എഴുപതുകളില്‍ കേരളസമൂഹത്തില്‍ വിപ്ലവകരമായ ചലനമുണ്ടാക്കിയ തെരുവുനാടകമാണ് നാടുഗദ്ദിക. ഗോത്രവര്‍ഗ്ഗക്കാരുടെ അനുഷ്ഠാനകലയായ ഗദ്ദികയില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ട് കെ.ജെ. ബേബി രചനയും സംവിധാനവും നിര്‍വ്വഹിച്ച ഈ നാടകം ഭരണകൂടത്തിന്റെ അവതരണവിലക്കുകളെ മറികടന്നാണ് ജനങ്ങള്‍ക്കിടയിലേക്കിറങ്ങിയത്. 1981 മെയ് മാസം കോഴിക്കോട് മുതലക്കുളത്ത് നാടകം അവതരിപ്പിക്കാനെത്തിയ ആദിവാസികളായ പതിനെട്ട് അഭിനേതാക്കളെ പോലീസ് അറസ്റ്റുചെയ്ത് മൂന്നുമാസക്കാലം ജയിലിലടച്ചു. പ്രായപൂര്‍ത്തിയായില്ലെന്ന കാരണത്താല്‍ ആദിവാസിസ്ത്രീകളായ നടികളെ ദുര്‍ഗുണപരിഹാരജയിലിലേക്കും അയച്ചു. ജയില്‍മുറ്റത്ത് സഹതടവുകാര്‍ക്കുവേണ്ടിയാണ് നാടുഗദ്ദികയുടെ നാനൂറ്റിമുപ്പതാമത്തെ അവതരണം നടന്നത്. ‘നാടുഗദ്ദിക നാടകവും അനുഭവവും’. ബേബി കെ.ജെ. ഡിസി ബുക്‌സ്. വില 250 രൂപ.