berlin 1

ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായര്‍ അന്തരിച്ചു. ഇ എം എസ്സിന്റെ പൊളിറ്റിക്കൽ സെക്രട്ടറി  ആയിരുന്നു. ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവായ ബെ‍ര്‍ലിൻ കുഞ്ഞനന്തൻ നായരുടെ അന്ത്യം  കണ്ണൂര്‍ നാറാത്തെ വീട്ടിൽ വച്ചായിരുന്നു.കൃഷ്ണപിള്ളയുടെ നേതൃത്വത്തിൽ രൂപീകരിച്ച ബാലഭാരതസംഘത്തിന്റെ നേതൃസ്ഥാനത്തേക്ക് സ്കൂൾ വിദ്യാർത്ഥിയായിരുന്ന ബെര്‍ലിൻ കുഞ്ഞനന്തൻ നായരെ കൃഷ്ണപിള്ള നിയോഗിച്ചതാണ് അദ്ദേഹത്തിൻ്റെ രാഷ്ട്രീയജീവിതത്തിൻ്റെ തുടക്കം. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് വീട്ടിൽ വിശ്രമത്തിലായിരുന്നു.

മഴമൂലമാണ് റോഡുകൾ മോശമായതെന്ന് നാഷണൽ ഹൈവേ അതോറിറ്റി കോടതിയിൽ. ഇത്തരം മറുപടികളല്ല  വേണ്ടതെന്നും എൻ എച്ച് എ ഐ യുടെ കീഴിലുളള റോ‍ഡുകളുടെ അറ്റകുറ്റപ്പണി ഒരാഴ്ചക്കകം പൂർത്തിയാക്കണമെന്നും ഹൈക്കോടതി നിർദ്ദേശം നൽകി. ടെൻഡർ നടപടികൾക്ക് മുൻപായി താൽകാലിക പണികൾ പൂർത്തീകരിക്കണം എന്നും ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചു. റോഡുകളുടെ മോശം അവസ്ഥയ്ക്ക് ജില്ലാ കലക്ടർമാർക്കും വില്ലേജ് ഓഫീസർമാർക്കും ഉത്തരവാദിത്തമുണ്ടെന്നും കോടതി പറഞ്ഞു.

കോമണ്‍വെല്‍ത്ത് ഗെയിംസ് ബാഡ്മിന്റണില്‍ ഇന്ത്യക്ക് മൂന്നാം സ്വര്‍ണം. പുരുഷവിഭാഗം ടേബിള്‍ ടെന്നിസ് സിംഗിള്‍സില്‍ ശരത് കമൽ  സ്വര്‍ണം നേടി. അതേസമയം പുരുഷ ഡബിള്‍സ് ഫൈനലില്‍ ചിരാഗ് ഷെട്ടി- സാത്വിക് സായ്രാജ് സഖ്യമാണ് ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്.നേരത്തെ, പുരുഷ  സിംഗിള്‍സില്‍ ലക്ഷ്യ സെന്നും വനിതാ വിഭാഗത്തില്‍ പി വി സിന്ധുവും സ്വര്‍ണം നേടിയിരുന്നു.

ഒരു കാലത്തും ഇല്ലാത്ത രീതിയിൽ റോഡ് മെയിന്‍റനന്‍സ് വൈകുന്ന സ്ഥിതിണ് കേരളത്തിൽ.എല്ലാ മാധ്യമങ്ങളും റോഡിലെ മരണക്കുഴികളെ കുറിച്ച് റിപ്പോർട്ട്‌ ചെയ്തിരുന്നു. മന്ത്രിയുടെ ശ്രദ്ധയിൽ മാത്രമാണ് കുഴി വരാതെ പോയത്. സംസ്ഥാനത്ത് റോഡുകളിൽ രൂപപ്പെട്ട അപകട കുഴികളുടെ കാര്യത്തിൽ   പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പഴയ പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരനെ പോയി കണ്ട് റിയാസ് ഉപദേശങ്ങൾ തേടണം എന്നും പറയുന്നു.

കോഴിക്കോട് കോർപ്പറേഷൻ മേയറെ തള്ളി സി പി ഐ എം ജില്ലാ നേതൃത്വം  .കോഴിക്കോട് കോർപറേഷൻ  മേയർ ഡോ.ബീന ഫിലിപ്പ് ആർ.എസ്.എസ്  നിയന്ത്രണത്തിലുള്ള സംഘടന  സംഘടിപ്പിച്ച വേദിയിൽ പങ്കെടുത്ത് സംസാരിച്ച നിലപാട് ശരിയായില്ല എന്നറിയിച്ച സി.പി.ഐ.(എം ). ഇക്കാര്യത്തിലുള്ള  മേയറുടെ സമീപനം എല്ലാ കാലവും പാർട്ടി  ഉയർത്തിപ്പിടിച്ചു വരുന്ന പ്രഖ്യാപിത നിലപാടിന് കടക വിരുദ്ധമാണ് .ഇത്  സി.പി.ഐ.എം. ന്  ഒരു വിധത്തിലും അംഗീകരിക്കാവുന്നതല്ല .അക്കാരണം കൊണ്ട് തന്നെ ഇക്കാര്യത്തിലുള്ള മേയറുടെ നിലപാടിനെ പരസ്യമായി തള്ളിപ്പറയുന്നതിന് സി.പി.ഐ. (എം ) തീരുമാനിച്ചു എന്ന് കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ വാര്ത്താകുറിപ്പിൽ വിശദീകരിച്ചു.

പ്രതിപക്ഷനേതാവ് വിഡി സതീശൻ കേന്ദ്രസർക്കാരിനും ദേശീയപാതാ അതോറിറ്റിക്കും വേണ്ടി വക്കാലത്ത് പിടിക്കുകയാണെന്ന് മന്ത്രി മുഹമ്മദ് റിയാസ്.മരണത്തെപ്പോലും  സർക്കാരിനെതിരെ തിരിക്കാൻ ശ്രമിച്ചെന്ന് പറഞ്ഞത് മഹാ അപരാധമായി ചിത്രീകരിക്കുകയാണ് പ്രതിപക്ഷ നേതാവ്. ബിജെപി വക്താവായ എം.ടി രമേശിൻ്റെ വാദം അംഗീകരിക്കുകയാണ് സതീശൻ എന്നും മന്ത്രി പറഞ്ഞു.

കരുവന്നൂർ ബാങ്കിൽ പണം നിഷേപിച്ച ഒരാൾക്ക് കൂടി തുക കൈമാറി. മാപ്രാണം സ്വദേശി ജോസഫിന്റെ കുടുംബത്തിനാണ് പണം കൈമാറിയത്. ഇവർക്ക് പണം കിട്ടാത്തതിനാൽ ഭിന്നശേഷികക്രിയയാ മകളുടെ ചികിത്സയ്ക്ക് തടസ്സം നേരിട്ടിരുന്നു. അഞ്ച് ലക്ഷം രൂപയുടെ ചെക്കാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു നേരിട്ടെത്തി കൈമാറിയത്.  ബാങ്ക് ഉദ്യോഗസ്ഥരും സി പി എം പ്രദേശിക നേതൃത്വവും മന്ത്രിയോടോപ്പമുണ്ടായിരുന്നു.

കേശവദാസപുരത്ത് വീട്ടമ്മയെ കൊലപ്പെടുത്തി കിണറ്റിലെറിഞ്ഞ പ്രതി ആദം അലി  ചെന്നൈയില്‍ പിടിയിലായി. പശ്ചിമബംഗാൾ സ്വദേശി ഇയാളെ ചെന്നൈ ആര്‍പിഎഫാണ് പിടികൂടിയത്. പ്രതിയെ നാളെ കേരള പൊലീസ് കസ്റ്റഡിയിൽ വാങ്ങുo.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *