മുപ്പത്തിനാലു വര്‍ഷം നീണ്ട സര്‍വ്വീസ് ജീവിതകാലത്തെ കോളിളക്കമുണ്ടാക്കിയ സംഭവങ്ങള്‍ക്കൊപ്പം ഹൃദയത്തെ സ്പര്‍ശിച്ച മാനുഷികാനുഭവങ്ങളും പങ്കുവയ്ക്കുന്ന മുന്‍ ഡി ജി പിയുടെ ഓര്‍മ്മകള്‍. മാധ്യമശ്രദ്ധ നേടിയ സംഭവങ്ങള്‍ക്കപ്പുറം നീതി തേടി പരക്കം പായുന്ന പാവം മനുഷ്യരും ഭീകരന്, ഗുണ്ട, വേശ്യ, ഇര, വേട്ടക്കാരന് എന്നിങ്ങനെ ചില ലേബലുകളില്‍പെട്ട് ദുസ്സഹജീവിതം നയിക്കുന്ന സഹജീവികളും ഈ ഓര്‍മ്മകളിലുണ്ട്. അധികാരത്തിന്റെ ശരിയായ പ്രയോഗം പോലീസ് ജീവിതത്തില്‍ വലിയ വെല്ലുവിളിയായിരുന്നുവെന്ന് ഈ പുസ്തകത്തില്‍ ഏറ്റുപറഞ്ഞുകൊണ്ട് രാഷ്ട്രീയാധികാര ബലതന്ത്രങ്ങള്‍ നീതിനിര്‍വഹണത്തെ സ്വാധീനിക്കുന്നതെങ്ങനെയെന്ന് വിശദീകരിക്കുന്നു. മിസ്റ്റര്‍ ഹേമചന്ദ്രന് ഇതില്‍ എന്തിന് ഇടപെടുന്നു? എന്ന ചോദ്യത്തെ വിരുദ്ധധ്രുവങ്ങളിലുള്ള മന്ത്രിമാരില്‍നിന്ന് അഭിമുഖീകരിച്ചിട്ടുണ്ടെന്ന് ഗ്രന്ഥകാരന് തുറന്നെഴുതുന്നു. ‘നീതി എവിടെ?’. എ ഹേമചന്ദ്രന് ഐപിഎസ്. ഡിസി ബുക്സ്. വില 468 രൂപ.