ദിലീപ് നായകനായെത്തുന്ന ‘പവി കെയര്‍ ടേക്കര്‍’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ എത്തി. സിനിമയിലെ അഞ്ച് നായികമാരെ പരിചയപ്പെടുത്തുകയാണ് ഈ പോസ്റ്ററിലൂടെ. ഈ അഞ്ച് പേരും പുതുമുഖങ്ങളാണെന്നതാണ് മറ്റൊരു പ്രത്യേകത. ജൂഹി ജയകുമാര്‍, ശ്രേയ രുഗ്മിണി, റോസ്മിന്‍, സ്വാതി, ദിലിന രാമകൃഷ്ണന് എന്നിവരാണ് ചിത്രത്തിലെ അഞ്ച് നായികമാര്‍. നടന് വിനീത് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ഏപ്രില്‍ 26ന് തിയറ്റുകളില്‍ എത്തും. ജോണി ആന്റണി, രാധിക ശരത്കുമാര്, ധര്മ്മജന് ബോള്‍ഗാട്ടി, സ്പടികം ജോര്‍ജ് തുടങ്ങി ഒരു വന്‍ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിന്റ ബാനറില്‍ ദിലീപ് തന്നെയാണ് ഈ ചിത്രം നിര്‍മ്മിക്കുന്നത്. അരവിന്ദന്റെ അതിഥികള്‍ക്ക് ശേഷം രാജേഷ് രാഘവന് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് പവി കെയര്‍ ടേക്കര്‍. കന്നഡയിലും മലയാളത്തിലും ഹിറ്റ്കള്‍ സമ്മാനിച്ച മിഥുന് മുകുന്ദനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്.