Untitled design 20250112 193040 0000

 

ആശാ സമരത്തെ ഒറ്റികൊടുത്തുവെന്ന സമരസമിതിയുടെ ആരോപണത്തില്‍ ആര്‍ ചന്ദ്രശേഖരന്‍ കെപിസിസി പ്രസിഡന്‍റിനെ നേരിട്ടുകണ്ട് വിശദീകരണം നല്‍കി. സമരം തീര്‍ക്കാന്‍ കമ്മീഷനെ വെക്കണമെന്ന നിര്‍ദേശം ചര്‍ച്ചയില്‍ താൻ ഉന്നയിച്ചിട്ടില്ലെന്നാണ് വാദം. കെ സുധാകരനും വിഡി സതീശനും ഐഎന്‍ടിയുസി നിലപാട് തള്ളിയതോടെയായിരുന്നു കൂടിക്കാഴ്ച.

 

മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബി ജെ പി ഉന്നം വയ്ക്കുന്നത് ക്രൈസ്തവരെയെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. മതങ്ങളെ തമ്മിലടിപ്പിച്ച് കേരളം ചിലര്‍ക്ക് സോഫ്റ്റ് ടാര്‍ഗറ്റ് സംസ്ഥാനമായി മാറ്റാനുള്ള ശ്രമം നടക്കുന്നുവെന്നും കെ സി അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങള്‍ക്ക് ഭരണഘടന ഉറപ്പുനല്‍കുന്ന സംരക്ഷണത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുകയാണ് കേന്ദ്രസര്‍ക്കാരെന്നും മുസ്ലീങ്ങള്‍ക്ക് പിന്നാലെ ബിജെപി ഉന്നം വെയ്ക്കുന്നത് ക്രൈസ്തവരെയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

 

മലപ്പുറം ജില്ലയ്ക്കെതിരായ വിദ്വേഷ പരാമര്‍ശവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പരാതിയുമായി പിഡിപി. പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റാണ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയത്. മലപ്പുറം പ്രത്യേകതരം ആളുകളുടെ രാജ്യമാണെന്നും പിന്നാക്കക്കാര്‍ക്ക് ഒന്നുമില്ലെന്നും ഈഴവര്‍ക്ക് സ്വതന്ത്രമായി വായുപോലും ശ്വസിക്കാനാവുന്നില്ലെന്നും പേടിയോടെയാണ് പിന്നോക്ക വിഭാഗക്കാര്‍ ജീവിക്കുന്നതെന്നുമായിരുന്നു വെള്ളാപ്പള്ളി നടേശന്‍റെ വിവാദ പ്രസ്താവന.

എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം നേരിടുന്ന സമയത്താണ് പരാതി. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയിരുന്നു.

 

എസ്എന്‍ഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമർശത്തിനെതിരെ പൊലീസിൽ പരാതി നൽകി എഐവൈഎഫ്. എഐവൈഎഫ് നിലമ്പൂർ നിയോജകമണ്ഡലം കമ്മിറ്റിയാണ് എടക്കര പൊലീസിൽ പരാതി നൽകിയിരിക്കുന്നത്. വെള്ളാപ്പള്ളിയുടെ പരാമർശത്തിനെതിരെ വ്യാപക വിമർശനം നേരിടുന്ന സമയത്താണ് പരാതി. നേരത്തെ, പിഡിപി എറണാകുളം ജില്ലാ പ്രസിഡന്‍റ് തൃക്കാക്കര എസ്‍പിക്കും തൃക്കാക്കര പൊലീസിനും പരാതി നൽകിയിരുന്നു.

മലപ്പുറം ജില്ലക്കെതിരായ വിവാദ പരാമർശത്തിൽ എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ചോദ്യങ്ങളുമായി കെടി ജലീൽ എംഎൽഎ. ”മലപ്പുറം, പ്രത്യേക രാജ്യം. ചിലപ്രത്യേക ആളുകളുടെ സംസ്ഥാനം” എന്ന പ്രസ്താവന ദൂരവ്യാപക പ്രത്യാഘാതങ്ങൾക്ക് വഴിവെക്കാൻ ഏറെ സാദ്ധ്യതയുണ്ട്. താങ്കൾക്ക് വല്ല ദുരനുഭവങ്ങളും മലപ്പുറത്തുകാരിൽ നിന്ന് ഉണ്ടായിട്ടുണ്ടോയെന്നും മലപ്പുറത്തുകാരാരെങ്കിലും താങ്കളെ പറ്റിച്ചിട്ടുണ്ടോയെന്നും ജലീൽ ചോദിക്കുന്നു.

കൊച്ചിയിലെ സ്വകാര്യ മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ക്രൂരമായ തൊഴില്‍ പീഡനം നടന്നെന്ന ആരോപണത്തില്‍ ട്വിസ്റ്റ്. കഴുത്തില്‍ ബെല്‍റ്റ് ധരിപ്പിച്ച് പട്ടിയെ പോലെ യുവാവിനെ നടത്തിക്കുന്ന ദൃശ്യങ്ങളാണ് തൊഴില്‍പീഡനമെന്ന ആരോപണത്തോടെ പുറത്തു വന്നത്. എന്നാല്‍, ഉണ്ടായത് തൊഴില്‍ പീഡനമല്ലെന്നാണ് ദൃശ്യങ്ങളില്‍ കാണുന്ന യുവാവ് പൊലീസിനും തൊഴില്‍ വകുപ്പിനും നല്‍കിയ പ്രാഥമിക മൊഴി.

വഖഫ് ബില്ലിൽ വിയോജിച്ച് വോട്ട് രേഖപ്പെടുത്തിയ സംഭവത്തിൽ ഇടതുമുന്നണിയിൽ നിന്ന് ആരും വിളിച്ചിട്ടില്ലെന്ന് ജോസ് കെ മാണി എംപി. കേരള കോൺഗ്രസിന്റെ സ്വതന്ത്രമായ അഭിപ്രായമാണ് വഖഫ് ബില്ലിനോടുള്ള വിയോജിപ്പെന്ന് ജോസ് കെ മാണി തൃശൂരിൽ പറഞ്ഞു. ക്രിസ്ത്യൻ സഭകളുടെ സ്വത്ത് സംബന്ധിച്ച ഓർഗനൈസർ ലേഖനത്തോടും ജോസ് കെ മാണി പ്രതികരിച്ചു.

 

ആദിവാസി യുവാവ് ഗോകുലിനെ കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടപടി. കൽപ്പറ്റ പോലീസ് സ്റ്റേഷനിൽ ഉണ്ടായിരുന്ന രണ്ട് പോലീസ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. സ്റ്റേഷനിൽ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്.

വിവിധ സേവനങ്ങള്‍ക്കുള്ള തുക ഡിജിറ്റലായി അടയ്ക്കാന്‍ കഴിയുന്ന സംവിധാനം സര്‍ക്കാര്‍ ആശുപത്രികളില്‍ സജ്ജമാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ആദ്യ ഘട്ടത്തില്‍ 313 ആശുപത്രികളിലാണ് ഈ സൌകര്യം ഒരുക്കിയിരിക്കുന്നത്. ബാക്കിയുള്ള ആശുപത്രികളില്‍ കൂടി ഈ സംവിധാനം ഒരു മാസത്തിനകം സജ്ജമാക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണെന്ന് മന്ത്രി അറിയിച്ചു.

മുൻ സന്തോഷ് ട്രോഫി താരം എം. ബാബുരാജ് (60) അന്തരിച്ചു. കേരള പോലീസ് റിട്ട. അസിസ്റ്റൻ്റ് കമാൻഡന്‍റ് ആയിരുന്നു. രണ്ടുതവണ കേരള പോലീസ് ഫെഡറേഷൻ കപ്പ് സ്വന്തമാക്കിയ ടീമിലും അംഗമായിരുന്നു ബാബുരാജ്.

മധ്യപ്രദേശിലെ ജബല്‍പുരില്‍ വൈദികര്‍ ആക്രമിക്കപ്പെട്ട സംഭവത്തില്‍ ന്യായീകരണവുമായി ബിജെപി നേതാവ് പി.സി. ജോര്‍ജ്. ക്ഷേത്രത്തിനു മുന്നില്‍പോയി പ്രശ്‌നമുണ്ടാക്കിയാല്‍ ചിലപ്പോള്‍ അടിച്ചെന്നിരിക്കും. ആവശ്യമില്ലാത്ത പണിക്ക് പോകരുതെന്നും പി.സി. ജോര്‍ജ് പറഞ്ഞു.

 

ഒഡീഷയിൽ മലയാളി വൈദികനെതിരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി വേണമെന്ന് സിബിസിഐ വക്താവ് പറഞ്ഞു. ജനങ്ങളെ സംരക്ഷിക്കേണ്ട പോലീസിൽനിന്നും ഇത്തരം നടപടിയുണ്ടാകാൻ പാടില്ല. കുറ്റക്കാർക്കെതിരെ ശക്തമായ നടപടിയെടുക്കണം, വൈദികർക്ക് എതിരെ മാത്രമല്ല ആർക്ക് എതിരെയും ആക്രമണം ഉണ്ടാകാൻ പാടില്ലെന്നും സിബിസിഐ വക്താവ് ഫാ റോബിൻസൺ റോഡ്രി​ഗസ് പറഞ്ഞു.

കഴക്കൂട്ടം പൊലിസ് പിടിച്ചെടുത്ത ലഹരി കേസിലെ തൊണ്ടിമുതൽ കാണാതായതിൽ സമഗ്രമായ അന്വേഷണം നടത്തുമെന്ന് തിരുവനന്തപുരം സിറ്റി പൊലിസ് കമ്മീഷണർ തോംസണ്‍ ജോസ്. 2018ൽ പൊലിസ് രജിസ്റ്റർ ചെയ്ത കേസിലെ തൊണ്ടിമുതലുകള്‍ കാണാതായതിനെ തുടർന്ന് വിചാരണ നിലച്ചെന്ന തുടർന്നാണ് നടപടി. സൈബർ സിറ്റി അസിസ്റ്റന്റ് കമ്മീഷണറോട് വിശദമായ റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി സിറ്റി പൊലിസ് കമ്മീഷർ പറഞ്ഞു.

 

ഐബി ഉദ്യോഗസ്ഥയുടെ ആത്മഹത്യയിൽ പ്രതിചേർക്കപ്പെട്ട സഹപ്രവർത്തകൻ സുകാന്ത് സുരേഷിനെതിരെ പൊലീസിന് കൂടുതൽ തെളിവുകൾ കിട്ടി. ഉദ്യോഗസ്ഥയെ ഗർഭഛിദ്രം നടത്താൻ സുകാന്ത് ആശുപത്രിയിൽ വ്യാജരേഖകൾ ഹാജരാക്കിയെന്നാണ് കണ്ടെത്തൽ. ഇരുവരും വിവാഹിതരാണെന്ന് കാണിക്കാൻ വ്യാജക്ഷണക്കത്ത് വരെ ഉണ്ടാക്കിയെന്നാണ് പൊലീസ് കണ്ടെത്തിയത്.

ഇൻഡിഗോ വിമാനത്തിലെ ജീവനക്കാരി അഞ്ച് വയസ്സുള്ള കുട്ടിയുടെ സ്വർണ്ണ മാല മോഷ്ടിച്ചെന്ന് പരാതി. കുട്ടിയുടെ അമ്മയാണ് പൊലീസിൽ പരാതി നൽകിയത്. പരാതിയെ കുറിച്ച് അറിഞ്ഞെന്നും നിയമ നടപടികളുമായി ബന്ധപ്പെട്ട് പൂർണ പിന്തുണയും സഹകരണവും നൽകുമെന്നും ഇൻഡിഗോ പ്രസ്താവനയിൽ പറഞ്ഞു.

വഖഫ് ബില്ലിൽ നടപടികൾ ഊർജിതമാക്കി രാഷ്ട്രപതി ഭവനും. ബില്ലിൽ രാഷ്ട്രപതി അടുത്തയാഴ്ച ഒപ്പുവെച്ചേയ്ക്കുമെന്ന് കേന്ദ്രസർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി. ഇതിനിടെ കൂടുതൽ പാർട്ടികൾ സുപ്രീംകോടതിയിലെത്തി. കോൺഗ്രസിന് പിന്നാലെ എഐഎംഐഎം (AIMIM) തലവൻ അസറുദ്ദീൻ ഒവൈസി സുപ്രീംകോടതിയിൽ ബില്ലിനെതിരെ ഹർജി നൽകി. ദില്ലി ആം ആദ്മി പാർട്ടി എംഎൽഎ അമാനത്തുള്ള ഖാൻ ബില്ലിനെതിരെ സുപ്രീംകോടതിയെ സമീപിച്ചു.

മധുരയിൽ പുരോഗമിക്കുന്ന പാർട്ടി കോൺഗ്രസിൽ പ്രായ പരിധി കർശനമായി നടപ്പിക്കണമെന്ന ശക്തമായ നിലപാടെടുത്ത് ബംഗാൾ ഘടകം. പൊളിറ്റ് ബ്യൂറോയിൽ ആർക്കും പ്രായപരിധിയിൽ ഇളവു വേണ്ടെന്നാണ് ബംഗാൾ ഘടകത്തിന്‍റെ നിലപാട്. പി ബി നിശ്ചയിച്ച വ്യവസ്ഥ പി ബി തന്നെ ലംഘിക്കരുതെന്നാണ് ആവശ്യം. പി ബി യോഗത്തിൽ നിലപാട് ശക്തമായി ഉന്നയിക്കാനാണ് ബംഗാൾ ഘടകത്തിന്‍റെ തീരുമാനം.

 

മധുരയിൽ പുരോഗമിക്കുന്ന സി പി എം പാർട്ടി കോൺഗ്രസിൽ അംഗത്വ ഫീസ് ഉയർത്താൻ തീരുമാനം. 5 രൂപയിൽ നിന്ന് പത്ത് രൂപയാക്കാനാണ് തീരുമാനം. ഇതിനായി ഭരണഘടനാ ഭേദഗതി കൊണ്ട് വരാനും സി പി എം തീരുമാനിച്ചിട്ടുണ്ട്. പൊളിറ്റ് ബ്യൂറോയും കേന്ദ്ര കമ്മിറ്റി യും നേരെത്തെ ചർച്ച ചെയ്താണ് ഭേദഗതി കൊണ്ട് വരുന്നത്.

 

 

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *