ആസ്വാദകരെ താളം പിടിപ്പിച്ച് ‘ജാക്സണ്‍ ബസാര്‍ യൂത്തി’ലെ പുതിയ ഗാനം പുറത്തിറങ്ങി. പള്ളിപ്പെരുന്നാളിന്റെ പശ്ചാത്തലത്തിലാണ് പാട്ട് അവതരിപ്പിച്ചിരിക്കുന്നത്. സുഹൈല്‍ കോയ വരികള്‍ കുറിച്ച പാട്ടിന് ഗോവിന്ദ് വസന്ത ഈണം പകര്‍ന്നാലപിച്ചു. മത്തായി സുനിലും ആലാപനത്തില്‍ പങ്കുചേര്‍ന്നിട്ടുണ്ട്. ആഘോഷരാവിന്റെ ദൃശ്യങ്ങളാണു പാട്ടില്‍ നിറയുന്നത്. ചുരുങ്ങിയ സമയം കൊണ്ടു പാട്ട് ശ്രദ്ധിക്കപ്പെട്ടുകഴിഞ്ഞു. മികച്ച പ്രതികരണങ്ങളാണു ലഭിക്കുന്നത്. നവാഗതനായ ഷമല്‍ സുലൈമാന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ജാക്സണ്‍ ബസാര്‍ യൂത്ത്’. ലുക്മാന്‍ അവറാന്‍, ജാഫര്‍ ഇടുക്കി, ഇന്ദ്രന്‍സ്, ചിന്നു ചാന്ദിനി, അഭിരാം രാധാകൃഷ്ണന്‍ എന്നിവര്‍ പ്രാധാന കഥാപാത്രങ്ങളായി എത്തുന്നു.