മുത്തശ്ശിമാരും കാരണവന്മാരുമൊക്കെ പകര്‍ന്നുതന്ന അറിവുകള്‍ പിന്നീട് നാട്ടുവഴക്കങ്ങളായിത്തീര്‍ന്ന് സ്വരസഹായത്തോടെ ഉച്ചരിക്കാന്‍ കഴിയുന്നവയാണ് വ്യഞ്ജനങ്ങള്‍. പണ്ഡിതര്‍ അംഗീകരിച്ച അക്ഷരമാലയിലെ എല്ലാ വ്യഞ്ജനങ്ങളേയും എണ്ണിയാലൊടുങ്ങാത്തത്ര ഉദാഹരണങ്ങളെടുത്തുകാട്ടി വിശദീകരിച്ച്, സന്ദര്‍ഭത്തിനു യോജിച്ച കഥകളുള്‍പ്പെടുത്തി പ്രബലപ്പെടുത്തിയ പുസ്തകം. ഓരോ നാട്ടുവഴക്കപദങ്ങളും സാധാരണക്കാര്‍ക്കുപോലും മനസ്സിലാകുന്നത്ര ലളിതമായി ഈ വിജ്ഞാനകോശത്തില്‍ പ്രതിപാദിച്ചിട്ടുണ്ട്. പണ്ടുകാലം മുതല്‍ സാധാരണക്കാര്‍ക്കിടയില്‍ പ്രചരിച്ചിരുന്ന മലയാള ഭാഷാപദങ്ങളും ശൈലികളും പ്രയോഗങ്ങളുമൊക്കെ കൂടാതെ നാടകച്ചൊല്ലുകളും ഗ്രന്ഥകാരന്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൊച്ചുകുട്ടിക്കുപോലും മനസ്സിലാകുന്ന ലാളിത്യമുള്ള രചന ഈ കൃതിയുടെ പ്രത്യേകതയാണ്. ‘നാട്ടുവഴക്ക വ്യഞ്ജന വിജ്ഞാനകോശം’. ഡോ. ഷൊര്‍ണൂര്‍ കാര്‍ത്തികേയന്‍. ഗ്രീന്‍ ബുക്‌സ്. വില 510 രൂപ.