ബജാജ് ഓട്ടോ പള്‍സര്‍ എന്‍എസ് 200, എന്‍എസ് 160 എന്നിവയുടെ 2023 പതിപ്പുകളെ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. മോട്ടോര്‍സൈക്കിളുകള്‍ക്ക് ഇപ്പോള്‍ പുതിയ ഹാര്‍ഡ്വെയറും കോസ്മെറ്റിക് അപ്ഗ്രേഡുകളും ലഭിക്കുന്നു. ഓരോ മോഡലിന്റെയും മുന്‍ പതിപ്പുകളെ അപേക്ഷിച്ച് മോട്ടോര്‍സൈക്കിളുകളുടെ വില യഥാക്രമം 7,000 രൂപയും 10,000 രൂപയും വര്‍ധിപ്പിച്ചിട്ടുണ്ട് . ബജാജ് പള്‍സര്‍ എന്‍എസ് 200 ന് ഇപ്പോള്‍ 1.47 ലക്ഷം രൂപയും പള്‍സര്‍ എന്‍എസ് 160 ന് ഇപ്പോള്‍ 1.37 ലക്ഷം രൂപയുമാണ് വില. രണ്ട് വിലകളും എക്സ്-ഷോറൂം വിലകള്‍ ആണ്. സുരക്ഷയുടെ കാര്യത്തില്‍, രണ്ട് ബൈക്കുകളിലും ഇപ്പോള്‍ ഡ്യുവല്‍-ചാനല്‍ എബിഎസ് സജ്ജീകരിച്ചിരിക്കുന്നു. മുന്‍വശത്ത് 300 എംഎം ഡിസ്കും പിന്നില്‍ 230 എംഎം ഡിസ്കും ഉണ്ട്. എന്‍എസ് 160 ന് ഇപ്പോള്‍ വിശാലമായ ഫ്രണ്ട്, റിയര്‍ ടയറുകള്‍ ലഭിക്കുന്നു. അതേ ട്രിപ്പിള്‍ സ്പാര്‍ക്ക് ഡിടിഎസ്- ഐ 4വി, ലിക്വിഡ്-കൂള്‍ഡ് യൂണിറ്റാണ് എന്‍എസ് 200ലെ എഞ്ചിന്. ഇത് 24.16 ബിഎച്പി കരുത്തും 18.74 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എന്നാല്‍, ഇപ്പോള്‍ മോട്ടോര്‍സൈക്കിളില്‍ നിന്ന് 1.5 കിലോ കുറച്ചിട്ടുണ്ട്.