വിസ്മയരേഖകള്‍കൊണ്ട് അതുല്യനായിത്തീര്‍ന്ന ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവിതവും കലയും. അസുഖം നല്‍കിയ ഒറ്റപ്പെടലും ഏകാന്തതയും മറികടക്കാന്‍ മുറ്റത്തെ മണലില്‍ വരച്ചുതുടങ്ങിയ ഒരു കുട്ടി വര്‍ഷങ്ങള്‍ക്കുശേഷം ലളിതഗംഭീരവും മൗലികവുമായ ശൈലി സൃഷ്ടിച്ചെടുത്ത കലാകാരനായിമാറിയ ആദ്യകാല അനുഭവങ്ങള്‍. മാതൃഭൂമി, കലാകൗമുദി, സമകാലിക മലയാളം തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ അനശ്വരങ്ങളായ കഥാപാത്രങ്ങള്‍ക്ക് രൂപവും ഭാവവും നല്‍കിയ, മലയാളിയുടെ വായനയെ സ്വാധീനിച്ച കഥാവരയുടെ ആറു പതിറ്റാണ്ടുകള്‍… മലയാളികളുടെ പ്രിയപ്പെട്ട ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ ജീവചരിത്രം. ‘നമ്പൂതിരി രേഖാജീവിതം’. സജി ജെയിംസ്. മാതൃഭൂമി. വില 144 രൂപ.