താന്‍ പ്രപഞ്ചത്തിന്റെ വിധാതാവായിരുന്നെങ്കില് തനിക്ക് പുതുക്കിനിര്മ്മിക്കാനുള്ള അനര്‍ഘ സ്വപ്നങ്ങളാണ് സോമന് കടലൂരിന് കവിതകള്‍. അതുകൊണ്ട് അയാള്‍ക്ക് കവിത വെറും ചോദ്യങ്ങള്മാത്രമാകുന്നില്ല, മറിച്ച് ഉത്തരങ്ങള്കൂടിയായിത്തീരുന്നു. അത് എപ്പോഴും നമ്മുടെ വ്യവസ്ഥാപിതത്വത്തിന്റെ ജീര്‍ണ്ണിച്ച നെടുങ്കോട്ടകളെയും ഇക്കിളിപ്പെടുത്തുന്ന വ്യാവഹാരിക ലോകത്തിന്റെ കുറിയ സുഖാലസ്യങ്ങളെയും ഭയലേശമില്ലാത്ത വിമര്‍ശനങ്ങളാല്‍ പുനര്നിര്വചിച്ചുകൊണ്ടേയിരിക്കുന്നു. പോയത്തക്കാരുടെ പോയട്രി, ഗോവിന്ദേട്ടന്റെ കവിത, ആദ്യരാത്രി, നദിയെ നോക്കൂ, ഇരുള്ക്കവി, മന്ത്രവാദി, വ്യസനവിദ്യാലയം, നഷ്ടപ്പാടുകള്‍ തുടങ്ങി 28 കവിതകള്‍. ‘നഷ്ടപ്പാടുകള്‍’. സോമന് കടലൂര്‍. ഡിസി ബുക്സ്. വില 99 രൂപ.