ഒമിക്രോണ്‍ ജെഎൻ 1 കേരളത്തിൽ സ്ഥിരീകരിച്ച സാഹചര്യത്തിൽ ജാഗ്രതാ നടപടികളിലേക്ക് കടന്ന് അയൽ സംസ്ഥാനങ്ങൾ. അതിർത്തി മേഖലകളിലെ ആശുപത്രികൾക്ക് പ്രത്യേക ജാഗ്രതാ നിർദേശവുമുണ്ട്. കർണാടക ആരോഗ്യമന്ത്രി ദിനേശ് ഗുണ്ടു റാവു അടിയന്തര യോഗം വിളിക്കുകയും ഒരിടവേളക്ക് ശേഷം കൊവിഡ് പടരുന്നതിൽ ശ്രദ്ധ വേണമെന്ന് എല്ലാ ജില്ലാ ആശുപത്രികൾക്കും ജാഗ്രതാ നിർദേശം നൽകുകയും ചെയ്തു. എല്ലാ ജില്ലാ ആശുപത്രികളും നാളത്തോടെ ഓക്സിജൻ സിലിണ്ടറുകൾ അടക്കമുള്ളവയുടെ സ്റ്റോക്ക് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യവകുപ്പ് നിര്‍ദ്ദേശിച്ചു.
ജാഗ്രതാ നടപടികളിലേക്ക് കടന്ന് അയൽ സംസ്ഥാനങ്ങൾ
