അടുത്തിടെ ഇന്ത്യയില്‍ സര്‍പ്രൈസ് ഹിറ്റായ ചിത്രമാണ് ഹനുമാന്‍. കെ നിരഞ്ജന്‍ റെഡ്ഡി ആണ് ചിത്രം നിര്‍മിച്ചത്. കെ നിരഞ്ജന്‍ റെഡ്ഡിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. ‘ഡാര്‍ലിംഗ്’ എന്ന പേരിട്ട് അനൗണ്‍സ്‌മെന്റ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്. പ്രഭാസ് നായകനായ ഒരു ഹിറ്റ് ചിത്രമായ ഡാര്‍ലിംഗ് പ്രേക്ഷകരുടെ മനസില്‍ എന്നും നിലനില്‍ക്കുന്ന ഒന്നാണ്. അതേ പേരില്‍ വീണ്ടും ഒരു ചിത്രം നഭാ നടേഷും പ്രിയദര്‍ശിയും പ്രധാന വേഷങ്ങളിലായി എത്തുമ്പോള്‍ അതിനും ഒരു കൗതുകമുണ്ട്. പ്രണയത്തിനും ചിരിക്കും പ്രാധാന്യം നല്‍കിയിട്ടുളള ചിത്രമായിരിക്കും ഡാര്‍ലിംഗ്. സംവിധാനം നിര്‍വഹിക്കുന്നത് അശ്വിന്‍ റാമാണ്. വമ്പന്‍മാരെ ഞെട്ടിച്ച 2024ലെ ഹിറ്റ് ചിത്രമായ ഹനുമാന്‍ രാജ്യമൊട്ടാകെ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. തേജ സജ്ജ നായകനായ ഹനുമാന്‍ സിനിമ ഒരുക്കിയത് ചെറിയ ബജറ്റില്‍ ആയിരുന്നു. എന്നിട്ടും ആഗോളതലത്തില്‍ ഹനുമാന് ആകെ 300 കോടി രൂപയിലധികം നേടാനായിരുന്നു. ഒരു എപ്പിക് സൂപ്പര്‍ ഹീറോ ചിത്രമായിട്ടായിരുന്നു തേജ സജ്ജയുടെ ഹനുമാന്‍ പ്രദര്‍ശനത്തിനെത്തിയത്.