ലോക നിലവാരത്തിലേക്ക് ടൂറിസം വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചു. ലക്ഷദ്വീപില്‍ ഉള്‍പ്പടെ കൂടുതല്‍ വികസനം കൊണ്ടുവരുമെന്നും, സംസ്ഥാനങ്ങള്‍ക്ക് ദീര്‍ഘകാലാടിസ്ഥാനത്തില്‍ പലിശരഹിത വായ്പകള്‍ നല്‍കും. കരകൗശല മേഖലയുടെ വികസനത്തിനും പ്രത്യേക പദ്ധതികള്‍ ആവിഷ്കരിക്കും. എല്ലാവരെയും വികസന പ്രക്രിയയില്‍ പങ്കാളികളാക്കുന്നതിന്റെ ഭാഗമായി ഭിന്നശേഷിക്കാരെയും ട്രാന്‍സ്ജെന്‍ഡറുകളെയും മുഖ്യധാരയിലേക്ക് കൊണ്ടുവരുമെന്നും ധനമന്ത്രി വ്യക്തമാക്കി.
ടൂറിസം വികസിപ്പിക്കാന്‍ സംസ്ഥാനങ്ങള്‍ക്ക് സഹായം നല്‍കുമെന്ന് നിർമല സീതാരാമൻ
