നന്ദമൂരി ബാലകൃഷ്ണ നായകനായി എത്തുന്ന പുതിയ ചിത്രം ‘ഭഗവന്ത് കേസരി’യുടെ ടീസര്‍ റിലീസ് ചെയ്തു. ബാലയ്യയുടെ മാസും ആക്ഷനും നൃത്തവും നിറഞ്ഞതാണ് ടീസര്‍. നടന്റെ കരിയറിലെ മറ്റൊരു ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കും ചിത്രമെന്നാണ് ടീസര്‍ നല്‍കുന്ന സൂചന. ബാലയ്യയുടെ 108-ാം ചിത്രം കൂടിയാണ് ‘ഭഗവന്ത് കേസരി’. അനില്‍ രവിപുഡിയാണ് സംവിധാനം. സുപ്രീം, എഫ് 3 തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനാണ് അനില്‍ രവിപുഡി. കാജല്‍ അഗര്‍വാള്‍ നായികയാവുന്ന ചിത്രത്തില്‍ ശ്രീലീല മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐ ഡോണ്‍ട് കെയര്‍ എന്നാണ് ടൈറ്റില്‍ പോസ്റ്ററിലെ ടാഗ് ലൈന്‍. സോള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് ബാലകൃഷ്ണ ചിത്രത്തില്‍ എത്തുക. എസ് തമന്‍ ആണ് സംഗീതം.