നൂറു വര്‍ഷം മുമ്പ് എഴുതപ്പെട്ട ജര്‍മന്‍ നോവലിന്റെ ഇതിവൃത്തവുമായി പാലായിലെ കൃഷിക്കാരന്റെ മകനായ അര്‍ണോസ് വര്‍ഗീസിന്റെ ജീവിതം കെട്ടുപിണഞ്ഞു പോയത് എങ്ങനെയാവും? തീക്ഷ്ണയൗവനത്തിന്റെ ഒരു തിരിവില്‍ അയാളൊരു കൊലപാതകിയായി പരിണമിക്കുന്നു. നന്മതിന്മകളുടെ നൂല്‍പ്പാലത്തില്‍ തന്റെ ജീവിതത്തിന്റെ പരിണതികള്‍ക്ക് സാക്ഷിയാകേണ്ടിവരുന്നു. തടവറയില്‍ നിന്ന് മോചിതനായ ശേഷവും ജീവിതം അയാളുടെ നിയന്ത്രണത്തിലാവുന്നില്ല. ചുരുളഴിയാത്ത ദുരൂഹതകള്‍ സൃഷ്ടിക്കുന്ന ഉദ്വേഗമാണ് ഏറെ അടരുകളുള്ള ഈ കഥക്കൂട്ടിന്റെ ജീവന്‍. പ്രശസ്ത പത്രപ്രവര്‍ത്തകനും എഴുത്തുകാരനുമായ കെ. വിശ്വനാഥിന്റെ ആദ്യ നോവല്‍. ‘നഗ്‌നനായ കൊലയാളിയുടെ ജീവിതം’. മാതൃഭൂമി. വില 195 രൂപ.