ദേശീയ സൈക്കിൾ പോളോ ചാമ്പ്യൻഷിപ്പിനിടെ പത്തുവയസുകാരി മരിച്ച സംഭവത്തിൽ കേരള അസോസിയേഷൻ ഹൈക്കോടതിയിലേക്ക്. കോടതി ഉത്തരവുണ്ടായിട്ടും താമസവും ഭക്ഷണവുമടക്കം സൗകര്യങ്ങൾ സംഘാടകർ ഒരുക്കിയില്ലെന്ന് കോടതിയെ അറിയിക്കും. ദേശീയ ഫെഡറേഷൻ സൗകര്യങ്ങൾ ഒരുക്കി നൽകാത്തതിനാൽ താൽക്കാലിക കേന്ദ്രത്തിലായിരുന്നു കേരളത്തിലെ കുട്ടികൾ കഴിഞ്ഞിരുന്നത്.
രാത്രിയോടെ നാഗ്പൂരിലെത്തിയ അന്തരിച്ച
പത്ത് വയസുകാരി നിദാ ഫാത്തിമയുടെ അച്ഛൻ ഷിഹാബ്, . പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി ലഭിക്കാനായി കാത്തിരിക്കുന്നു.
ഇന്ന് തന്നെ മൃതദേഹം നാട്ടിലെത്തിക്കാനാവുമെന്നാണ് കരുതുന്നത്.
കേരള സൈക്കിൾ പോളോ അസോസിയേഷനും സൈക്കിൾ പോളോ ഫെഡറേഷൻ ഓഫ് ഇന്ത്യയും തമ്മിലുള്ള കിട മത്സരമാണ് നാഗ്‍പൂരിൽ മലയാളി താരം നിദ ഫാത്തിമയുടെ ജീവനെടുത്തത്.
സ്പോട്സ് കൗൺസിലിന്‍റെ അംഗീകാരമില്ലാത്തതും ദേശീയ ഫെഡറേഷന്‍റെ അംഗീകാരമുള്ള സൈക്കിൾ പോളോ അസോസിയേഷൻ ഓഫ് കേരളയുടെ ടീമും നാഗ്പൂപൂരിൽ മത്സരിക്കുന്നുണ്ട്.
ദേശീയ ഫെഡറേഷന്‍റെ അംഗീകാരമില്ലാത്തതിനാലാണ് താരങ്ങൾക്ക് താമസസൗകര്യവും ഭക്ഷണവും ഒരുക്കി നൽകാതിരുന്നത് എന്ന് റിപ്പോർട്ടുകൾ .