Untitled design 20250112 193040 0000 1

 

 

അനുനയനീക്കവുമായി ശശി തരൂരിനെ വിളിച്ച് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. അവഗണനയിൽ അതൃപ്തി പ്രകടിപ്പിച്ച തരൂരിനോട് പരാതികള്‍ ചര്‍ച്ച ചെയ്യാമെന്ന് അറിയിച്ചതായാണ് വിവരം. നോ കമന്‍റ്സ് പ്രതികരണം പ്രതിപക്ഷ നേതാവ് ആവര്‍ത്തിച്ചു. തരൂരിന് വീഴ്ച പറ്റിയെന്ന് ആര്‍എസ്എപി വിമര്‍ശിച്ചു.തരൂരിനെ ഒപ്പം നിര്‍ത്തണമെന്ന് അഭിപ്രായമുള്ള സുധാകരൻ പരാതികള്‍ പരിഗണിക്കാമെന്ന് തരൂരിനെ അറിയിച്ചെന്നാണ് വിവരം.

 

മോദി സർക്കാർ ഫാസിസ്റ്റ് അല്ലെന്ന സിപിഎം നിലപാട് രാഷ്ട്രീയ ആയുധമാക്കി കോണ്‍ഗ്രസ്. സംഘപരിവാറുമായി സന്ധി ചെയ്തതിന്‍റെ തെളിവാണ് മോദി സര്‍ക്കാരിനുള്ള ഫാസിസ്റ്റ് പ്രയോഗത്തിലെ ഇളവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ കുറ്റപ്പെടുത്തി. ഫാസിസം വന്നുവെന്ന് തെളിയിക്കാമോ എന്നായിരുന്നു സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍റെ പ്രതികരണം.ആക്ഷേപങ്ങള്‍ ഏറെയുയരുമ്പോഴും ഭൂരിപക്ഷ സമുദായത്തിന്‍റെ വോട്ടുലക്ഷ്യമിട്ടാണ് ഫാസിസത്തോടുള്ള സിപിഎമ്മിന്‍റെ മൃദുസമീപനമെന്നാണ് രാഷ്ട്രീയ റിപ്പോർട്ട് .

 

മോദി സര്‍ക്കാര്‍ ഫാസിസ്റ്റ് സര്‍ക്കാര്‍ അല്ലെന്ന സിപിഎമ്മി്‍റെ പുതിയ രേഖ ഒരിക്കലും ഞെട്ടലുണ്ടാക്കുന്നതല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കാരണം കാലങ്ങളായി ബിജെപിയുമായുള്ള രഹസ്യബന്ധമാണ് ഇപ്പോള്‍ പുറത്തായത്. കഴിഞ്ഞ രണ്ടു സമ്മേളനങ്ങളിലെയും തീരുമാനങ്ങളെ മറികടന്ന് മോദി സര്‍ക്കാര്‍ ക്ലാസിക് ഫാസിസ്റ്റുകളുമല്ല നവഫാസിസ്റ്റുകളുമല്ല, ഇങ്ങനെ പോയാല്‍ അവര്‍ അങ്ങനെ ആകാനുള്ള സാധ്യതയുണ്ടെന്നുമാണ് സിപിഎം കണ്ടുപിടിച്ചിരിക്കുന്നത് എന്നും അദ്ദേഹം വിമർശിച്ചു.

 

കാരക്കോണം മെഡിക്കൽ കോഴ കേസിൽ പരാതിക്കാർക്ക് പണം തിരിച്ചു നൽകാൻ നടപടി തുടങ്ങി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. പ്രതികളിൽ നിന്നും കണ്ടു കെട്ടിയ പണം ആണ് പണം നഷ്ട്ടപെട്ടവർക്ക് തിരികെ നൽകിയത്. 8 പരാതികാരിൽ 6 പേർക്ക് 80 ലക്ഷം രൂപയുടെ ചെക്ക് കൊച്ചി ഇഡി ഓഫീസിൽ വെച്ചു നേരിട്ട് കൈമാറി. കേസിൽ 6 പ്രതികൾക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം നൽകിയിരുന്നു. വിചാരണ തുടങ്ങാൻ ഇരിക്കെ ആണ് പരാതികർക്ക് പണം തിരികെ നൽകിയത്.

ബസ് റൂട്ട് പെര്‍മിറ്റ് മാറ്റാൻ കൈക്കൂലിയായി മദ്യവും പണവും ആവശ്യപ്പെട്ട കേസിൽ എറണാകുളം മുൻ ആര്‍ടിഒ ജേഴ്സന്‍റെ ജാമ്യാപേക്ഷ മൂവാറ്റുപുഴ കോടതി തള്ളി. കൈക്കൂലി കേസിൽ അറസ്റ്റിലായ ജേഴ്സണ്‍ കോടതിയിൽ ജാമ്യാപേക്ഷ നൽകുകയായിരുന്നു. ഇയാള്‍ക്കൊപ്പം അറസ്റ്റിലായ ഏജന്‍റ് രാമപ്പടിയാര്‍ക്കും ജാമ്യം നൽകിയില്ല. രണ്ടാം പ്രതി സജേഷിന് കോടതി ജാമ്യം അനുവദിച്ചു. ജാമ്യാപേക്ഷ തള്ളിയതോടെ ജേഴ്സണ്‍, രാമപ്പടിയാര്‍ എന്നിവരെ റിമാന്‍ഡ് ചെയ്തു.

പണിമുടക്കി സമരം ചെയ്ത കോണ്‍ഗ്രസ് അനുകൂല തൊഴിലാളി സംഘടനയിലെ അംഗങ്ങൾക്ക് എതിരെയുള്ള പ്രതികാര നടപടിയിൽ നിന്ന് കെഎസ്ആര്‍ടിസി പിന്മാറി. പണിമുടക്കിയവർക്ക് ഡയസ്‌നോണ്‍ ബാധകമാക്കി ഒരു ദിവസത്തെ ശമ്പളം പിടിക്കാനുള്ള തീരുമാനമാണ് കെഎസ്ആർടിസി മാനേജ്മെൻ്റ് പിൻവലിച്ചത്. പ്രതിഷേധം ശക്തമായതോടെയാണ് പുതിയ നടപടി.

കണ്ണൂർ ആറളം ഫാമിൽ കാട്ടാന ആക്രമണത്തിൽ ആദിവാസി ദമ്പതികൾ കൊല്ലപ്പെട്ട സംഭവത്തെ തുടർന്ന് വനംമന്ത്രി എ കെ ശശീന്ദ്രൻ വിളിച്ചു ചേർത്ത സർവകക്ഷിയോ​ഗം സമാപിച്ചു. സർവകക്ഷിയോ​ഗത്തിൽ വന്യജീവി ആക്രമണം തടയുന്നതുമായി ബന്ധപ്പെട്ട് സുപ്രധാന തീരുമാനങ്ങൾ കൈക്കൊണ്ടതായി എ കെ ശശീന്ദ്രൻ അറിയിച്ചു. പുനരധിവാസ മേഖലയിലെ ആനകളെ ഇന്ന് രാത്രി മുതൽ കാട്ടിലേക്ക് തുരത്തി ഓടിക്കാൻ തീരുമാനമായി. ആർആർ ടിയുടെ എണ്ണം വർദ്ധിപ്പിക്കും. സമീപപ്രദേശങ്ങളിൽ ആർആർടി സഹായം തേടും അദ്ദേഹം വ്യക്തമാക്കി.

 

ചാനൽ ചർച്ചയിലെ മതവിദ്വേഷ പരാമർശ കേസിൽ ഈരാറ്റുപേട്ട കോടതിയിൽ കീഴടങ്ങിയ ബിജെപി നേതാവ് പിസി ജോർജ്ജിനെ റിമാൻഡ് ചെയ്തു. ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചിരുന്നെങ്കിലും അതി നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി കീഴടങ്ങിയ പിസി ജോർജിന് കനത്ത തിരിച്ചടിയാണ് കോടതി തീരുമാനം.

ചാനൽ ചർച്ചയിൽ മതവിദ്വേഷ പരാമർശം നടത്തിയ കേസിൽ റിമാൻഡിലായ ബിജെപി നേതാവ് പിസി ജോർജിനെ ഇസിജിയിൽ വേരിയേഷൻ കണ്ടെത്തിയതിന് പിന്നാലെ കോട്ടയം മെ‍ഡിക്കൽ കോളേജ് ഐസിയുവിലേക്ക് മാറ്റി. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് ഇസിജിയിൽ വ്യതിയാനം കണ്ടെത്തിയത്.ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ പിസി ജോർജിനെ ചോദ്യം ചെയ്തു.

 

മുതിർന്ന നേതാവ് പി സി ജോർജിനെ സർക്കാർ വേട്ടയാടുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. പിസിയുടെ രാഷ്ട്രീയ ഭാവി ഇല്ലാതാക്കാനുള്ള ഗൂഢാലോചനയാണ് നടക്കുന്നത്. ചാനൽ ചർച്ചയിൽ സംഭവിച്ച ഒരു നാക്കുപിഴയുടെ പേരിൽ അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചിരുന്നു. എന്നാൽ ഒരു തീവ്രവാദിയെ പോലെയാണ് സർക്കാർ പിസി ജോർജിനോട് പെരുമാറിയത് എന്നും അദ്ദേഹം വിമർശിച്ചു .

പട്ടി, പൂച്ച തുടങ്ങിയ വളര്‍ത്തുമൃഗങ്ങളുടെയോ വന്യമൃഗങ്ങളുടെയോ മാന്തല്‍, കടി എന്നിവയേറ്റാല്‍ സോപ്പ് ഉപയോഗിച്ച് ഒഴുകുന്ന വെള്ളത്തില്‍ കുറഞ്ഞത് 15 മിനിറ്റ് എങ്കിലും നന്നായി തേച്ച് കഴുകിയതിനുശേഷം എത്രയും വേഗം ചികിത്സ തേടണമെന്ന് തിരുവനന്തപുരം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. വളര്‍ത്തുമൃഗങ്ങളെ പരിചരിക്കുന്നവര്‍ പേവിഷബാധയ്ക്ക് എതിരെയുള്ള പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ടതാണെന്നും ഡിഎംഒ അറിയിച്ചു.

ബി.ജെ.പിയും ആര്‍.എസ്.എസും ഫാസിസ്റ്റല്ല എന്ന സി.പി.എം. പാർട്ടികോണ്‍ഗ്രസ് കരട് പ്രമേയം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. വോട്ടു മറിക്കാനുള്ള അടവ് നയത്തിന്റെ ഭാഗമാണെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല. കോഴിക്കോട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തലസ്ഥാനത്ത് നിന്നും ഇടുക്കി പൂപ്പാറയിലേക്ക് കെഎസ്ആർടിസി ബസ് സർവീസ് ആരംഭിച്ചു. കിഫ്ബി ഫണ്ട് ഉപയോഗിച്ച് നിർമിച്ച ഉടുമ്പൻചോല-രണ്ടാം മൈൽ റോഡിന്‍റെ ഭാഗമായ ബൈസൺവാലി-കുരങ്ങുപാറ റോഡിലൂടെയുള്ള ആദ്യ ബസ് സർവീസാണിത്. തിരുവനന്തപുരത്ത് നിന്നും കൊട്ടാരക്കര, കോട്ടയം, മൂവാറ്റുപുഴ, കോതമംഗലം, അടിമാലി, ആനച്ചാൽ, രാജാക്കാട് വഴിയാണ് ദിവസേന ബസ് സർവീസ് നടത്തുന്നത്.

 

തിരുവനന്തപുരം വെഞ്ഞാറമൂടിൽ യുവാവ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടി കൊലപ്പെടുത്തി. വെട്ടേറ്റ മാതാവിനെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെഞ്ഞാറമൂട് പേരുമല സ്വദേശിയായ 23കാരൻ അഫാൻ ആണ് പെണ്‍സുഹൃത്തിനെയും സ്വന്തം സഹോദരനെയും വെട്ടിക്കൊലപ്പെടുത്തിയത്. മരിച്ചവരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടെ ലഭ്യമായിട്ടില്ല. അതേസമയം, സ്റ്റേഷനിലെത്തിയ പ്രതി ആറുപേരെ കൊലപ്പെടുത്തിയിട്ടുണ്ടെന്നാണ് മൊഴി നൽകിയത്. പ്രതിയുടെ മൊഴി ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരുകയാണ്.

 

ആശാ പ്രവർത്തകരുടെ സമരത്തെ തള്ളിപ്പറഞ്ഞും അധിക്ഷേപിച്ചും സിഐടിയു. അരാജക സംഘടനകളുടെ സമര നാടകമെന്ന് എളമരം കരീം സമരത്തെ വിമർശിച്ചു. രാഷ്ട്രീയപ്രേരിത സമരത്തിൽ നിന്ന് പിന്മാറണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സമരം ചെയ്യാനുള്ള അവകാശം ഏതെങ്കിലും സംഘടനയുടെ കുത്തകയല്ലെന്ന് സമരസമിതി നേതാവ് തിരിച്ചടിച്ചു.സമരത്തെ പിന്തുണച്ച് വനിതാ കമ്മീഷൻ അധ്യക്ഷ പി സതീദേവി രംഗത്ത് വന്നു. ആശാവർക്കർമാരുടേത് ന്യായമായ സമരമാണെന്നും കേന്ദ്ര-സംസ്ഥാന സർക്കാർ കൂടിയാലോചിച്ച് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നും അവർ പറഞ്ഞു.

 

പട്ടാമ്പിയിൽ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥി മരിച്ചു. പട്ടാമ്പി – പുലാമന്തോൾ പാതയിൽ വള്ളൂർ രണ്ടാം മൈൽസിനടുത്ത് ബൈക്ക് ടാങ്കർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. പെരിന്തൽമണ്ണ ഏലംകുളം എറയത്ര വീട്ടിൽ ഫാത്തിമ അൻസിയ(18)യാണ് മരിച്ചത്.മലബാർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കലിൽ ഫാർമസി ഡിപ്ലോമ വിദ്യാർത്ഥിനിയായിരുന്നു ഫാത്തിമ അൻസിയ.

 

സംഘടനയിൽ പ്രവർത്തിക്കാൻ വിസമ്മതിച്ച മുൻ കോളേജ് യൂണിയൻ ഭാരവാഹിയെ എസ്എഫ്ഐ നേതാവ് മർദിച്ചെന്ന് പരാതി.എറണാകുളം വൈപ്പിൻ കോളേജിലെ മുൻ എസ്എഫ്ഐ യൂണിയൻ ഭാരവാഹി രണ്ടാം വർഷ ബി. എ. ഇംഗ്ലീഷ് വിദ്യാർത്ഥി കെ.ജെ സാൽവിനെ എസ്എഫ്‌ഐ ഏരിയ സെക്രട്ടറി അനോഷ് മർദിച്ചെന്നാണ് പരാതി. സംഭവത്തിൽ കോളേജ് അധികൃതർക്കും ഞാറക്കൽ പൊലീസ് സ്റ്റേഷനിലും പരാതി നൽകിയിട്ടുണ്ട്.

 

നൈജീരിയയിൽ നിന്നും മയക്കുമരുന്ന് ബെംഗളുരു വഴി കേരളത്തിൽ എത്തിക്കുന്ന പ്രധാനിയെ കല്ലമ്പലം പോലീസ് ബെംഗളുരുവിൽ നിന്നും അറസ്റ്റ് ചെയ്തു. കോഴിക്കോട് കുറ്റ്യാടി അടുക്കത്ത് സ്വദേശി ആശാരി വീട്ടിൽ അമീർ(39) ആണ് പിടിയിലായത്.

 

തൃത്താലയിൽ കോൺഗ്രസ് നേതൃയോഗത്തിൽ കൂട്ടത്തല്ല്. കോൺഗ്രസ് ഭരിക്കുന്ന കുമ്പിടി സഹകരണ ബാങ്കിൽ സാമ്പത്തിക തിരിമറി നടത്തിയയാളെ ഡി.സി.സി ഭാരവാഹിയാക്കിയതിനെ ചൊല്ലിയായിരുന്നു തർക്കം.ഡിസിസി പ്രസി‍ഡൻ്റ് തങ്കപ്പൻ്റെയും ഡിസിസി ജനറൽ സി ചന്ദ്രൻ്റെയും നിർവാഹക സമിതിയംഗം ബാലചന്ദ്രൻ മാസ്റ്ററുടെയും സാന്നിധ്യത്തിലാണ് കൂട്ടത്തല്ലുണ്ടായത്. തുടർന്ന് യോഗം അവസാനിപ്പിച്ചു.

വയോധികനെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തി. താമരശ്ശേരി പൂനൂർ കുണ്ടത്തിൽ സുധാകരൻ (62) ആണ് മരിച്ചത്. ഇന്ന് 11 മണിയോടെയാണ് ഇദ്ദേഹത്തെ വീടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്.പൊലീസ് നടപടികൾക്ക് ശേഷം മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോർട്ടം പരിശോധനയിൽ സംഭവത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് കരുതുന്നത്.

 

ദില്ലിയില്‍ കുട്ടിക്കടത്ത് നടത്തിയ യുവതി സ്വന്തം മകനെ വില്‍ക്കാന്‍ ശ്രമിച്ചെന്ന് പൊലീസ്. ദില്ലി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് കുട്ടികളെ കടത്തിയ 34 കാരിയെയും സംഘത്തേയും പൊലീസ് കഴിഞ്ഞ മാസം അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ 15 മാസം പ്രയമുള്ള സ്വന്തം മകനെയും ഗര്‍ഭസ്ഥ ശിശുവിനേയും വില്‍ക്കാന്‍ ആവശ്യക്കാരെ അന്വേഷിക്കുകയായിരുന്നു എന്ന് ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കെപിഎസ് മൽഹോത്ര പറഞ്ഞു.ഇവര്‍ കടത്തിക്കൊണ്ടുപോയ മൂന്ന് കുട്ടികളില്‍ രണ്ട് കുട്ടികളെയാണ് തിരിച്ചു കിട്ടിയത്. മൂന്നാമത്തെ കുട്ടിക്ക് വേണ്ടിയുള്ള തിരച്ചില്‍ നടക്കുകയാണെന്ന് പൊലീസ് വ്യക്തമാക്കി.

 

ബംഗ്ലാദേശിൽ ആഭ്യന്തരമായി സംഭവിക്കുന്ന എല്ലാ തെറ്റുകൾക്കും ഇന്ത്യയെ കുറ്റപ്പെടുത്തുന്നത് ഉചിതമല്ലെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ശനിയാഴ്ച ഡൽഹി സർവകലാശാല സാഹിത്യോത്സവത്തിൽ നടന്നപരിപാടിയിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ബം​ഗ്ലാദേശിന്റെ ചില ആരോപണങ്ങൾ പരിഹാസ്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 

റഷ്യ-യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും യുദ്ധത്തടവുകാരെ കൈമാറണമെന്ന നിര്‍ദേശം മുന്നോട്ട് വെച്ച് യുക്രൈന്‍ പ്രസിഡന്റ് വൊളോദിമിർ സെലെൻസ്‌കി. എല്ലാ യുക്രൈന്‍ തടവുകാരെയും റഷ്യ മോചിപ്പിക്കണമെന്നും സമാനമായ രീതിയില്‍ തടവുകാരെ മോചിപ്പിക്കാന്‍ യുക്രൈന്‍ തയ്യാണെന്നും സെലെൻസ്‌കി പറഞ്ഞു.

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *