സിൽവർ ലൈനിനു വേണ്ടിയുള്ള സാമൂഹികാഘാത പഠനത്തിനായി കേരള സർക്കാർ നിശ്ചയിച്ച് നൽകിയ കാലാവധി ഒമ്പത് ജില്ലകളിൽ തീർന്നു. എങ്കിലും പഠനം തുടരുകയാണ്. പഠനം തുടരണോ വേണ്ടയോ എന്നതിൽ  സർക്കാർ ഇതുവരെ വിജ്ഞാപനം പുതുക്കി ഇറക്കിയിട്ടുമില്ല . ഈ അനിശ്ചിത്വത്തിനിടയിൽ കേന്ദ്രസർക്കാർ സിൽവർ ലൈനിനെ തള്ളി ഹൈക്കോടതിയിൽ നിലപാടറിയിച്ചു.റെയിൽവേ മന്ത്രാലയം അനുമതി നൽകാത്ത സിൽവർ ലൈൻ പദ്ധതിക്കായി സാമൂഹികാഘാതപഠനവും  സർവ്വേയും നടത്തുന്നത് അപക്വമായ നടപടിയാണെന്നും റെയിൽവേയ്ക്കു വേണ്ടി ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മാധ്യമപ്രവർത്തകൻ കെഎം ബഷീറിനെ വണ്ടിയിടിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കളക്ടറായി നിയമിച്ചതിൽ പ്രതിഷേധം ശക്തം. ഇന്ന് രാവിലെ 11 ന് കലക്ടറായി ചുമതലയേൽക്കുന്ന ശ്രീറാം വെങ്കിട്ടരാമന്റെ നിയമനത്തിനെതിരേ കേരള മുസ്ലിം ജമാ അത്ത് ശനിയാഴ്ച സെക്രട്ടേറിയറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും പ്രതിഷേധ സമരം നടത്തുമെന്ന് പ്രഖ്യാപിച്ചു. ഇതേ ആവശ്യം ഉന്നയിച്ച് ആലപ്പുഴ കോൺഗ്രസ്സ് കമ്മിറ്റിയും കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധ ധർണ സംഘടിപ്പിച്ചിരുന്നു. മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ലോക് താന്ത്രിക് ജനതാദൾ നേതാവ് സലീം മടവൂരും കഴിഞ്ഞ ദിവസം എതിർപ്പറിയിച്ചിരുന്നു. കേരള പത്രപ്രവർത്തക യൂണിയനും ശ്രീറാമിന്റെ നിയമനത്തിൽ പ്രതിഷേധം അറിയിച്ചിട്ടുണ്ട്. എ ൽഡിഎഫിൽ നിന്നും ശ്രീറാമിന്റെ നിയമനത്തിനെതിരെ എതിർപ്പ് ഉയർന്നിരുന്നു.

നിലമ്പൂരിൽ  പാരമ്പര്യ വൈദ്യൻ ഷാബ ഷെരീഫിനെ  കൊന്ന് വെട്ടി നുറുക്കി പുഴയിൽ എറിഞ്ഞ കേസില്‍ മുഖ്യപ്രതി  ഷൈബിൻ അഷ്‌റഫിന്റെ ഭാര്യയെ വയനാട്ടിൽ നിന്നും  അറസ്റ്റ് ചെയ്തു.  ഇവർക്ക് കുട്ടകൃത്യത്തെക്കുറിച്ച് അറിവുണ്ടായിരുന്നു. തെളിവ് നശിപ്പിക്കാനും ശ്രമിച്ചു എന്നും പൊലീസ് പറയുന്നു.

പാലക്കാട് പട്ടാമ്പിയിൽ  ഗൃഹനാഥനെ വീട്ടില്‍ നിന്ന് വിളിച്ചിറക്കി കൊലപ്പെടുത്തി.  കൊപ്പം വണ്ടുംന്തറയിൽ കടുകതൊടി അബ്ബാസ്(50) ആണ് കുത്തേറ്റ് മരിച്ചത്. കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായി. ചെർപ്പുളശ്ശേരി സ്വദേശി മുഹമ്മദാലിയാണ് അറസ്റ്റിലായത്. വിവാഹം നടത്തി തരാമെന്ന് പറഞ്ഞ് പണം തട്ടിയതിന്‍റെ വിരോധത്തിലാണ് കൊലപാതകമെന്ന് പൊലീസ് പറ‌ഞ്ഞു. ഇന്ന് പുലർച്ചെ 6.30 നായിരുന്നു സംഭവം.

കാർഗിൽ യുദ്ധവിജയത്തിന്റെ സ്മരണ പുതുക്കി രാജ്യം. അതിർത്തിയിൽ നുഴഞ്ഞുകയറിയ  ശത്രുവിനെ തുരത്തിയോടിച്ച്  ഇന്ത്യ നേടിയ വിജയത്തിന്റെ അഭിമാനകരമായ ഓർമകൾ നൽകുന്നതാണ്  ജൂലൈ 26. മൂന്ന് മാസം നീണ്ട പോരാട്ടത്തിനൊടുവിലാണ് കാര്‍ഗിലിൽ പാകിസ്ഥാന് മേൽ ഇന്ത്യ വിജയക്കൊടി നാട്ടിയത്. രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച സൈനികർക്ക് സല്യൂട്ട് എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററിൽ കുറിച്ചു. രാജ്യത്തിന് അഭിമാന ദിവസമാണ്  ജൂലൈ 26  എന്നും മോദി കുറിച്ചു.

വടകരയിൽ  പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ സംഭവത്തില്‍ സ്റ്റേഷനിലെ മുഴുവന്‍ പോലീസുകാര്‍ക്കും സ്ഥലം മാറ്റം, മൂന്ന് പോലീസുകാർക്ക് സസ്‌പെൻഷൻ. നടപടി മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം. കസ്റ്റഡി മരണത്തിന്‍റെ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടിരുന്നു.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *