്കുപട്ടിക തയ്യാറാക്കിയത്. 10 വര്‍ഷം മുന്‍പ് ഇന്ത്യ ഈ പട്ടികയില്‍ 11-ാമതായിരുന്നു, ബ്രിട്ടന്‍ അഞ്ചാമതും. ജീവിതച്ചെലവ് ക്രമാതീതമായി ഉയര്‍ന്നതാണ് ബ്രിട്ടനെ പിന്നിലാക്കിയത്. 2021ലെ അവസാന മൂന്നുമാസങ്ങളിലെ പ്രകടനം ഇന്ത്യക്ക് തുണയായി. അന്താരാഷ്ട്രനാണ്യനിധിയില്‍നിന്നുള്ള ജിഡിപി കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ആദ്യ പാദത്തിലും ഇന്ത്യ മികവു തുടര്‍ന്നിട്ടുണ്ട്. നടപ്പു സാമ്പത്തികവര്‍ഷം ഇന്ത്യ ഏഴു ശതമാനത്തിലേറെ വളര്‍ച്ച കൈവരിക്കുമെന്നാണ് പ്രവചനം. രാജ്യത്തെ ഓഹരിസൂചികകളിലുണ്ടായ മുന്നേറ്റം ഇന്ത്യക്ക് ഗുണംചെയ്യും.

ഇലക്ട്രിക്ക് ഇരുചക്ര വാഹന ബ്രാന്‍ഡായ ഒല അടുത്തിടെയാണ് തങ്ങളുടെ പുതിയ ഇലക്ട്രിക്ക് സ്‌കൂട്ടറായ ഒല എസ്1 പുറത്തിറക്കിയത്. ബുക്കിംഗ് ആരംഭിച്ച് ഒറ്റ ദിവസം കൊണ്ട് സ്‌കൂട്ടറിന് 10,000 ത്തോളം ബുക്കിംഗുകള്‍ ലഭിച്ചു എന്നാണ് പുതിയ റിപ്പോര്‍ട്ട്. നിലവില്‍ . എസ്1, എസ്1 പ്രോ എന്നിങ്ങനെ രണ്ട് ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമാണ് ഒല ഇലക്ട്രിക്ക് നിരയില്‍ ഉള്ളത്. സൗന്ദര്യപരമായി, എസ് 1, എസ് 1 പ്രോ എന്നിവ തമ്മില്‍ വ്യത്യാസങ്ങള്‍ ഒന്നുമില്ല. രണ്ടും ഫ്യൂച്ചറിസ്റ്റിക് ഹെഡ്ലാമ്പ്, എല്‍ഇഡി ഹെഡ്ലാമ്പ്, വിശാലമായ സീറ്റിനടിയില്‍ സ്റ്റോറേജ്, വിശാലമായ സീറ്റ് എന്നിവയുമായി വരുന്നു. അലോയ് വീലുകളോടൊപ്പം ട്യൂബ് ലെസ് ടയറുകളും ഉണ്ട്. ട1 അഞ്ച് കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്, അതേസമയം ട1 പ്രോ 11 കളര്‍ ഓപ്ഷനുകളിലാണ് വാഗ്ദാനം ചെയ്യുന്നത്.

കാടിന്റെ മക്കളുടെ കഥയാണ് ‘ഹിഡിംബി’. കുറത്തിയായി, കോന്തിയായി പ്രത്യക്ഷപ്പെടുന്ന ഹിഡിംബിയുടെ കഥ. ജീവനോടെ വിരലറുത്തെടുത്ത നായാടി ഏകലവ്യന്റെ കഥ. ഉറുമ്പു മുതല്‍ ആന വരെയുള്ള മൃഗങ്ങളെ കൂടപ്പിറപ്പുകളായി കണക്കാക്കുന്ന ഹിഡിംബി. ഹിഡിംബിയുടെ പ്രണയവും വിവാഹവും കുന്തിയുടെ ഗര്‍വ്വും സമ്മേളിക്കുന്ന ഈ നോവല്‍ യാഥാസ്ഥിതിക വായനകളില്‍നിന്ന് തീര്‍ത്തും വ്യത്യസ്തമാണ്. പാമ്പുകളും മഹിഷങ്ങളും മാനുകളും തേന്‍കുറ്റികളും ചെടികളും പൂക്കളും വൃക്ഷങ്ങളും ഔഷധങ്ങളും നിറയുന്ന ഹിഡിംബിയുടെ ലോകം പാരിസ്ഥിതിക ജീവിതത്തിന്റെ വിസ്മയകരമായ സ്വപ്നലോകമാണ്. എം എന്‍ വിനയകുമാര്‍. ഗ്രീന്‍ ബുക്‌സ്. വില 320 രൂപ.

കോവിഡ് കാലത്തു ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം കൂടിയതോടെ കുട്ടികളില്‍ നേത്ര സംബന്ധമായ പ്രശ്‌നങ്ങളും വര്‍ധിച്ചു. ദിവസവും 68 മണിക്കൂര്‍ വരെ കംപ്യൂട്ടറുകള്‍ക്കു മുന്നില്‍ ചെലവഴിക്കേണ്ടി വരുന്ന ഐടി പ്രഫഷനലുകളും സമാന പ്രശ്‌നങ്ങള്‍ നേരിടുന്നു. നല്ല വെളിച്ചമുള്ള മുറിയില്‍ ഇരുന്നു വേണം സ്‌ക്രീനുകളിലേക്കു നോക്കാന്‍. കസേരയില്‍ ഇരുന്നു ഡിജിറ്റല്‍ ഉപകരണങ്ങള്‍ മേശയില്‍ വച്ച് ഉപയോഗിക്കുന്നതാണു നല്ലത്. സ്‌ക്രീന്‍ സമയം കൂടുതലുള്ള ആളുകള്‍ 20-20-20 എന്ന നിയമം പാലിക്കുന്നതു നല്ലതാണ്. 20 മിനിറ്റ് നേരം സ്‌ക്രീനിലേക്കു നോക്കിയിരുന്ന ശേഷം 20 സെക്കന്‍ഡ് കണ്ണ് അതില്‍ നിന്നു മാറ്റി 20 അടി ദൂരെയുള്ള സ്ഥലത്തേക്കു നോക്കുന്നതു കണ്ണിലെ പേശികളുടെ ആയാസം കുറയ്ക്കും. വായിക്കുമ്പോഴും മറ്റും കണ്ണട ഒഴിവാക്കുന്നതും കണ്ണടകള്‍ മാറി ഉപയോഗിക്കുന്നതും പലര്‍ക്കുമുള്ള ശീലമാണ്. കണ്ണട ഉപയോഗിക്കാതെയും മറ്റൊരാളുടെ കണ്ണട ഉപയോഗിച്ചാലും ചിലപ്പോള്‍ വായിക്കാന്‍ കഴിയുമായിരിക്കും. രണ്ടായാലും കണ്ണിനു സമ്മര്‍ദമുണ്ടാകും. അതു നല്ലതല്ല. നമ്മുടെ കാഴ്ച ശക്തി സ്ഥിരമായി നില്‍ക്കുന്നതല്ല. 18-20 വയസ്സുവരെ കണ്ണും വളരുന്നുണ്ട്. കാഴ്ചശക്തിയിലും മാറ്റം വരുന്നുണ്ട്. കണ്ണടകള്‍ ഉപയോഗിക്കുന്നവര്‍ എല്ലാ വര്‍ഷവും കാഴ്ച ശക്തി പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ വരുത്തണം. പ്രമേഹവും രക്തസമ്മര്‍ദവും ഉള്ളവര്‍ക്ക് അത് കണ്ണിനെയും ബാധിക്കാനുള്ള സാധ്യതയുണ്ട്. 40 വയസ്സു കഴിഞ്ഞാല്‍ എല്ലാ വര്‍ഷവും നേത്ര പരിശോധന ശീലമാക്കണം. ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്നവര്‍ കണ്ണ് പ്രത്യേകം കരുതണം. ഹെല്‍മറ്റിന്റെ ഗ്ലാസ് കവറോ, കണ്ണുകള്‍ക്കുള്ള സംരക്ഷണ ഗ്ലാസുകളോ ഉപയോഗിക്കാതെ ഒരിക്കലും ഇരുചക്രവാഹനങ്ങള്‍ ഉപയോഗിക്കരുത്. രാസവസ്തുക്കള്‍ കണ്ണിലായാലും പ്രത്യേകം ശ്രദ്ധിക്കണം. അങ്ങനെ സംഭവിച്ചാല്‍ 15-20 മിനിറ്റു നേരം തുടര്‍ച്ചയായി കണ്ണുകള്‍ നല്ല വെള്ളം കൊണ്ടു കഴുകണം. ഏറെ വൈകാതെ തന്നെ ആശുപത്രിയില്‍ ചികിത്സ തേടണം.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 79.71, പൗണ്ട് – 91.75, യൂറോ – 79.34, സ്വിസ് ഫ്രാങ്ക് – 81.24, ഓസ്ട്രേലിയന്‍ ഡോളര്‍ – 54.31, ബഹറിന്‍ ദിനാര്‍ – 211.49, കുവൈത്ത് ദിനാര്‍ -258.48, ഒമാനി റിയാല്‍ – 207.05, സൗദി റിയാല്‍ – 21.20, യു.എ.ഇ ദിര്‍ഹം – 21.70, ഖത്തര്‍ റിയാല്‍ – 21.89, കനേഡിയന്‍ ഡോളര്‍ – 60.69.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *