yt cover 27

https://dailynewslive.in/ സംസ്ഥാനത്തെ പൊലീസ് കസ്റ്റഡി മര്‍ദനങ്ങള്‍ ചര്‍ച്ച ചെയ്ത് നിയമസഭ. സഭാ നടപടികള്‍ നിര്‍ത്തിവെച്ച് ചര്‍ച്ച ചെയ്യുന്നതിനായി പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയത്തിന് അനുമതി നല്‍കിയതിനെ തുടര്‍ന്നായിരുന്നു ചര്‍ച്ച. ദൃശ്യ മാധ്യമങ്ങള്‍ ഒരുപാട് ചര്‍ച്ച ചെയ്തതാണെന്നും അതുകൊണ്ട് നമുക്കും ചര്‍ച്ച ചെയ്യാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ സഭയെ അറിയിക്കുകയായിരുന്നു.

https://dailynewslive.in/ വല്ലവന്റെയും മക്കളെ തല്ലിച്ചതച്ചിട്ട് നാണമില്ലാതെ പോലിസിനെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശന്‍. കുന്നംകുളം കസ്റ്റഡി മര്‍ദനത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവിടാതെ പിടിച്ചുവച്ചത് പൊലീസ് ആണെന്നും ഇതു സ്റ്റാലിന്റെ റഷ്യയല്ലെന്നു മുഖ്യമന്ത്രി ഓര്‍ക്കണമെന്നും സ്റ്റാലിന്‍ ചമയാന്‍ ശ്രമിച്ചാല്‍ ചോദ്യം ചെയ്യുമെന്നും സതീശന്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കും വരെ രണ്ട് എംഎല്‍എമാര്‍ അനിശ്ചിതകാല സത്യഗ്രഹം ആരംഭിക്കുമെന്നും സതീശന്‍ വ്യക്തമാക്കി. പൊലീസ് അതിക്രമം സംബന്ധിച്ച അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ കുന്നംകുളം പൊലീസ് സ്റ്റേഷനില്‍ സുജിത്ത് നേരിട്ട പൊലീസിന്റെ കസ്റ്റഡി മര്‍ദ്ദനം വിവരിച്ചു കൊണ്ടായിരുന്നു അടിയന്തര പ്രമേയത്തില്‍ റോജി എം ജോണ്‍ എം എല്‍ എ സംസാരിച്ചത്. നിയമസഭയില്‍ പിണറായി വിജയന്റെ പഴയ പ്രസംഗം ഓര്‍മിപ്പിച്ച റോജി എം ജോണ്‍ അന്ന് പൊലീസ് മര്‍ദ്ദനത്തെ കുറിച്ച് പറഞ്ഞ ആളുടെ പൊലീസാണ് ഇപ്പോള്‍ സുജിത്തിനെ മര്‍ദ്ദിച്ചതെന്ന് പറഞ്ഞു. ജനാധിപത്യപരമായി ചോദ്യം ചെയ്തതിനാണ് മര്‍ദ്ദനമെന്നും രാജ ഭരണ കാലത്തെ ഓര്‍മിപ്പിക്കുന്ന പെരുമാറ്റമായിരുന്നുവെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് എന്ന് പറഞ്ഞിട്ടും അടികിട്ടിയെന്നും നേതാവ് ചമയേണ്ട എന്ന് പറഞ്ഞായിരുന്നു അടിച്ചതെന്നും റോജി എം ജോണ്‍ പറഞ്ഞു.

https://dailynewslive.in/ മെഡിക്കല്‍ കോളേജില്‍ രോഗികള്‍ സ്വന്തം ചെലവില്‍ ചികിത്സാ ഉപകരണങ്ങള്‍ വാങ്ങി നല്‍കേണ്ട ദുരവസ്ഥയാണെന്ന ഡോ. ഹാരിസിന്റെ തുറന്ന് പറച്ചില്‍ നിയമസഭയില്‍ ശരിവച്ച് ആരോഗ്യ മന്ത്രി. കാരുണ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ പെട്ട രോഗികള്‍ പോലും ചികിത്സക്ക് പണം ചെലവാക്കേണ്ട സാഹചര്യം ഗൗരവമായി തന്നെയാണ് കാണുന്നതെന്ന് ആരോഗ്യമന്ത്രി സഭയില്‍ പറഞ്ഞു. ചികിത്സാ ഉപകരണങ്ങള്‍ വാങ്ങാന്‍ 8.66 കോടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ മാത്രം ചെലവാക്കിയെന്നും മന്ത്രി പറഞ്ഞു.

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ്*

(2025 ഏപ്രില്‍ 1 മുതല്‍ 2026 ഫെബ്രുവരി 28 വരെ)

സംസ്ഥാനതല മെഗാ സമ്മാനങ്ങള്‍ : 100 പേര്‍ക്ക് കുടുംബസമേതം സിംഗപ്പൂര്‍ യാത്ര അല്ലെങ്കില്‍ ഓരോ വിജയിക്കും പരമാവധി 2 ലക്ഷം രൂപ വീതം

*കെ.എസ്.എഫ്.ഇ ഹാര്‍മണി ചിറ്റ്സ് സീരീസ്-2*

(2025 ജൂലൈ 1 മുതല്‍ ഒക്ടോബര്‍ 31 വരെ)

ശാഖാതല സമ്മാനങ്ങള്‍ – ഈ പദ്ധതി കാലയളവില്‍ ചിട്ടിയില്‍ ചേരുന്ന 10 ല്‍ ഒരാള്‍ക്കു വീതം നല്‍കുന്ന 2000 രൂപയുടെ 26,000 ഫ്യുവല്‍ കാര്‍ഡുകള്‍

*TOLL FREE HELPLINE : 1800-425-3455*

https://dailynewslive.in/ കേരളത്തിന്റെ സമ്പദ് വ്യവസ്ഥയില്‍ ഏറെ സ്വാധീനമുള്ള മേഖലകളെ അമേരിക്കയുടെ പുതിയ താരിഫ് നയം ബാധിക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സമുദ്രോല്‍പ്പന്നങ്ങള്‍, സുഗന്ധ വ്യഞ്ജനങ്ങള്‍, കശുവണ്ടി, കയര്‍, തേയില തുടങ്ങിയ മേഖലകളില്‍ താരിഫ് നയം ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നതെന്നും മന്ത്രി പറഞ്ഞു. നിയമ സഭയില്‍ പിപി ചിത്തരഞ്ജന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു ധനമന്ത്രി. ഇന്ത്യയുടെ സമുദ്രോല്‍പ്പന്ന കയറ്റുമതിയുടെ ഏകദേശം 12-13 ശതമാനം കേരളത്തില്‍ നിന്നാണെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ കോണ്‍ഗ്രസ് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ പരോക്ഷമായി വിമര്‍ശിച്ച് നിയമസഭയില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കുഞ്ഞുങ്ങളെ ഇല്ലാതാക്കുകയല്ല സംരക്ഷിക്കുകയാണ് ആരോഗ്യവകുപ്പെന്നായിരുന്നു പരാമര്‍ശം. യുവതിയെ ഗര്‍ഭഛിദ്രത്തിന് പ്രേരിപ്പിക്കുന്ന രാഹുലിന്റേതെന്ന് പറയുന്ന ഓഡിയോ വിവാദമായ പശ്ചാത്തലത്തില്‍ ശിശു ജനന മരണനിരക്കുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ ഇന്ന് നിയമസഭയിലേയ്ക്ക് വന്നില്ല. എല്ലാ ദിവസവും സഭയിലേയ്ക്ക് വരേണ്ടെന്ന നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരമാണിതെന്നാണ് വിവരം.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ നിയമസഭയില്‍ എത്താത്തതിനു പിന്നില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ഇടപെടലെന്ന് റിപ്പോര്‍ട്ടുകള്‍. രാഹുല്‍ സഭയിലെത്തിയാല്‍ സര്‍ക്കാരിനെതിരായ പോരാട്ടത്തിന്റെ ഫോക്കസ് നഷ്ടപ്പെടും എന്നു പ്രതിപക്ഷ നേതാവ് നേതാവ് വി.ഡി.സതീശന്‍ പാര്‍ട്ടിയെ ബോധ്യപ്പെടുത്തി. ഇതാണ് സഭയ്ക്കകത്തും പുറത്തും ഇന്നലെ ദൃശ്യമായതെന്നും പാര്‍ട്ടി വിലയിരുത്തി. ഇതിനുപിന്നാലെയാണു സഭയിലോട്ട് എത്തരുതെന്ന് നേതൃത്വം രാഹുലിനെ അറിയിച്ചത്.

https://dailynewslive.in/ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയ്ക്കെതിരായ ഗര്‍ഭഛിദ്ര ആരോപണം സഭയില്‍ ഉന്നയിച്ച് കെ ടി ജലീല്‍ എംഎല്‍എ. ഒരു കുട്ടിയുടെ ജനിക്കാനുള്ള അവകാശം നിഷേധിച്ച് ഭ്രൂണത്തില്‍ തന്നെ കുട്ടിയെ കൊന്ന് കളഞ്ഞു എന്ന ആരോപണം നേരിടുന്ന രാഹുലിനെ പോലെ ആണോ എല്ലാ കോണ്‍ഗ്രസുകാരും എന്നായിരുന്നു ജലീലിന്റെ ചോദ്യം. പി കെ ഫിറോസിനെ പോലെ അല്ലല്ലോ എല്ലാ ലീഗുകാരെന്നും അതുപോലെ എല്ലാ പൊലീസുകാരും പുഴുക്കുത്തുകളല്ലെന്നും പൊലീസ് അതിക്രമങ്ങള്‍ എല്ലാകാലത്തും ഉണ്ടായിട്ടുണ്ടെന്നും ജലീല്‍ പറഞ്ഞു.

*ഇനി പേൻ ശല്യം ഒരു പ്രശ്നമേയല്ല ! പരിഹാരം വെറും 3 ദിവസത്തിൽ* .

കുട്ടികളിൽ സാധാരണയായി കാണപ്പെടുന്ന പ്രശ്നമാണ് പേൻ ശല്യവും അതുമൂലം ഉണ്ടാകുന്ന തലചൊറിച്ചിലും. വീട്ടിലെ മറ്റുള്ളവരിലേക്കും ഇത് വളരെ പെട്ടെന്ന് പടരാറുണ്ട്.

ഇനി പേൻ ശല്യം എളുപ്പത്തിൽ നിയന്ത്രിക്കാം — അമൃത് വേണിയുടെ LiceQit ഉപയോഗിച്ച്!

Permethrin പോലുള്ള ദോഷകരമായ കെമിക്കലുകൾ ഒന്നുമില്ലാതെ, തിരഞ്ഞെടുത്ത സസ്യങ്ങളിൽ നിന്നുള്ള ബയോ-മോളിക്യൂളുകൾ ഉപയോഗിച്ച് നിർമ്മിച്ച Amrutveni LiceQit, സ്കാൽപ്പിലും മുടിയിഴകളിലും സൗമ്യമായി പ്രവർത്തിച്ച്, പേനുകളെയും അവയുടെ മുട്ടകളെയും നശിപ്പിക്കുന്നു — വെറും മൂന്ന് ദിവസത്തെ ഉപയോഗത്തിലൂടെ.

Amrutveni LiceQit ഇപ്പോള്‍ കേരളത്തിലെ എല്ലാ ഷോപ്പുകളിലും ലഭ്യമാണ്. ഓൺലൈനിലും വാങ്ങാം:

amrutveni.com

Amazon | Meesho | Smytten

കൂടുതൽ വിവരങ്ങൾക്ക് :

https://wa.me/+917559003888

https://dailynewslive.in/ വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തവുമായി ബന്ധപ്പെട്ട പുനരധിവാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കിയത് സഹായധനമല്ല, മറിച്ച് ഉപാധികളോടുകൂടിയ വായ്പയാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി കേന്ദ്രത്തില്‍ നിന്ന് ലഭിച്ച ഫണ്ടിനെക്കുറിച്ചുള്ള യു.എ ലത്തീഫിന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.

https://dailynewslive.in/ യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് നേമം ഷജീറിനെതിരെ പരാതി നല്‍കാന്‍ യൂത്ത് കോണ്‍ഗ്രസിലെ ഒരു വിഭാഗം. കോണ്‍ഗ്രസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനൊപ്പം പോയതിനാണ് പരാതി. കെ.പി.സി.സി അധ്യക്ഷന്‍, അച്ചടക്ക സമിതി എന്നിവര്‍ക്ക് പരാതി നല്‍കും. പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തയാള്‍ക്ക് ഒപ്പം പോയത് തെറ്റായ സന്ദേശം നല്‍കിയെന്നും ഷജീറിനെതിരെ നടപടി വേണമെന്നും ആവശ്യപ്പെടും.

https://dailynewslive.in/ കോണ്‍ഗ്രസ് നേതാവ് ടിഎന്‍ പ്രതാപന്‍ നല്‍കിയ പരാതിയില്‍ കേന്ദ്ര മന്ത്രി സുരേഷ് ഗോപിക്കെതിരെ കേസെടുക്കില്ല. സുരേഷ് ഗോപിയും സഹോദരനും വ്യാജരേഖ ചമച്ച് തൃശൂരില്‍ വോട്ടു ചേര്‍ത്തു എന്നായിരുന്നു പ്രതാപന്റെ പരാതി. എന്നാല്‍, ഈ ആരോപണം തെളിയിക്കുന്നതിനായി വേണ്ട രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞില്ലെന്ന കണ്ടെത്തലിലാണ് കേസെടുക്കാന്‍ കഴിയില്ലെന്ന് പരാതിക്കാരനെ പൊലീസ് അറിയിച്ചത്. ജില്ലാ ഭരണകൂടത്തില്‍ നിന്നോ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നോ കൂടുതല്‍ രേഖകള്‍ വരുന്ന മുറയ്ക്ക് കേസെടുക്കുന്ന കാര്യത്തില്‍ വീണ്ടും ആലോചിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

https://dailynewslive.in/ കാക്കിയണിഞ്ഞ് പൊലീസ് ചെയ്യുന്നത് പൊലീസ് പണിയല്ല പാര്‍ട്ടി പണിയാണെന്നും സംസ്ഥാനത്ത് ഏറി വരുന്ന പൊലീസ് അക്രമങ്ങളുടെ കാരണ ഭൂതന്‍ മുഖ്യമന്ത്രിയാണെന്നും കുറ്റപ്പെടുത്തി ഷാഫി പറമ്പിവല്‍ എംപി. തലപ്പത്ത് ഇരിക്കുന്നവരുടെ ആറ്റിറ്റിയൂഡാണ് താഴോട്ട് രോഗം പോലെ പൊലീസിലേക്ക് പടരുന്നതെന്നും പൊലീസ് ഗുണ്ടകളുടെ രക്ഷാധികാരിയായി മുഖ്യമന്ത്രി മാറിയെന്നും ചോദ്യങ്ങള്‍ക്ക് ഉത്തരം പറയാന്‍ മുഖ്യമന്ത്രി തയ്യാറാകുന്നില്ലെന്നും പ്രതികരണത്തിന്റെ കാലതാമസം ഗുണ്ടകള്‍ക്കൊപ്പമാണെന്ന സന്ദേശമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

https://dailynewslive.in/ പാലിയേക്കരയില്‍ ടോള്‍ പിരിവിന് ഹൈക്കോടതി ഇന്നും അനുമതി നല്‍കിയില്ല. ഇടക്കാല ഗതാഗത കമ്മറ്റിയുടെ റിപ്പോര്‍ട്ട് അപൂര്‍ണമെന്ന് ചുണ്ടിക്കാട്ടിയ ഡിവിഷന്‍ ബെഞ്ച് ദേശീയ പാതയിലെ പ്രശ്നം നിസാരമായി കാണരുതെന്നും ജനങ്ങളെ പരീക്ഷിക്കരുതെന്നും വ്യക്തമാക്കി. പുതിയ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കളക്ടറോട് നിര്‍ദേശിച്ച കോടതി ഹര്‍ജി വ്യാഴാഴ്ചയിലേക്ക് മാറ്റി.

https://dailynewslive.in/ ബി അശോക് ഐഎഎസിന്റെ സ്ഥലം മാറ്റം കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ സ്റ്റേ ചെയ്തു. പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയ ഉത്തരവാണ് സ്റ്റേ ചെയ്തത്. കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിന്റെതാണ് നടപടി. സ്ഥലം മാറ്റത്തിനെതിരെ ബി അശോക് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കുകയായിരുന്നു. ഇന്നലെയാണ് അശോകിനെ കൃഷി വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി സ്ഥാനത്ത് നിന്ന് പേഴ്സണല്‍ ആന്‍ഡ് അഡ്മിനിസ്ട്രേഷന്‍ വകുപ്പിലേക്ക് മാറ്റിയത്.

https://dailynewslive.in/ എംഎസ്സി എല്‍സ-3 കപ്പല്‍ മുങ്ങി മൂന്ന് മാസമാകുമ്പോള്‍ നഷ്ടപരിഹാരം വാങ്ങിച്ചെടുക്കാനുള്ള നടപടികളില്‍ മെല്ലെപ്പോക്ക് തുടര്‍ന്ന് സര്‍ക്കാര്‍. ബാധ്യത 132 കോടിയില്‍ പരിമിതപ്പെടുത്തണമെന്ന് മെഡിറ്ററേനിയന്‍ ഷിപ്പിങ് കമ്പനി കോടതിയെ അറിയിച്ചിട്ടും സര്‍ക്കാര്‍ ഇതുവരെ എതിര്‍പ്പ് അറിയിച്ചിട്ടില്ല. പാരിസ്ഥിതിക ആഘാതം ഉണ്ടായെന്ന് തെളിയിച്ചാല്‍ പരിധികളില്ലാത്ത നഷ്ടപരിഹാരം ലഭിക്കുമെങ്കിലും ഒന്നും ചെയ്യുന്നില്ലെന്നാണ് നിയമവിദഗ്ധരും മത്സ്യത്തൊഴിലാളികളും ഉന്നയിക്കുന്ന ആരോപണം.

https://dailynewslive.in/ കിളിമാനൂര്‍ പാപ്പാല വിദ്യാ ജ്യോതി സ്‌കൂളിന്റെ വാഹനം അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് 22 കുട്ടികള്‍ക്ക് പരിക്കേറ്റതില്‍ കടുത്ത നടപടികളുമായി മോട്ടോര്‍വാഹന വകുപ്പ്. സ്‌കൂള്‍ ബസിന്റെ ഫിറ്റ്നസ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കും. കൂടാതെ ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്റ് ചെയ്തേക്കും. സ്‌കൂളിന് ഗുരുതര വീഴ്ചയെന്നാണ് വിലയിരുത്തല്‍. ഇന്ന് നേരിട്ട് ഹാജരാകാന്‍ സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

https://dailynewslive.in/ കുന്നംകുളം പൊലീസില്‍ നിന്ന് മര്‍ദ്ദനമേറ്റ യൂത്ത് കോണ്‍ഗ്രസ് നേതാവ് വിഎസ് സുജിത്തിനെതിരെ സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി കെവി അബ്ദുല്‍ ഖാദര്‍. വിഎസ് സുജിത്ത് ഒരു സ്വാതന്ത്ര്യസമര സേനാനി അല്ലെന്നും പോരാളിയായോ സര്‍വ്വതങ്ക പരിത്യാഗിയോ ആയിട്ടുള്ള ആളല്ലെന്നും സുജിത്തിനെ പൊലീസ് മര്‍ദിച്ചതില്‍ ഒരു മറുവശമുണ്ടെന്നും അബ്ദുല്‍ഖാദര്‍ പറഞ്ഞു. സ്വാതന്ത്ര്യസമര സേനാനിയുടെ വിവാഹം കഴിഞ്ഞുവെന്ന മട്ടിലാണ് സുജിത്തിന്റെ വിവാഹ വാര്‍ത്തകള്‍ മാധ്യമങ്ങള്‍ ആഘോഷിച്ചതെന്നും സുജിത്ത് പൊലീസിനെ തല്ലിയത് ഉള്‍പ്പെടെ 11 കേസുകളില്‍ പ്രതിയാണെന്നും ഒരു മാധ്യമവും ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും കെവി അബ്ദുല്‍ ഖാദര്‍ ആരോപിച്ചു. ഇതുപോലൊരാളെ പൊലീസ് കൊണ്ടുപോയി തടവി ബിരിയാണി വാങ്ങി കൊടുക്കുമെന്ന് വിചാരിക്കുന്നത് ശരിയാണോയെന്നും അബ്ദുല്‍ഖാദര്‍ പരിഹസിച്ചു.

https://dailynewslive.in/ ആഗോള അയ്യപ്പ സംഗത്തില്‍ ഓണ്‍ലൈനായി ഇതുവരെ 4590 പേര് അപേക്ഷ നല്‍കിയെങ്കിലും പ്രതിനിധികളുടെ എണ്ണം 3500 ആയി ചുരുക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. ആദ്യം വന്ന 3000 പേരെ ഇതിനായി തെരെഞ്ഞെടുക്കും. ദേവസ്വം ബോര്‍ഡ് നേരിട്ട് 500 പേരെയും ക്ഷണിക്കും. ഇതോടെ രജിസ്ട്രേഷന്‍ നടപടി അവസാനിപ്പിച്ചിരിക്കുകയാണ്. വിവിധ സെഷനുകളില്‍ പങ്കെടുക്കുന്ന പ്രമുഖരെയും തീരുമാനിച്ചു. ശബരിമല മാസ്റ്റര്‍ പ്ലാന്‍ വിഷയാവതരണം നടത്തുന്നത് കെ ജയകുമാര്‍ ഐഎഎസ് ആയിരിക്കും.

https://dailynewslive.in/ ശബരിമലയില്‍ എന്തെങ്കിലും ചെയ്യാന്‍ ഭക്തര്‍ക്കും തനിക്കും പേടിയാണെന്നും എന്ത് ചെയ്താലും തിരിച്ചടിയുണ്ടാകുമോ എന്നാണ് ആശങ്കയെന്നും തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പി.എസ് പ്രശാന്ത്. ശബരിമല ഒരു പേടി സ്വപ്നമായി മാറുകയാണെന്നും ഭക്തര്‍ക്ക് എന്തെങ്കിലും സമര്‍പ്പിക്കാന്‍ പേടിയാണെന്നും ദൈനംദിന കാര്യം ചെയ്യാന്‍ തനിക്കും പേടിയുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു.

https://dailynewslive.in/ സൈബര്‍ ആക്രമണത്തില്‍ പ്രതികരിച്ച് പ്രശസ്ത എഴുത്തുകാരിയും നിരൂപകയുമായ പ്രൊഫ. എം ലീലാവതി. എതിര്‍പ്പുകളോട് വിരോധമില്ലെന്നും എതിര്‍ക്കുന്നവര്‍ സ്വതന്ത്രമായി എതിര്‍ക്കട്ടെയെന്നും അവരോട് ശത്രുതയില്ലെന്നും എതിര്‍പ്പുകള്‍ നേരിട്ട് തന്നെയാണ് തുടക്കം മുതല്‍ തന്റെ ജീവിതമെന്നും ലീലാവതി കൂട്ടിച്ചേര്‍ത്തു. ഗസയിലെ കുഞ്ഞുങ്ങളെ കാണുമ്പോള്‍ എങ്ങനെയാണ് തൊണ്ടയില്‍ നിന്ന് ചോറ് ഇറങ്ങുക എന്നായിരുന്നു ടീച്ചറുടെ പരാമര്‍ശം. ഈ പരാമര്‍ശത്തിലായിരുന്നു ലീലാവതി ടീച്ചര്‍ക്കെതിരായ സൈബര്‍ ആക്രമണം.

https://dailynewslive.in/ തിരുവനന്തപുരം ജില്ല ജയിലിലെ ക്രൂര മര്‍ദ്ദനത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പ്രതി മെഡിക്കല്‍ കൊളജില്‍ ഐസിയുവില്‍ ചികിത്സിയില്‍. പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ മുന്‍ ജീവനക്കാരന്‍ ബിജുവാണ് ചികിത്സയില്‍ കഴിയുന്നത്. സഹപ്രവര്‍ത്തകയെ ഉപദ്രവിച്ചതിനാണ് പേരൂര്‍ക്കട പൊലിസ് അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്തത് ജില്ലാ ജയിലിനുള്ളില്‍ വച്ചാണ് മര്‍ദ്ദനമേറ്റത്. ജയില്‍ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ചുവെന്നാണ് പരാതി.

https://dailynewslive.in/ സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണ്‍ സെപ്റ്റംബര്‍ 19 മുതല്‍ നടക്കും. ആലപ്പുഴ ജില്ലയിലെ കൈനകരിയിലാണ് ഐപിഎല്‍ ക്രിക്കറ്റ് മാതൃകയിലുള്ള ചുണ്ടന്‍ വള്ളങ്ങളുടെ ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് ആരംഭിക്കുന്നത്. മൂന്ന് മാസം നീളുന്ന 14 മത്സരങ്ങളുള്ള സിബിഎല്‍ ഡിസംബര്‍ ആറിന് കൊല്ലത്തെ പ്രസിഡന്റ്സ് ട്രോഫിയോടെ സമാപിക്കും.

https://dailynewslive.in/ വയനാട് വനം വകുപ്പ് ഉദ്യോഗസ്ഥയെ അര്‍ധരാത്രി ഓഫീസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ സുഗന്ധഗിരി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ രതീഷ് കുമാറിന്റെ സംഭാഷണം പുറത്ത് വന്നു. പരാതിയില്‍ നിന്ന് പിന്‍മാറാന്‍ രതീഷ് കുമാര്‍ യുവതിക്ക് മേല്‍ സമ്മര്‍ദം ചെലുത്തുന്ന സംഭാഷണമാണ് പുറത്തുവന്നത്. തെറ്റ് പറ്റിപ്പോയെന്നും നാറ്റിക്കരുതെന്നും രതീഷ് കുമാര്‍ പറയുന്നത് സംഭാഷണത്തിലുണ്ട്. കേസിന് പോകാതിരുന്നാല്‍ എന്ത് ചെയ്യാനും തയ്യാറാണെന്നും രതീഷ് കുമാര്‍ സംഭാഷണത്തിനിടെ പറയുന്നു.

https://dailynewslive.in/ മലപ്പുറത്ത് ഡിവൈഎസ്പിക്കെതിരെ വനിത എസ്ഐയുടെ പരാതി. മലപ്പുറം മുന്‍ ഡി.സി.ആര്‍.ബി ആയിരുന്ന ഡിവൈഎസ്പി വി ജയചന്ദ്രനെതിയാണ് വനിത എസ്ഐ മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ച് സംസാരിച്ചെന്നാണ് വനിത എസ്ഐയുടെ പരാതി. പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്തുന്നുവെന്ന് മലപ്പുറം പൊലീസ് അറിയിച്ചു.

https://dailynewslive.in/ ഭരണസമിതി ക്ലബ്ബുമായി ഉണ്ടാക്കിയ കരാര്‍ പാലിക്കാത്തതിനെ തുടര്‍ന്ന് സെന്റ് ജോര്‍ജ് വള്ളവും ബന്ധപ്പെട്ട സ്വത്തുക്കളും കോടതി ഉത്തരവ് പ്രകാരം ജപ്തി ചെയ്തു. ചങ്ങങ്കരി നടുഭാഗം ക്രിസ്ത്യന്‍ യൂണിയന്റെ ഉടമസ്ഥതയിലുള്ള സെന്റ് ജോര്‍ജ് ചുണ്ടന്‍വള്ള ഭരണസമിതി എടത്വാ ബ്രദേഴ്സ് ബോട്ട് ക്ലബ്ബുമായുണ്ടാക്കിയ കരാര്‍ പാലിക്കാത്തതിനെ തുടര്‍ന്നാണ് നടപടി. ആലപ്പുഴ സിവില്‍ കോടതിയുടെ ഉത്തരവിനെത്തുടര്‍ന്ന് പൊലീസ് അകമ്പടിയോടെ കോടതി ജീവനക്കാര്‍ വള്ളവും വള്ളപ്പുരയും ഓഫീസ് കെട്ടിടവും ജപ്തി ചെയ്തു.

https://dailynewslive.in/ കൊല്ലത്ത് ആരാധന മഠത്തില്‍ കന്യാസ്ത്രീയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തമിഴ്നാട് മധുര സ്വദേശിനി മേരി സ്‌കൊളാസ്റ്റിക്ക ( 33 ) ആണ് ജീവനൊടുക്കിയത്. വ്യക്തപരിമായ പ്രശ്നങ്ങളെ തുടര്‍ന്ന് ജീവനൊടുക്കിയതാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

https://dailynewslive.in/ സ്‌കൂളിലെ പ്രാര്‍ത്ഥനയ്ക്ക് ശേഷം അധ്യാപികയുടെ കാല്‍ തൊട്ട് വന്ദിക്കാതിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ക്രൂരമര്‍ദ്ദനം. പ്രതിഷേധം ശക്തമായതിന് പിന്നാലെ അധ്യാപികയെ സസ്പെന്‍ഡ് ചെയ്തു. ഒഡിഷയിലെ മയൂര്‍ഭഞ്ചിലാണ് സംഭവം. ആറ്, ഏഴ്, എട്ട് ക്ലാസുകളില്‍ നിന്നുള്ള 31 വിദ്യാര്‍ത്ഥികളായിരുന്നു ആക്രമണത്തിന് ഇരയായത്.

https://dailynewslive.in/ വരുമാനത്തിന് ആനുപാതികമല്ലാത്ത സ്വത്ത് സമ്പാദിച്ചതിന് അസം സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥയായ നൂപുര്‍ ബോറയെ പൊലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രിയുടെ പ്രത്യേക വിജിലന്‍സ് സെല്ലിലെ സംഘം നൂപുര്‍ ബോറയുടെ ഗുവാഹത്തിയിലെ വസതിയില്‍ റെയ്ഡ് നടത്തുകയും 92 ലക്ഷം രൂപ പണവും ഒരു കോടി രൂപ വിലമതിക്കുന്ന ആഭരണങ്ങളും പിടിച്ചെടുത്തു. ബാര്‍പേട്ടയിലെ വാടക വീട്ടില്‍ നടത്തിയ റെയ്ഡില്‍ 10 ലക്ഷം രൂപയും കണ്ടെടുത്തു.

https://dailynewslive.in/ ഉത്തരാഖണ്ഡിലെ ഡെറാഡൂണില്‍ കനത്ത മഴയെത്തുടര്‍ന്ന് വീണ്ടും മേഘവിസ്‌ഫോടനം. മിന്നല്‍ പ്രളയത്തിലും മണ്ണിടിച്ചിലിലും വീടുകള്‍ക്കും റോഡുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചു. നിരവധി വാഹനങ്ങളും കടകളും ഒലിച്ചുപോയി. രണ്ടുപേരെ കാണാതായതായാണ് ഇതുവരെ പുറത്ത് വന്ന റിപ്പോര്‍ട്ട്. സാഹസ്ത്രധാരയിലും തംസ നദിയിലും കാണാതായ ആളുകള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ദുരന്തബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

https://dailynewslive.in/ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുളള സമപരിധി ഒരു ദിവസത്തേക്ക് കൂടി നീട്ടിയതിനാല്‍ ഇന്നും കൂടി റിട്ടേണ്‍ സമര്‍പ്പിക്കാം. പോര്‍ട്ടലിലെ സാങ്കേതിക തകരാറുകള്‍ കാരണം നികുതിദായകര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കാന്‍ കഴിയുന്നില്ലെന്ന് വ്യാപകമായി പരാതികള്‍ ഉയര്‍ന്നിരുന്നു. വിവിധ കോണുകളില്‍ നിന്ന് ഉയര്‍ന്ന ഈ ആവശ്യം പരിഗണിച്ചാണ് ആദായ നികുതി വകുപ്പ് സമയപരിധി നീട്ടാന്‍ തീരുമാനിച്ചത്.

https://dailynewslive.in/ ഇസ്രയേല്‍ ഇനി ഖത്തറിന് ആക്രമിക്കില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. ഇസ്രയേല്‍ പ്രധാനമന്ത്രി നെതന്യാഹു ഇക്കാര്യത്തില്‍ ഉറപ്പ് നല്‍കിയെന്ന് ട്രംപ് പറഞ്ഞു. അറബ് ഉച്ചകോടിക്ക് പിന്നാലെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രതികരണം. അതേസമയം മുഴുവന്‍ ബന്ദികളെയും ഉടന്‍ മോചിപ്പിക്കണമെന്ന് ട്രംപ് ഹമാസിന് മുന്നറിയിപ്പ് നല്‍കി. ഹമാസ് നേതാക്കളെ ലക്ഷ്യമിട്ട് ഖത്തറില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണം തന്നെ നേരത്തെ അറിയിച്ചെന്ന റിപ്പോര്‍ട്ടും ട്രംപ് തള്ളി.

https://dailynewslive.in/ ടിക്ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിന്‍പിംഗും തമ്മില്‍ സംസാരിക്കും. അമേരിക്കയില്‍ ടിക് ടോക്കിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം.

https://dailynewslive.in/ അനധികൃത ബെറ്റിംഗ് ആപ്പ് കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാവാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിംഗിനും റോബിന്‍ ഉത്തപ്പക്കും നോട്ടീസയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നിയമവിരുദ്ധമായി ബെറ്റിംഗ് ആപ്പുകളുടെ പരസ്യത്തില്‍ അഭിനയിക്കുകയും കള്ളപ്പണം വെളുപ്പിക്കലിന് കൂട്ടുനില്‍ക്കുകയും ചെയ്തുവെന്ന പരാതിയിലാണ് ഇഡി ഇരുവരെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചത്. നേരത്തെ ബോളിവുഡ് താരങ്ങളെ അടക്കം ഈ കേസിന്റെ ഭാഗമായി ഇഡി ചോദ്യം ചെയ്തിരുന്നു.

https://dailynewslive.in/ ഏഷ്യാ കപ്പില്‍ ഈ മാസം 28ന് നടക്കുന്ന ഫൈനലിലെത്തുകയും കിരീടം നേടുകയും ചെയ്താല്‍ ഏഷ്യന്‍ ക്രിക്കറ്റ് കൗണ്‍സില്‍ പ്രസിഡന്റും പാക് ക്രിക്കറ്റ് ബോര്‍ഡ് അധ്യക്ഷനുമായ മൊഹ്സിന്‍ നഖ്വിയില്‍ നിന്ന് ഇന്ത്യ കിരീടം ഏറ്റുവാങ്ങില്ലെന്ന് റിപ്പോര്‍ട്ട്. ഹസ്തദാന വിവാദത്തില്‍ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ പിന്‍വലിച്ചില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് പാകിസ്ഥാന്‍ ഭീഷണി മുഴക്കിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം എന്നാണ് സൂചന.

https://dailynewslive.in/ ഏഷ്യാ കപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തിലെ ഹസ്തദാന വിവാദത്തിന് പിന്നാലെ മത്സരത്തിലെ മാച്ച് റഫറി ആന്‍ഡി പൈക്രോഫ്റ്റിനെ മാറ്റണമെന്ന പാക് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം ഐസിസി ഔദ്യോഗികമായി തള്ളി. ഇക്കാര്യം പാക് ക്രിക്കറ്റ് ബോര്‍ഡിനെ ഐസിസി ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്. ഇതോടെ മാച്ച് റഫറിയെ മാറ്റിയില്ലെങ്കില്‍ ടൂര്‍ണമെന്റ് ബഹിഷ്‌കരിക്കുമെന്ന് ഭീഷണി ഉയര്‍ത്തിയ പാകിസ്ഥാന്‍ വെട്ടിലായി.

https://dailynewslive.in/ ലോക അത്ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പിലെ മാരത്തണില്‍ അവിശ്വസനീയമായ ഫോട്ടോ ഫിനിഷിലൂടെ ടാന്‍സാനിയയുടെ അല്‍ഫോന്‍സ് ഫെലിക്സ് സിംബു സ്വര്‍ണം നേടി.

ഫോട്ടോ ഫിനിഷിലാണ് മാരത്തണ്‍ ജേതാവിനെ നിശ്ചയിച്ചത്. മൈക്രോ സെക്കന്‍ഡുകളുടെ വ്യത്യാസത്തില്‍ സ്വര്‍ണം നേടിയത് ടാന്‍സാനിയയുടെ അല്‍ഫോന്‍സ് ഫെലിക്സ് സിംബുവാണ്. ജര്‍മ്മനിയുടെ അമനാല്‍ പെട്രോസ് ഫോട്ടോ ഫിനിഷില്‍ രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

https://dailynewslive.in/ റെക്കോഡ് തിരുത്തി സ്വര്‍ണ വിലയില്‍ മുന്നേറ്റം. ഗ്രാമിന് ഇന്ന് 80 രൂപ വര്‍ധിച്ച് 10,260 രൂപയിലെത്തി. പവന് 640 രൂപ വര്‍ധിച്ച് 82,080 രൂപയിലെത്തി. കനം കുറഞ്ഞ സ്വര്‍ണാഭരണങ്ങള്‍ നിര്‍മിക്കാന്‍ ഉപയോഗിക്കുന്ന 18 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 60 രൂപ വര്‍ധിച്ച് 8,425 രൂപയാണ്. 14 കാരറ്റ് ഗ്രാമിന് 6,560 രൂപയിലും 9 കാരറ്റ് ഗ്രാമിന് 4,230 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിവില ഗ്രാമിന് 2 രൂപ കൂടി 137 രൂപയിലെത്തി. ചൊവ്വാഴ്ച അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണ വില റെക്കോര്‍ഡ് ഉയരത്തിലെത്തിയതാണ് ആഭ്യന്തര വിപണിയിലും പ്രതിഫലിച്ചത്. ഫെഡറല്‍ റിസര്‍വിന്റെ ഈ ആഴ്ചത്തെ പോളിസി മീറ്റിംഗിന് മുന്നോടിയായി ഡോളര്‍ ദുര്‍ബലമായതാണ് സ്വര്‍ണ വിലയിലെ മുന്നേറ്റത്തിന് കാരണം. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണം ഔണ്‍സിന് 3,681 ഡോളറിലെത്തി. ഇന്ന് ഒരു പവന്‍ സ്വര്‍ണാഭരണത്തിന് 88,823 രൂപയെങ്കിലും ആവശ്യമായി വരും.

https://dailynewslive.in/ ഇമേജ് എഡിറ്റിംഗ് ഫീച്ചറായ ‘നാനോ ബനാന’ ട്രെന്‍ഡ് അടങ്ങും മുമ്പേ പുതിയ ഐറ്റവുമായി എത്തിയിരിക്കുകയാണ് ഗൂഗിളിന്റെ ജെമിനി. സ്വന്തം ചെറുപ്പകാലത്തെ കൂടെ കൂട്ടാന്‍ സഹായിക്കുന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഫോട്ടോ എഡിറ്റാണ് ‘ഹഗ് മൈ യംഗര്‍ സെല്‍ഫ്’. കുട്ടിക്കാലത്തെ നിങ്ങളുടെ ഫോട്ടോ ഇപ്പോഴത്തെ ഫോട്ടോയുമായി ചേര്‍ക്കുകയാണ് ഹഗ് മൈ യംഗര്‍ സെല്‍ഫ്. ചാറ്റ് ജി.പി.റ്റിയെ രണ്ടാം സ്ഥാനത്താക്കിയാണ് ജെമിനിയുടെ മുന്നേറ്റം. ഓഗസ്റ്റ് 26ന് നാനോ ബനാന പുറത്തിറക്കിയ ശേഷം ജെമിനി 2.3 കോടി ഉപയോക്താക്കളെയാണ് നേടിയത്. 50 കോടി ഇമേജുകള്‍ ഇതുവഴി എഡിറ്റ് ചെയ്യപ്പെട്ടു. ജനറേറ്റീവ് എ.ഐയില്‍ മുഖ്യ വിപണി വിഹിതം ചാറ്റ് ജി.പി.റ്റിയ്ക്കാണെങ്കിലും നാനോ ബനാനയുടെ വരവ് ചെറിയ മങ്ങലേല്‍പ്പിച്ചു. സ്വന്തം ചിത്രം നല്‍കി അത് പല വിധിത്തില്‍ എളുപ്പത്തില്‍ എഡിറ്റ് ചെയ്ത് എടുക്കാവുന്ന ഫീച്ചറാണ് നാനോ ബനാന. വിന്റേജ് സാരി ട്രെന്‍ഡും ജെമിനി അവതരിപ്പിച്ചിരുന്നു. 90 കളില്‍ പ്രചാരത്തിലുണ്ടായിരുന്ന സാരി സ്റ്റൈലിലാണ് ഇതില്‍ പെണ്‍കുട്ടികള്‍ തിളങ്ങുന്നത്.

https://dailynewslive.in/ പ്രേക്ഷരേവരും ഏറ്റെടുത്ത ‘മന്ദാകിനി’ എന്ന ചിത്രത്തിന് ശേഷം നടന്‍ അല്‍ത്താഫ് സലീമും അനാര്‍ക്കലി മരിക്കാറും വീണ്ടും ഒന്നിക്കുന്ന ‘ഇന്നസെന്റ് ‘ എന്ന സിനിമയിലെ ‘അമ്പമ്പോ…’ എന്ന് തുടങ്ങുന്ന ഗാനം പുറത്ത്. രേഷ്മ രാഘവേന്ദ്ര ആലപിച്ചിരിക്കുന്ന നാടന്‍ ശൈലിയിലുള്ള ഗാനത്തിന്റെ അഡീഷനല്‍ കംപോസിഷന്‍ നിര്‍വ്വഹിച്ചിരിക്കുന്നത് ജെയ് സ്റ്റെല്ലാറാണ്. ഒക്ടോബറിലാണ് സിനിമയുടെ വേള്‍ഡ് വൈഡ് റിലീസ്. സോഷ്യല്‍ മീഡിയ താരം ടാന്‍സാനിയന്‍ സ്വദേശിയായ കിലി പോള്‍ ആദ്യമായി അഭിനയിക്കുന്ന മലയാള സിനിമയും കൂടിയായാണ് ‘ഇന്നസെന്റ് ‘ എത്തുന്നത്. സര്‍ക്കാര്‍ ഓഫീസിലെ നൂലാമാലകളും മറ്റുമൊക്കെയായി പ്രായഭേദമെന്യേ ചിരിച്ചാഘോഷിച്ച് കാണാന്‍ പറ്റുന്ന ചിത്രമാണ്. ജോമോന്‍ ജ്യോതിര്‍, അസീസ് നെടുമങ്ങാട്, മിഥുന്‍, നോബി, അന്ന പ്രസാദ്, ലക്ഷ്മി സഞ്ജു, വിനീത് തട്ടില്‍, അശ്വിന്‍ വിജയന്‍, ഉണ്ണി ലാലു തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ ഒരുമിക്കുന്നത്. സംവിധാനം സതീഷ് തന്‍വിയാണ്.

https://dailynewslive.in/ എം എ നിഷാദ് പ്രധാന കഥാപാത്രമായ ചിത്രമാണ് ‘ടു മെന്‍’. മുഹാദ് വെമ്പായം ആണ് ചിത്രം സംവിധാനം ചെയ്തത്. 2022ല്‍ റിലീസ് ചെയ്ത ചിത്രത്തിന്റെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചു. മനോരമമാക്സിലൂടെ സെപ്തംബര്‍ 19 മുതലാണ് സ്ട്രീമിംഗ് തുടങ്ങുക. ഡി ഗ്രൂപ്പിന്റെ ബാനറില്‍ മാനുവല്‍ ക്രൂസ് ഡാര്‍വിന്‍ നിര്‍മ്മിച്ച് കെ സതീഷ് സംവിധാനം ചെയ്ത ടു മെന്‍ പ്രവാസിയായ ഒരു പിക്ക് അപ് ഡ്രൈവറുടേയും അയാള്‍ നേരിടുന്ന അവിചാരിത സംഭവങ്ങളുടേയും കഥ പറയുന്നു. എം എ നിഷാദിനൊപ്പം ഇര്‍ഷാദ് അലിയും ചിത്രത്തില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നു. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഗള്‍ഫ് പശ്ചാത്തലത്തില്‍ ഒരു റോഡ് മൂവി വന്നത്. ചിത്രത്തില്‍ രണ്‍ജി പണിക്കര്‍, ബിനു പപ്പു, സോഹന്‍ സീനുലാല്‍, ഡോണി ഡാര്‍വിന്‍, മിഥുന്‍ രമേഷ്, കൈലാഷ്, സുധീര്‍ കരമന, അര്‍ഫാസ്, സാദിഖ്, ലെന, അനുമോള്‍, ആര്യ തുടങ്ങിയവരും അഭിനയിക്കുന്നു. മുഹാദ് വെമ്പായം തിരക്കഥയും സംഭാഷണവും നിര്‍വഹിച്ചിരിക്കുന്നു.

https://dailynewslive.in/ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ് അടുത്തിടെ അവരുടെ പുതിയ എസ്യുവി മാരുതി വിക്ടോറിസ് എസ്യുവി അവതരിപ്പിച്ചു. ഇപ്പോള്‍ കമ്പനി ഈ എസ്യുവിയുടെ വില പ്രഖ്യാപിച്ചിരിക്കുകയാണ്. ആകര്‍ഷകമായ രൂപവും നൂതന സവിശേഷതകളും ഉള്‍ക്കൊള്ളുന്ന പുതിയ മാരുതി വിക്ടോറിസിന്റെ അടിസ്ഥാന വേരിയന്റിന് 10,49,900 രൂപയാണ് എക്സ്-ഷോറൂം വില. മാരുതി വിക്ടോറിസ് 21 വേരിയന്റുകളില്‍ വിവിധ പവര്‍ട്രെയിന്‍ ഓപ്ഷനുകളില്‍ ലഭ്യമാകും. 5-സ്പീഡ് മാനുവല്‍, 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനോടുകൂടിയ സ്മാര്‍ട്ട് ഹൈബ്രിഡ് പെട്രോള്‍ എഞ്ചിന്‍, ഇ-സിവിടിയോടുകൂടിയ സ്ട്രോംഗ് ഹൈബ്രിഡ്, ആള്‍ഗ്രിപ്പ് സെലക്ട് ഓള്‍-വീല്‍ ഡ്രൈവ്, എസ്-സിഎന്‍ജി വേരിയന്റുകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു. അടിസ്ഥാന സ്മാര്‍ട്ട് ഹൈബ്രിഡ് മാനുവല്‍ വേരിയന്റിന് 10,49,900 രൂപയും ടോപ്പ്-എന്‍ഡ് സ്ട്രോംഗ് ഹൈബ്രിഡ് മോഡലിന് 19,98,900 രൂപയുമാണ് വില. അതേസമയം, അതിന്റെ സിഎന്‍ജി വേരിയന്റിന്റെ പ്രാരംഭ വില 11,49,900 രൂപയുമാണ്. 10 കളര്‍ ഓപ്ഷനുകളോടെയാണ് കമ്പനി ഇത് അവതരിപ്പിച്ചിരിക്കുന്നത്. ഇതില്‍ 7 സിംഗിള്‍-ടോണ്‍, 3 ഡ്യുവല്‍-ടോണ്‍ കോമ്പിനേഷനുകള്‍ ഉള്‍പ്പെടുന്നു.

https://dailynewslive.in/ ബലിദാനിയെന്നും ത്യാഗിയെന്നും സ്വദേശിയെന്നും വിദേശിയെന്നും ദേശദ്രോഹിയെന്നും അര്‍ബന്‍ നക്സലെന്നും മറ്റും മറ്റും വാക്കുകളുടെ അര്‍ത്ഥങ്ങള്‍ക്ക് ജനിതകമാറ്റം വരുത്തി മാരകമായി വ്യാഖ്യാനിക്കുന്ന, മര്‍ദ്ദകരുടെ കൈയിലെ പ്രധാന ആയുധങ്ങളിലൊന്ന് ഭാഷയായിമാറുന്ന ഫാസിസത്തിന്റെ നടപ്പുകാലത്ത് നേരിന്റെ കൊള്ളിയാനാകുന്ന ഭാഷയുടെ വിസ്മയം. പല ലോകങ്ങളിലേക്കും ഓര്‍മ്മകളിലേക്കും അനുഭവങ്ങളിലേക്കും സ്വപ്നങ്ങളിലേക്കും ഒഴുകിപ്പരക്കുമ്പോഴും വരികള്‍ക്കിടയിലൂടെ വര്‍ത്തമാനകാലം തിളച്ചുപതഞ്ഞുതൂവുന്ന മുപ്പത്തിരണ്ടു കവിതകള്‍. കെ.സച്ചിദാനന്ദന്റെ ഏറ്റവും പുതിയ കവിതാസമാഹാരം. ‘നിധിചാല സുഖമാ’. മാതൃഭൂമി. വില 136 രൂപ.

https://dailynewslive.in/ യാത്രക്കിടെ കേള്‍ക്കുന്ന പാട്ടുകള്‍ പോലും മോഷന്‍ സിക്നസിനെ സ്വാധീനിക്കുമെന്ന് പുതിയ പഠനം ചൂണ്ടിക്കാണിക്കുന്നു. ഫ്രോണ്ടിയേഴ്‌സ് ഇന്‍ ഹ്യൂമന്‍ ന്യൂറോസയന്‍സില്‍ പ്രസിദ്ധകരിച്ച പഠനത്തില്‍ ദുഖഭാവത്തിലുള്ള പാട്ടുകള്‍ കേള്‍ക്കുന്നത് മോഷന്‍ സിക്നസ് വഷളാക്കുമെന്ന് വ്യക്തമാക്കുന്നു. അതേസമയം സന്തോഷം നല്‍കുന്നതും സൗമ്യവും മൃദുവുമായ സംഗീതം ഓക്കാനം, തലകറക്കം തുടങ്ങിയ ലക്ഷണങ്ങളെ പകുതിയിലധികം കുറയ്ക്കുമെന്നും തെളിഞ്ഞു. സൗമ്യമായ ഈണങ്ങള്‍ കേള്‍ക്കുമ്പോള്‍ മോഷന്‍ സിക്നസിന്റെ ലക്ഷണങ്ങള്‍ 56.7 ശതമാനവും സന്തോഷം നല്‍കുന്ന സംഗീതം 57.3 ശതമാനവും കുറയുന്നുവെന്നാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആവേശം കൊള്ളിക്കുന്ന സംഗീതം 48.3 ശതമാനമാണ് ലക്ഷണങ്ങള്‍ കുറച്ചത്. പലപ്പോഴും നമ്മുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കുന്നതാണ് പാട്ടുകള്‍. എന്നാല്‍ ഈ സമീപനം യാത്രകള്‍ക്ക് അനുയോജ്യമല്ല, പ്രത്യേകിച്ചും നിങ്ങള്‍ക്ക് മോഷന്‍ സിക്നസ് വരാന്‍ സാധ്യതയുണ്ടെങ്കില്‍. ആളുകള്‍ക്ക് മോഷന്‍ സിക്നസ് അനുഭവപ്പെടുമ്പോള്‍ അവരുടെ തലച്ചോറിലെ ഓക്‌സിപിറ്റല്‍ ലോബിന്റെ പ്രവര്‍ത്തനം മന്ദഗതിയിലാകുന്നു. എന്നാല്‍ സന്തോഷം നല്‍കുന്ന ഈണങ്ങള്‍ അതിനെ സാധാരണ പ്രവര്‍ത്തനത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ഈ രീതിയില്‍, മോഷന്‍ സിക്നസിനോട് നിങ്ങളുടെ തലച്ചോറ് പ്രതികരിക്കുന്ന രീതിയെ മാറ്റാനും സംഗീതത്തിന് കഴിയും.

https://dailynewslive.in/ ഇന്നത്തെ വിനിമയ നിരക്ക് : ഡോളര്‍ – 88.06, പൗണ്ട് – 120.03, യൂറോ – 103.86, സ്വിസ് ഫ്രാങ്ക് – 111.13, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 58.68, ബഹറിന്‍ ദിനാര്‍ – 233.57, കുവൈത്ത് ദിനാര്‍ -288.55, ഒമാനി റിയാല്‍ – 229.03, സൗദി റിയാല്‍ – 23.48, യു.എ.ഇ ദിര്‍ഹം – 24.00, ഖത്തര്‍ റിയാല്‍ – 24.19, കനേഡിയന്‍ ഡോളര്‍ – 63.94.

*ഗാര്‍ഡന്‍സ് ബൈ ദി ബേ*

*ഡെസ്റ്റിനേഷന്‍ ഡയറീസ് -52*

സിംഗപ്പൂരിലെ സെന്‍ട്രല്‍ റീജിയണില്‍ 105 ഹെക്ടര്‍ (260 ഏക്കര്‍) വിസ്തൃതിയുള്ള ഒരു നഗര പാര്‍ക്കാണ് ഗാര്‍ഡന്‍സ് ബൈ ദി ബേ. ഗാര്‍ഡന്‍സ് ബൈ ദി ബേ വര്‍ഷം മുഴുവനും നിരവധി പരിപാടികള്‍ക്ക് ആതിഥേയത്വം വഹിക്കുന്നു, പ്രധാനമായും ലാന്റേണ്‍ പ്രമേയമാക്കിയ മിഡ്-ശരത്കാല ഉത്സവം, ക്രിസ്മസ് വണ്ടര്‍ലാന്‍ഡ്, റിവര്‍ ഹോങ്ബാവോ എന്നിവയാണ്. ഡൈ-നോസര്‍ ഗാര്‍ഡനുകള്‍ 2017-ല്‍ ഗാര്‍ഡന്‍സ് ബൈ ദി ബേയില്‍ വാര്‍ഷിക ഉത്സവത്തിന്റെ ഭാഗമായി നടന്ന ഒരു പരിപാടിയായിരുന്നു. പ്രദര്‍ശനങ്ങളില്‍ കാണപ്പെടുന്ന നിരവധി ദിനോസര്‍-പ്രചോദിത കഥാപാത്രങ്ങള്‍ ഈ പരിപാടിയില്‍ ഉണ്ടായിരുന്നു.നഗരത്തിലെ പച്ചപ്പും സസ്യജാലങ്ങളും വര്‍ദ്ധിപ്പിച്ചുകൊണ്ട് ജീവിത നിലവാരം ഉയര്‍ത്തുക എന്ന ലക്ഷ്യത്തോടെ, ‘ ഗാര്‍ഡന്‍സ് ബൈ ദി ബേ’ എന്ന പദ്ധതി രാജ്യത്തിന്റെ ‘ ഗാര്‍ഡന്‍സ് സിറ്റി ‘യെ ‘ഒരു പൂന്തോട്ടത്തിലെ നഗരം’ ആക്കി മാറ്റാനുള്ള പദ്ധതിയായിരുന്നു.ബേ സെന്‍ട്രല്‍ ഗാര്‍ഡന്‍ ബേ സൗത്തിനും ബേ ഈസ്റ്റ് ഗാര്‍ഡന്‍സിനും ഇടയിലുള്ള ഒരു കണ്ണിയായി പ്രവര്‍ത്തിക്കുന്നു.ബേ ഈസ്റ്റ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്ക് നഗരത്തിന്റെ ആകാശരേഖയുടെ തടസ്സമില്ലാത്ത കാഴ്ച നല്‍കുന്നു.ഗാര്‍ഡന്‍സ് ബൈ ദി ബേയിലെ കണ്‍സര്‍വേറ്ററി സമുച്ചയത്തില്‍ രണ്ട് ശീതീകരിച്ച കണ്‍സര്‍വേറ്ററികള്‍ ഉള്‍പ്പെടുന്നു. 2015 ലെ ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റെക്കോര്‍ഡില്‍ പട്ടികപ്പെടുത്തിയിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ഹരിതഗൃഹമാണ് ഫ്‌ലവര്‍ ഡോം. ഗാര്‍ഡന്‍സിന്റെ ഭൂപ്രകൃതിയില്‍ ആധിപത്യം പുലര്‍ത്തുന്ന 18 വൃക്ഷസമാന ഘടനകളാണ് സൂപ്പര്‍ട്രീകള്‍, 25 മീറ്റര്‍ (82 അടി) മുതല്‍ 50 മീറ്റര്‍ (160 അടി) വരെ ഉയരമുണ്ട്. രണ്ട് വലിയ സൂപ്പര്‍ട്രീകള്‍ക്കിടയില്‍, സന്ദര്‍ശകര്‍ക്ക് ഗാര്‍ഡന്‍സിന്റെ വിശാലമായ കാഴ്ച ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഉയര്‍ന്ന നടപ്പാത, OCBC സ്‌കൈവേ ഉണ്ട് .ചൊവ്വാഴ്ച മുതല്‍ വെള്ളി വരെ രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയും ശനി, ഞായര്‍, പൊതു അവധി ദിവസങ്ങളില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയും ഇത് തുറന്നിരിക്കും. തിങ്കളാഴ്ചകളില്‍ അല്ലെങ്കില്‍ തിങ്കളാഴ്ച പൊതു അവധി ദിവസമാണെങ്കില്‍ അടുത്ത പ്രവൃത്തി ദിവസങ്ങളില്‍ ഇത് അടച്ചിരിക്കും.ഉഷ്ണമേഖലാ മഴക്കാടുകളുടെ ജൈവവൈവിധ്യം പ്രദര്‍ശിപ്പിക്കുന്ന സസ്യങ്ങളുടെ ഒരു ക്യൂറേറ്റഡ് ശേഖരം ദി വേള്‍ഡ് ഓഫ് പ്ലാന്റ്‌സില്‍ ഉള്‍പ്പെടുന്നു.

*ഇന്ത്യക്കകത്തും പുറത്തുമുള്ള യാത്രാ സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ക്ക് : ഫോര്‍ച്ചൂണ്‍ ടൂര്‍സ്, 7510855888*

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *