കണ്ഡമിടറുന്ന മുദ്രാവാക്യം വിളികളുടെ അകമ്പടിയോടെ വിഎസ് അച്യുതാനന്ദന്റെ ഭൗതികദേഹവും വഹിച്ചുള്ള വിലാപയാത്ര ആലപ്പുഴ ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ എത്തിച്ചേർന്നു. ഇടമുറിയാത്ത മുദ്രാവാക്യം വിളികളോടെയും കണ്ണീരോടെയുമാണ് ആയിരക്കണക്കിന് ജനങ്ങൾ തങ്ങളുടെ പ്രിയപ്പെട്ട നേതാവിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഒഴുകിയെത്തുന്നത്. ബീച് റിക്രിയേഷൻ ഗ്രൗണ്ടിൽ പൊതുദർശനം തുടരുകയാണ്.
അന്തരിച്ച മുതിര്‍ന്ന സിപിഎം നേതാവും മുൻ മുഖ്യമന്ത്രിയുമായ വി എസ് അച്യുതാനന്ദന് അന്ത്യാഭിവാദ്യം അർപ്പിച്ച് കൊച്ചിയിലെ കൂട്ടായ്മ. കൊച്ചി കെഎസ്ആർടിസി പ്രദേശത്തെ ജനകീയ കൂട്ടായ്മ ആണ് പരിപാടി സംഘടിപ്പിച്ചത്. നടൻ വിനായകനും പങ്കാളിയായി.റിക്രിയേഷൻ ഗ്രൗണ്ടിലെ പൊതുദർശനം കൂടെ അവസാനിച്ചാൽ മൃതദേഹം വലിയ ചുടുകാട്ടിൽ സംസ്കരിക്കും.
കേരള സർവ്വകലാശാലയിൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടന്ന് വിസി മോഹനൻ കുന്നുമ്മൽ. സസ്പെൻഡ് ചെയ്ത രജിസ്ട്രാർ കെഎസ് അനിൽകുമാറിന്റെ ശമ്പളം തടഞ്ഞു വയ്ക്കാൻ വിസി ഫൈനാൻസ് ഓഫീസർക്ക് നിർദ്ദേശം നൽകി. സർക്കാർ അനുരഞ്ചനത്തിന് ശ്രമിക്കുമ്പോഴാണ് വിട്ടു വീഴ്ച ഇല്ലാതെ വിസിയുടെ നീക്കം.
ദേശീയപാത 66ലെ നിർമ്മാണത്തിലെ പാളിച്ചയുമായി ബന്ധപ്പെട്ട് സ്വീകരിച്ച നടപടികൾ വിശദീകരിച്ച് ഉപരിതല ഗതാഗത മന്ത്രാലയം. ജൂൺ, ജൂലൈ മാസങ്ങളിലായി വിദഗ്ധസമിതി കേരളത്തിലുടനീളം പരിശോധന നടത്തിയെങ്കിലും അന്തിമ റിപ്പോർട്ട് ലഭിച്ചിട്ടില്ല. കാസർകോഡ് ചെങ്ങളയിലെ തകർച്ചയിൽ മേഘ എഞ്ചിനീയറിംഗ് കമ്പനിക്ക് പിഴ ചുമത്തി കാരണം കാണിക്കൽ നോട്ടീസ് നൽകിയെന്നും ഗതാഗത മന്ത്രാലയം വിശദീകരിച്ചു. ഹാരിസ് ബീരാൻ എംപിയുടെ ചോദ്യങ്ങൾക്ക് മറുപടിയായാണ് ഇക്കാര്യങ്ങൾ അറിയിച്ചത്.
കര്‍ക്കടക വാവ് ബലി തര്‍പ്പണത്തോട് അനുബന്ധിച്ച് നഗരത്തിലെ വിവിധ ക്ഷേത്രങ്ങളോട് അനുബന്ധിച്ചും വിവിധ സ്ഥലങ്ങളിലും നടക്കുന്ന ബലിതര്‍പ്പണ ചടങ്ങുകളുമായി ബന്ധപ്പെട്ട് തിരക്ക് അനുഭവപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്ത് ഗതാഗത ക്രമീകരണം ഏര്‍പ്പെടുത്തി.നാളെ പുലർച്ചെ നാല് മണി മുതൽ ബലി തർപ്പണ ചടങ്ങുകൾ ആരംഭിക്കുമെന്നതിനാൽ ഇന്ന് രാത്രി 10 മുതല്‍ 24ന് ഉച്ചയ്ക്ക് ഒരു മണി വരെ തിരുവല്ലം ക്ഷേത്ര പരിസരത്തും ബൈപ്പാസ് റോഡിലും വാഹന ഗതാഗതത്തിനും പാര്‍ക്കിങ്ങിനും നിയന്ത്രണമുണ്ട്.
മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കണ്ണൂർ ജില്ലാ വൈസ് പ്രസിഡന്റും അധ്യാപകനുമായ ഫർസീൻ മജീദിനെതിരെ കടുത്ത നടപടിയുമായി വിദ്യാഭ്യാസ വകുപ്പ്. ഫർസീന്റെ ഒരു വർഷത്തെ ശമ്പള വർധന തടയുമെന്ന് സ്കൂൾ മാനേജ്മെന്റ് അറിയിച്ചു. കേരള വിദ്യാഭ്യാസ ചട്ടം 75 അനുസരിച്ച് കടുത്ത നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ഫർസീൻ ജോലി ചെയ്യുന്ന മട്ടന്നൂർ സ്കൂൾ മാനേജ്‌മെന്റിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ നോട്ടീസയച്ചിരുന്നു. 2022 ലാണ് ഫർസീൻ ഉൾപ്പടെ മൂന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ മുഖ്യമന്ത്രിക്കെതിരെ വിമാനത്തിൽ പ്രതിഷേധിച്ചത്.
മാസപ്പടി ഇടപാടിൽ സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ മുഖ്യമന്ത്രിയുടെ മകൾ വീണ ടിക്ക് നോട്ടീസ് അയച്ച് ഹൈക്കോടതി. വീണയും സിഎംആർഎൽ ഉദ്യോഗസ്ഥരുമടക്കം 13 പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ബിജെപി സംസ്ഥാന ഉപാധ്യക്ഷന്‍ ഷോൺ ജോർജിന്റെ ഹർജിയിലാണ് കോടതി നടപടി.
കാന്തപുരം എപി അബൂബക്കർ മുസ്ലിയാരോ അദ്ദേഹവുമായി അടുപ്പമുള്ളവരോ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ലെന്ന അവകാശവാദവുമായി യെമനിൽ കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ മെഹദി അബ്ദുൽ ഫത്താഹ്. ഫേസ്ബുക്ക് കുറിപ്പിലാണ് ഫതാഹിന്റെ വാദം. കുടുംബത്തിൻറെ അനുവാദമില്ലാതെയാണ് ചർച്ചകൾ നടന്നതായുള്ള പ്രചാരണമെന്നും ഫത്താഹ് പറയുന്നു.നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള വാർത്തകൾ പൂർണമായും തെറ്റാണെന്നും ഫത്താഹ് പറഞ്ഞു.
തമിഴ്നാട്ടിൽ നിന്നും കൂട്ടത്തോടെ തത്തകളെ എത്തിച്ച് വിൽപ്പന നടത്തുന്നതിനിടെ മൂന്ന് തമിഴ്നാട് സ്വദേശിനികളെ വനം വകുപ്പ് ഉദ്യോഗസ്ഥർ പിടികൂടി. ഇവർ കൂട്ടിലാക്കി വിൽപ്പനയ്ക്ക് കൊണ്ടുവന്ന 139 തത്തകളെയും പിടികൂടി. തമിഴ്നാട് പൊള്ളാച്ചി കൊത്തൂർ സ്വദേശിനികളായ ജയ (50), ഇളവഞ്ചി (45), പൊള്ളാച്ചി കരൂർ സ്വദേശിനി ഉഷ ചന്ദ്രശേഖരൻ (41) എന്നിവരെയാണ് വനം വകുപ്പിന്റെ ഇടുക്കി ഫ്ലെയിംഗ് സ്ക്വാഡ് ഉദ്യോഗസ്ഥരും കട്ടപ്പന ക്യാമ്പ് ഓഫീസിലെ ഉദ്യോഗസ്ഥരും ചേർന്ന് കാമാക്ഷി പ്രകാശിൽ പിടികൂടിയത്.
മഞ്ചേരിയിൽ യുവ വനിതാ ഡോക്ടറെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മഞ്ചേരി മെഡിക്കൽ കോളേജ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗത്തിലെ സീനിയർ റെസിഡന്‍റ് ഡോക്ടർ കല്പകഞ്ചേരി സ്വദേശി സി കെ ഫർസീന (35) ആണ് മരിച്ചത്. ആത്മഹത്യ ചെയ്യുകയാണെന്ന് സുഹൃത്തുക്കൾക്ക് വാട്സ്ആപ്പ് മെസേജ് അയച്ച ശേഷമായിരുന്നു മരണം.
ഷാർജയിൽ സ്ത്രീധന പീഡനത്തെ തുർന്ന് മരിച്ച വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിച്ച് വീണ്ടും പോസ്റ്റുമോർട്ടം നടത്തി. മരണ കാരണം ശ്വാസംമുട്ടിയാണെന്നാണ് പോസ്റ്റുമോർട്ടത്തിലെ പ്രാഥമിക നിഗമനം. ശരീരത്തിലുണ്ടായിരുന്ന പാടുകള്‍ എംബാം ചെയ്തപ്പോഴുണ്ടായതാണെന്നും ഫൊറൻസിക് ഡോക്ടർമാരുടെ സംഘം പൊലിസിനെ അറിയിച്ചു. മൃതദേഹം ഇന്ന് കൊല്ലം കേരളപുരത്തെ വീട്ടു വളപ്പിൽ സംസ്കരിക്കും.
കാക്കൂരില്‍ ബൈക്കില്‍ കാറിടിച്ചുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. ബാലുശ്ശേരി അറപ്പീടിക തോട്ടത്തില്‍ ഷെറീജ് (18) ആണ് മരിച്ചത്. കൂടെ യാത്ര ചെയ്ത ബന്ധു പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്.
പരിശീലന കേന്ദ്രത്തിലെ മോശം സാഹചര്യങ്ങളിൽ പ്രതിഷേധിച്ച് നൂറുകണക്കിന് വനിതാ കോൺസ്റ്റബിൾമാർ ബുധനാഴ്ച ബിച്ച്‌ഹിയയിലെ പിഎസി. ക്യാമ്പിൽ ധർണ നടത്തി. ഉത്തര്‍പ്രദേശിലെ ഗോരഖ്പുരിലാണ് സംഭവം. ഏകദേശം 600 ഓളം വനിതാ കോൺസ്റ്റബിൾമാർ പരിശീലന കേന്ദ്രത്തിന് പുറത്തിറങ്ങി മുദ്രാവാക്യം വിളിക്കുകയും ധർണ നടത്തുകയും ചെയ്തു. കുടിവെള്ളം, ഭക്ഷണം, കുളിക്കാനുള്ള സൗകര്യങ്ങൾ എന്നിവ അപര്യാപ്തമാണെന്ന് ഇവർ ആരോപിച്ചു.
ഓപ്പറേഷൻ സിന്ദൂറിൽ പാർലമെൻ്റിൽ ചർച്ചയ്ക്ക് തയ്യാറായി കേന്ദ്ര സർക്കാർ. ലോക്‌സഭയിലും രാജ്യസഭയിലും 16 മണിക്കൂർ വീതം ചർച്ചയ്ക്ക് സമയം നീക്കിവച്ചു. ലോക്‌സഭയിൽ തിങ്കളാഴ്ചയും രാജ്യസഭയിൽ ചൊവ്വാഴ്ചയുമാണ് ചർച്ച. പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ധൂര്‍ വിഷയങ്ങളുയർത്തി ലോക്‌സഭയും രാജ്യസഭയും പ്രതിപക്ഷം സ്തംഭിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രം നിലപാട് വ്യക്തമാക്കിയത്. ഇരു സഭകളും ഇനി നാളെ സമ്മേളിക്കും.
ജഗദീപ് ധന്‍കറിന്‍റെ അപ്രതീക്ഷിത രാജിക്ക് പിന്നാലെ ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ നടപടികള്‍ തുടങ്ങി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. ധന്‍കറിന്‍റെ രാജിയടക്കം വിഷയങ്ങളുന്നയിച്ച് പ്രതിപക്ഷം ഇന്നും പാര്‍ലമെന്‍റ് സ്തംഭിപ്പിച്ചു.
വിവാഹബന്ധം പിരിഞ്ഞതിന് പിന്നാലെ ഭര്‍ത്താവില്‍ നിന്നും ജീവനാംശമായി ഭീമമായ തുക ആവശ്യപ്പെട്ട യുവതിയെ വിമര്‍ശിച്ച് സുപ്രീംകോടതി. ഉന്നതവിദ്യാഭ്യാസമുള്ള നിങ്ങൾക്ക് ഉന്നത ജോലി ലഭിക്കില്ലേ എന്ന് കോടതി ചോദിച്ചു. ഒന്നരവർഷം മാത്രം നീണ്ടു നിന്ന വിവാഹ ജീവീതത്തിൽ മുംബൈയില്‍ വീട്, ബിഎംഡബ്ല്യു കാര്‍, 12 കോടി രൂപ എന്നിവയാണ് ജീവനാംശമായി യുവതി ആവശ്യപ്പെട്ടത്. കേവലം ഒന്നര വര്‍ഷം മാത്രമാണ് വിവാഹബന്ധം മുന്നോട്ട് പോയതെന്നും എന്നിട്ട് നിങ്ങളിപ്പോള്‍ അതില്‍ നിന്നുള്ള നഷ്ടപരിഹാരമായി ബിഎംഡബ്ല്യു ആവശ്യപ്പെടുകയാണോ എന്നും ചീഫ് ജസ്റ്റിസ് ചോദ്യമുയര്‍ത്തി.
ബെംഗളൂരുവിൽ ബസ് സ്റ്റാൻഡിൽ സ്ഫോടക വസ്തുക്കൾ കണ്ടെത്തി. ബെംഗളൂരു കലാശിപാളയ ബിഎംടിസി ബസ് സ്റ്റാൻഡിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെത്തിയത്. ആറ് ജലാറ്റിൻ സ്റ്റിക്കുകളും ഡിറ്റണേറ്ററുകളുമാണ് പൊലീസ് കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. സമീപത്തെ സിസിടിവികളടക്കം പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.
വസ്ത്രത്തിനുള്ളിൽ പേസ്റ്റ് രൂപത്തിലാക്കി ഒളിപ്പിച്ച് 28 കിലോ സ്വർണം കടത്താൻ ശ്രമിച്ച ദമ്പതികൾ അറസ്റ്റിൽ. സൂററ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ചാണ് ഇവരെ സിഐഎസ്എഫ് പിടികൂടിയത്. ദുബൈയിൽ നിന്നാണ് ദമ്പതികൾ എത്തിയത്. പേസ്റ്റ് രൂപത്തിലാക്കി ശരീരത്തിൽ ചുറ്റിയാണ് ഇവർ സ്വർണം കടത്താൻ ശ്രമിച്ചതെന്ന് കസ്റ്റംസ് അറിയിച്ചു.
കാനഡയിൽ പരിശീലന പറക്കലിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ച് മരിച്ച തൃപ്പൂണിത്തുറ സ്വദേശി ശ്രീഹരി സുകേഷിന്റെ മൃതദേഹം ജൂലൈ 26ന് നാട്ടിലെത്തിക്കും. ടൊറന്റോയിലുള്ള ഇന്ത്യൻ കോൺസുലേറ്റ് ജനറൽ ഗിരീഷ് ജുനേജ സംസ്ഥാന സർക്കാറിൻ്റെ ഡൽഹിയിലെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസിനെ ഇക്കാര്യം അറിയിച്ചു.
സർക്കാർ കരാറുകളിലെ തസ്തികകൾ കുവൈത്തികൾക്ക് മാത്രമായി മാറ്റിവയ്ക്കുന്ന പദ്ധതി (കുവൈത്തിവത്കരണം) തുടരുമെന്ന് കുവൈത്ത്. പബ്ലിക് അതോറിറ്റി ഫോർ മാൻപവറിലെ പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയാ ഡിപ്പാർട്ട്‌മെന്‍റ് ആക്ടിംഗ് ഡയറക്ടർ മുഹമ്മദ് അൽ മുസൈനിയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
സ്വപ്ന പദ്ധതിയായ ക്രൂയിസ് ഭാരത് മിഷൻ പ്രഖ്യാപിച്ച് കേന്ദ്രസര്‍ക്കാര്‍. 2027ഓടെ 14 സംസ്ഥാനങ്ങളിലും 3 കേന്ദ്രഭരണ പ്രദേശങ്ങളിലുമായി 51 പുതിയ ക്രൂയിസ് സര്‍ക്യൂട്ടുകളാണ് കേന്ദ്രസര്‍ക്കാര്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. ഇന്ത്യയെ നദി അധിഷ്ഠിത ടൂറിസത്തിന്റെ ആഗോള ലക്ഷ്യസ്ഥാനമാക്കി മാറ്റുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് തീരുമാനം.
ഉപരാഷ്ട്രപതിസ്ഥാനത്തുനിന്ന് രാജിവെച്ച ജഗ്ദീപ് ധന്‍കര്‍ ഔദ്യോഗികവസതി ഉടന്‍ ഒഴിയും. തിങ്കളാഴ്ചയാണ് അദ്ദേഹം രാഷ്ട്രപതിക്ക് രാജി സമര്‍പ്പിച്ചത്. അന്നേദിവസം രാത്രിതന്നെ വസതിയൊഴിയാനുള്ള കാര്യങ്ങള്‍ ചെയ്തുതുടങ്ങിയിരുന്നെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഇന്ത്യന്‍ ഫാഷന്‍ ഇ-കൊമേഴ്‌സ് കമ്പനിയായ മിന്ത്രയ്‌ക്കെതിരേ വിദേശ നിക്ഷേപ വ്യവസ്ഥകള്‍ (എഫ്ഡിഐ) ലംഘിച്ചെന്നാരോപിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസെടുത്തു. 1654.35 കോടി രൂപയുടെ നിയമലംഘനങ്ങള്‍ നടത്തിയെന്നാരോപിച്ചാണ് കേസ്. മിന്ത്രയുടെ അനുബന്ധ സ്ഥാപനങ്ങള്‍, ഡയറക്ടര്‍മാര്‍ എന്നിവയ്‌ക്കെതിരേയും കേസുണ്ട്.
തങ്ങള്‍ക്ക് ലഭിച്ച മൃതദേഹം മാറിപ്പോയെന്ന ആരോപണവുമായി അഹമ്മദാബാദ് വിമാനാപകടത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരായ രണ്ടുപേരുടെ കുടുംബങ്ങള്‍. തങ്ങള്‍ക്ക് ലഭിച്ച മൃതദേഹങ്ങളുടെ ഡിഎന്‍എ പരിശോധനാ ഫലം കുടുംബാംഗങ്ങളുടെ സാമ്പിളുകളുമായി പൊരുത്തപ്പെടുന്നില്ലെന്നാണ് ഇവർ ആരോപിക്കുന്നത്.വിമാനാപകടത്തില്‍ മരിച്ചവരുടെ 13 മൃതദേഹാവശിഷ്ടങ്ങളാണ് യു.കെയിലേയ്ക്ക് കൊണ്ടുപോയത്.
എയര്‍ ഇന്ത്യ വിമാനം തകര്‍ന്നുമരിച്ച യുകെ പൗരന്‍മാരുടെ മൃതദേഹം മാറിപ്പോയെന്ന ആരോപണത്തില്‍ പ്രതികരിച്ച് ഇന്ത്യ. കുടുംബാംഗങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന്.യുകെ അധികൃതരുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.
അഞ്ചുവര്‍ഷത്തിന് ശേഷം ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കുന്നത് ഇന്ത്യ പുനരാരംഭിക്കുന്നു. ജൂലായ് 24 മുതല്‍ ചൈനീസ് പൗരന്മാര്‍ക്ക് വിസ അനുവദിക്കുമെന്ന് ബെയ്ജിങ്ങിലെ ഇന്ത്യന്‍ എംബസി അറിയിച്ചു.
ശിവഗംഗയില്‍ പോലീസ് മര്‍ദനത്തില്‍ കൊല്ലപ്പെട്ട ക്ഷേത്രസുരക്ഷാ ജീവനക്കാരന്‍ അജിത്കുമാറിന്റെ കുടുംബത്തിന് ഇടക്കാല സഹായധനമായി 25 ലക്ഷം രൂപ നല്‍കാന്‍ സര്‍ക്കാരിനോട് ഉത്തരവിട്ട് മദ്രാസ് ഹൈക്കോടതി. മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.
ഹിമാചല്‍പ്രദേശിലെ വിവിധ സ്‌കൂളുകളില്‍ ബോംബ് ഭീഷണി. ബുധനാഴ്ച രാവിലെയോടെയാണ് ഇ-മെയിലായി ഭീഷണി സന്ദേശങ്ങളെത്തിയത്. തൊട്ടുപിന്നാലെ പോലീസ് ബോംബ് സ്‌ക്വാഡുമായി സ്‌കൂളുകളിലെത്തി നടത്തിയ പരിശോധനയില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
പാര്‍ലമെന്റിന് സമീപത്തെ മുസ്ലിം പള്ളിയിൽ സമാജ്‌വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവ് നടത്തിയ സന്ദര്‍ശനത്തെ വിമര്‍ശിച്ച് ബിജെപി. പള്ളിക്കുള്ളിൽ എസ്പി, രാഷ്ട്രീയയോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ദിഖി രംഗത്തെത്തി. ഭാര്യയും എംപിയുമായ എസ്പി, രാഷ്ട്രീയയോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ദിഖി രംഗത്തെത്തി. ഭാര്യയും എംപിയുമായ എസ്പി, രാഷ്ട്രീയയോഗം സംഘടിപ്പിച്ചുവെന്ന് ആരോപിച്ച് ബിജെപി, ന്യൂനപക്ഷ മോര്‍ച്ച പ്രസിഡന്റ് ജമാല്‍ സിദ്ദിഖി രംഗത്തെത്തി. ഭാര്യയും എംപിയുമായ യാദവും മറ്റ് നേതാക്കളും സന്ദര്‍ശനവേളയില്‍ അഖിലേഷിനൊപ്പമുണ്ടായിരുന്നു.
എംപരിവാഹന്‍ ആപ്ലിക്കേഷന്റെ പേരില്‍ വാരാണസി കേന്ദ്രീകരിച്ചുള്ള സംഘം കേരളത്തില്‍ നിന്ന് മാത്രം തട്ടിയെടുത്തത് 45 ലക്ഷം രൂപ. ഇതുവരെയുള്ള പരാതികളുടെ അടിസ്ഥാനത്തില്‍ കേരളത്തില്‍നിന്ന് 575 പേര്‍ക്ക് പണം നഷ്ടപ്പെട്ടിട്ടുണ്ട്. കൊച്ചി സിറ്റിയില്‍ മാത്രം 96 പരാതികളുണ്ട്. പണം നഷ്ടപ്പെട്ടവര്‍ ഇതിലും കൂടാമെന്നാണ് പോലീസ് കരുതുന്നത്.