രാത്രി വാർത്തകൾ
പലസ്തീൻ ഭീകര സംഘടനയായ ഹമാസിൻ്റെ റോക്കറ്റ് ആക്രമണത്തിൽ തിരിച്ചടിച്ച് ഇസ്രായേൽ. പലസ്തീൻ തീവ്രവാദ സംഘടനയ്‌ക്കെതിരെ ‘ഓപ്പറേഷൻ അയൺ സ്വാർഡ്സ്’ പ്രഖാപിച്ചു. ഗാസ മുനമ്പിലെ ഹമാസ് കേന്ദ്രങ്ങളിൽ ഇസ്രായേൽ വ്യോമസേന ആക്രമണം തുടങ്ങി.
പലസ്തീൻ സായുധ സംഘമായ ഹമാസിന്റെ ആക്രമണത്തിൽ ഇസ്രായേലിൽ 22 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. 5,000 റോക്കറ്റുകൾ 20 മിനിറ്റിൽ തൊടുത്തുവെന്ന് ഹമാസ്. ഇസ്രയേൽ നഗരങ്ങളെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം.
ഇസ്രായേലിലുള്ള ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകി ഇന്ത്യൻ എംബസി. ഹമാസ് രാജ്യത്തേക്ക് 5,000 റോക്കറ്റുകൾ തൊടുത്തുവിട്ടതിന് ശേഷം ഇസ്രായേൽ ‘യുദ്ധാവസ്ഥ’ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ത്യൻ പൗരന്മാർക്ക് ജാഗ്രത നിർദ്ദേശം നൽകിയിരിക്കുന്നത്.
ഏഷ്യന്‍ ഗെയിംസ് ബാഡ്മിന്റണിൽ ഇന്ത്യയ്ക്ക് ചരിത്രവിജയം. ബാഡ്മിന്റണ്‍ ഡബിള്‍സിലാണ് ഇന്ത്യയ്ക്ക് സ്വര്‍ണം. ഡബിള്‍സ് താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി – ചിരാഗ് ഷെട്ടി സഖ്യമാണ് ഇന്ത്യയ്ക്കായി സ്വര്‍ണം നേടിയത്.
ചലച്ചിത്ര മേഖലയിലെ പ്രതിസന്ധികൾ ചർച്ച ചെയ്യാൻ യോഗം വിളിച്ച് കേരള സർക്കാർ. ഒടിടി റിലീസ്, ഇ ടിക്കറ്റിംഗ്, തീയറ്റർ മേഖലയിലെ പ്രതിസന്ധികൾ എന്നിവ ഉൾപ്പടെയുള്ള വിവിധ വിഷയങ്ങൾ ചർച്ച ചെയ്യും.
ഇസ്രയേലിന് നേരെ നടക്കുന്ന പലസ്തീന്‍ ഗ്രൂപ്പ് ഹമാസിന്റെ ആക്രമണത്തില്‍ അപലപിച്ച് ലോകരാജ്യങ്ങള്‍. സമീപവര്‍ഷങ്ങളില്‍ ഇസ്രയേലിലുണ്ടായ ഏറ്റവും വലിയ ആക്രമണമാണ് ഹമാസ് ഗ്രൂപ്പ് നടത്തിക്കൊണ്ടിരിക്കുന്നത്.
ലോകകപ്പ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന റെക്കോര്‍ഡ് ഇനി ദക്ഷിണാഫ്രിക്കയ്ക്ക് സ്വന്തം. ശ്രീലങ്കയ്‌ക്കെതിരെ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 428 റണ്‍സ് ദക്ഷിണാഫ്രിക്ക നേടി.
വിവാദ നിയമന കോഴക്കേസിലെ മുഖ്യപ്രതി അഖിൽ സജീവിനെ അഞ്ചു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. ഇന്ന് രാവിലെയാണ് അഖില്‍ സജീവിനെ പത്തനംതിട്ട കോടതിയില്‍ ഹാജരാക്കിയത്.
പി ആർ അരവിന്ദാക്ഷന്റെ അമ്മയുടെ ബാങ്ക് അക്കൗണ്ട് സംബന്ധിച്ചുള്ള വിവരങ്ങൾ കൈമാറിയത് ബാങ്ക് സെക്രട്ടറിയാണെന്ന വെളിപ്പെടുത്തലുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കോടതിയിൽ. ഇത് തന്റെ അമ്മയുടെ അക്കൗണ്ടാണെന്ന് അരവിന്ദാക്ഷനും സമ്മതിച്ചതായി ഇഡി കോടതിയിൽ പറഞ്ഞു.
രാഹുൽ ഗാന്ധിയെ രാവണനാക്കി ചിത്രീകരിക്കുന്ന ബിജെപി പോസ്റ്ററിനെതിരെ കോടതിയെ സമീപിച്ച് കോൺഗ്രസ്. രാജസ്ഥാൻ കോൺഗ്രസ് ജനറൽ സെക്രട്ടറി ജസ്വന്ത് ഗുർജറാണ് ബിജെപി പോസ്റ്ററിനെതിരെ ജയ്പൂർ മെട്രോപോളിറ്റൻ കോടതിയിൽ ഹർജി നൽകിയത്.
ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ ഓഫീസുമായി ബന്ധപ്പെട്ട നിയമന കോഴ ആരോപണത്തിന് പിന്നില്‍ വലിയ ഗൂഢാലോചന ആവർത്തിച്ച് എം വി ഗോവിന്ദൻ. ഇക്കാര്യം അന്വേഷിക്കണമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആവശ്യപ്പെട്ടു.