kt jaleel

“ആസാദ് കാശ്മീർ”എന്ന് ഡബിൾ ഇൻവെർട്ടഡ് കോമയിലാണ് എഴുതിയത്, അതിന്റെ അർത്ഥം മനസ്സിലാക്കാനാകാത്തവരോട് സഹതാപം മാത്രമെന്ന് കെ ടി ജലീൽ ഫേസ്ബുക്കില്‍ കുറിച്ചു. പാക്കധീന കശ്മീരിനെ ആസാദ് കശ്മീർ എന്ന് വിശേഷിപ്പിച്ച കെ ടി ജലീലിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായിരുന്നു. വിഭജനകാലത്ത് കശ്മീരിനെ രണ്ടായി പകുത്തിരുന്നുവെന്നും കെ ടി ജലീൽ പോസ്റ്റില്‍ പറഞ്ഞിരുന്നു. ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന് ബിജെപി ആവശ്യപ്പെട്ടിരുന്നു. ജലീലിന്‍റെ പോസ്റ്റിൽ വലിയ പിഴവമുണ്ടെന്ന് ചരിത്രവിദഗ്ധരും പ്രതികരിച്ചിരുന്നു.

സ്വാതന്ത്ര്യത്തിന്‍റെ 75 ആം വാർഷിക ആഘോഷമായ ആസാദി കാ അമൃത് മഹോത്സവിന്‍റെ ഭാഗമായി സംഘടിപ്പിക്കുന്ന ‘ഹർ ഘർ തിരംഗ’ പരിപാടിക്ക് ഇന്ന് തുടക്കം. 20 കോടിയിലധികം വീടുകൾക്ക് മുകളിൽ ത്രിവർണ്ണ പതാക ഉയർത്തുകയാണ് പരിപാടിയിലൂടെ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങളെയാകെ വജ്ര ജയന്തിയിൽ പങ്കാളിയാക്കാനും വീടുകളിൽ സ്വാതന്ത്ര്യ ദിനാഘോഷ അന്തരീക്ഷം സൃഷ്ടിക്കാനും സർക്കാർ  ഇതിലൂടെ ശ്രമിക്കുന്നു. വീട്ടിലുയർത്തിയ പതാകയുമൊത്ത് സെൽഫിയെടുത്ത ശേഷം ‘ഹർ ഘർ തിരംഗ’ എന്ന വെബ്സൈറ്റിൽ  അപ്ലോഡ് ചെയുകയും ആവാം.

ലിംഗ സമത്വ യൂണിഫോം  വിഷയത്തിനെതിരേ പ്രചാരണം ശക്തമാക്കാൻ സമസ്തയുടെ തീരുമാനം. നിരീശ്വര വാദം വളർത്താൻ സർക്കാർ ശ്രമിക്കുന്നു എന്ന രീതിയിലാകും പ്രചാരണം. ഇതിനായി ഖതീബുമാര്‍ക്ക് പ്രത്യേക പഠന ക്ളാസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട് .നേരത്തേ മുസ്ലീം സംഘടനകളുടെ യോഗം  ഈ വിഷയത്തില്‍ സര്‍ക്കാരിനെ ആശങ്ക അറിയിക്കാൻ  തീരുമാനമെടുത്തിരുന്നു.സര്‍ക്കാരിന്‍റെ പ്രതികരണം വരും മുന്പ് പള്ളികളിലൂടെ വിശ്വാസികളെ ബോധവത്കരിക്കാനുള്ള നടപടികളിലേക്ക് സമസ്ത കടക്കുകയാണ്.

ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെയാണ് എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.ലോക്ഡൗണിൽ കുട്ടികൾ വീടുകാർക്കൊപ്പം കഴിഞ്ഞ കാലയളവിൽ തന്നെയായിരുന്നു കൂടുതൽ പീഡനങ്ങളും നടന്നത്. ഗർഭഛിദ്രത്തിന് അനുമതി തേടി അടുത്തിടെ ഹൈക്കോടതിയിലെത്തിയ പോക്സോ കേസുകളിലെ വലിയൊരു ശതമാനം ഇരകൾ ആക്രമിക്കപ്പെട്ടതും സ്വന്തം വീടുകാരിൽ നിന്ന് തന്നെ. 2019ൽ മുൻവർഷത്തേക്കാൾ 362 പോക്സോ കേസുകളാണ് കൂടിയത്. എന്നാൽ 2020ൽ അതായത് ലോക് ഡൗൺ തുടങ്ങിയ കൊവിഡ് കാലത്ത് വർധനവ് 767ലെത്തി.വിവരാവകാശ രേഖയിലാണ് ഈ കണക്ക് പുറത്തു വന്നത്.

ഹർ ഘർ തിരംഗയുടെ ഭാഗമായി ധനമന്ത്രി കെ എൻ ബാലഗോപാലിന്റെ വസതിയിൽ ദേശീയപതാക ഉയർത്തി. തീരുമാനം എടുക്കാൻ ഉള്ള അവകാശം കൂടി ചോദ്യം ചെയ്യപ്പെടുന്ന അവസ്ഥയാണുള്ളത്. സാമ്പത്തിക സ്വാതന്ത്ര്യവും വിഷയമാണ്. കേന്ദ്രം വലിയ തോതിൽ കടം എടുക്കുന്നു. സംസ്ഥാനങ്ങളുടെ കടം എടുപ്പ് വെട്ടി കുറക്കുന്നു. രണ്ടു തരത്തിൽ ജനങ്ങളെ കാണുന്ന സ്ഥിതിയാണെന്നും  ധനമന്ത്രി പറഞ്ഞു.

വീട്ടിൽ ദേശീയ പതാക ഉയർത്തി മോഹൻലാല്‍; ‘ഹർ ഘർ തിരംഗ’ രാജ്യ സ്നേഹം ഊട്ടിയുറപ്പിക്കുമെന്ന് താരം പറഞ്ഞു. ആസാദി കാ അമൃത് മഹോത്സവത്തിൽ അഭിമാനപൂർവ്വം പങ്ക് ചേരുന്നുവെന്നും മോഹൻലാൽ പറഞ്ഞു.

കോഴിക്കോട് കോർപ്പറേഷൻ നടപ്പാക്കുന്ന മലിനജല സംസ്കരണ പദ്ധതിയിൽ വൻ ക്രമക്കേട്. ഓഡിറ്റ് റിപ്പോർട്ടിലാണ് ഈ വിവരം പുറത്തു വന്നത്. ആവിക്കല്‍തോടിലും കോതിയിലും മലിനജല സംസ്കരണ പദ്ധതി നി‍ർമ്മിക്കാനൊരുങ്ങുന്ന റാംബയോളജിക്കൽസ് എന്ന കൺസൾട്ടൻസിയെ തെരഞ്ഞെടുത്തത് നിയമവിരുദ്ധമെന്നാണ് ഓഡിറ്റിംഗിലെ കണ്ടെത്തൽ. റാം ബയോളജിക്കൽസിനേക്കാൾ കാൽക്കോടി രൂപ കുറച്ചുകാണിച്ച മറ്റൊരു കമ്പനിയെ ഒഴിവാക്കിയതിൽ ക്രമക്കേടുണ്ടെന്നും ഓഡിറ്റിംഗിൽ കണ്ടെത്തി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *