ന്യൂസ് ക്ലിക് സ്ഥാപകൻ പ്രബീർ പുർകായസ്ത, എച്ച്.ആർ.മേധാവി അമിത് ചക്രവർത്തി എന്നിവരാണ് സുപ്രീംകോടതിയെ സമീപിച്ചത്. എഫ്ഐആര്‍ റദ്ദാക്കണമെന്ന ഇരുവരുടെയും ആവശ്യം നേരത്തെ ഡൽഹി ഹൈക്കോടതി നിരസിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പരമോന്നത കോടതിയെ ന്യൂസ് ക്ലിക്ക് സമീപിച്ചത്. ചൈനീസ് അനുകൂല പ്രചരണം നടത്തിയെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിെര യുഎപിഎ കേസ് റജിസ്റ്റര്‍ ചെയ്തത്.