മനുഷ്യാനുഭവങ്ങളുടെ തീക്ഷ്ണതയും ജീവിതത്തിന്റെ നിസ്സംഗതയും വികാരനിര്‍ഭരമായി ഉള്‍ച്ചേര്‍ത്ത ഈ കവിതകള്‍ ദാര്‍ശനിക ഉള്‍ക്കാഴ്ചയുടെ മഹാപ്രവാഹമാണ്. നീലധാര, നിറങ്ങള്‍ മറയുന്നത്, നിഴല്‍ചന്ദ്രന്‍, അധരമറ, കാറ്റാടിവയല്‍, ആഴക്കിണര്‍, ചുംബനരഹസ്യം, മഴവണ്ടി, നിറമുള്ള പട്ടങ്ങള്‍, എ. അയ്യപ്പന്, തിരുത്ത്, വഴിക്കല്ല് തുടങ്ങിയ അമ്പതുകവിതകളാണ് ഈ സമാഹാരത്തിലുള്ളത്. ഡോ. അജയപുരം ജ്യോതിഷ്കുമാര്‍ അവതാരികയും ഡൊമിനിക് ജെ. കാട്ടൂര്‍ പഠനവും നിര്‍വഹിച്ചിരിക്കുന്നു. ‘നീലധാര’. ശാന്തന്. ഡിസി ബുക്സ്. വില 117 രൂപ.